പിതാവ് നഷ്ടമായതിനു ശേഷം അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി ജീവിതം മാറ്റിവച്ച ഓട്ടോക്കാരനായ യുവാവിൻറെ കഥ..

ഒരു ദിവസം ഞാൻ ആ ഫോൺ തല്ലിപ്പൊട്ടിക്കും.. അപ്പോൾ നിങ്ങൾ രണ്ടുപേരുടെയും സൂക്കേട് തീരും.. രാവിലെതന്നെ മക്കറാക്കാതെ നീ ഫോൺ വച്ചിട്ട് പോ എൻറെ സൈനു.. ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഓട്ടോയുടെ പുറകു സീറ്റിലേക്ക് മൊബൈൽ എറിഞ്ഞിട്ട് അലസമായി തിരിഞ്ഞുനോക്കി അവൻ ആരോടാ ഫൈസി രാവിലെ തന്നെ ദേഷ്യപ്പെടുന്നത്.. സെറ്റുമുണ്ട് ധരിച്ച് ഇലയിൽ പ്രസാദവുമായി ചിരിച്ചു മുഖവുമായി നടന്നുവരുന്ന നിർമ്മലയെ നോക്കി നിന്നു അവൻ . 40 വയസ്സിന് മുകളിൽ പ്രായമാണ് ആൾക്ക്.. ചിരിച്ച മുഖത്തോടെ അല്ലാതെ ഇതുവരെ കണ്ടിട്ടില്ല ആള്..

ഭർത്താവ് പ്രകാശേട്ടൻ വിദേശത്താണ്.. ഏക മകൻ കോളേജിൽ പഠിക്കുന്നു.. ഫോട്ടോ എടുത്ത കാലം മുതൽ തന്നെ വെളുപ്പിന് നിർമ്മല ചേച്ചിയെ എന്നും അമ്പലത്തിൽ കൊണ്ട് ചെന്ന് ആക്കുന്നത് പതിവാണ്.. കാലത്ത് അവരുടെ കൈകളിൽനിന്ന് വല്ലതും കിട്ടുന്നത് ഒരു ഐശ്വര്യം തന്നെയാണ്.. എടാ ചെക്കാ നീ എന്താ സ്വപ്നം കാണുവാ.. ഞാൻ ചോദിച്ചത് കേട്ടില്ലേ നീ.. എൻറെ പൊന്നു ചേച്ചി നിങ്ങൾ വണ്ടിയിൽ കയറു.. എൻറെ 2 ഓട്ടം പോയി നിങ്ങൾ കാരണം അവൻ വേഗം വണ്ടി സ്റ്റാർട്ട് ആക്കി. ഇന്ന് കുറച്ചു കൂടുതൽ സമയം എടുത്തു അല്ലേ.. മോളുടെ പേരിൽ ഒരു പൂജ കഴിച്ചു അവൾക്ക് എക്സാം ആണ്..

ഒരു ക്ഷമാപണം പോലെ അവർ പറഞ്ഞു.. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഉമ്മയും മകളും ഒരേ ബഹളം.. ആ ബ്രോക്കർ കണാരൻ ഒപ്പിച്ച പണിയാണ്.. അവന് ഉള്ളത് ഞാൻ കൊടുത്തോളാം.. അവൻ ആരോടും ഇല്ലാതെ പറഞ്ഞു കൊണ്ട് വണ്ടി മെല്ലെ മുന്നോട്ട് എടുത്തു.. ആഹാ അപ്പൊ കല്യാണം ആലോചനയുടെ ആളാണല്ലേ.. നിനക്ക് ഒന്ന് കണ്ടുകൂടെ ഫൈസി.. ഇപ്പോൾ വിവാഹം കഴിക്കാനുള്ള പ്രായമൊക്കെ ആയില്ലേ..ഹാ ഇനി ചേച്ചിയും തുടങ്ങിക്കോ..

ചേച്ചി എന്തറിഞ്ഞിട്ടാണ് സൈനുവിന്റെ നിക്കാഹ് കഴിയാതെ അതൊന്നും ശരിയാവില്ല ചേച്ചി.. പിന്നെ ആ പെണ്ണിൻറെ ഉപ്പയും ആങ്ങളയും എല്ലാം ഗൾഫിലാണ്.. അങ്ങോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരാളെയാണ് അവർ നോക്കുന്നത്.. അതെന്താ നല്ല കാര്യമല്ലേ.. നിനക്ക് ഇഷ്ടമല്ലേ.. എൻറെ ചേച്ചി എനിക്ക് നമ്മുടെ ഈ നാടും ഇവിടെ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം ഒക്കെ മതി.. എനിക്ക് വലിയ മോഹങ്ങൾ ഒന്നുമില്ല.. ഓട്ടോ ഓടിക്കുമ്പോൾ ദിവസവും അത്യാവശ്യം തരക്കേടില്ലാത്ത ഒരു വരുമാനം കിട്ടുന്നുണ്ട്..

ഒന്ന് രണ്ട് ചിട്ടി ഒക്കെ ഉണ്ട് സൈനുവിന്.. അവളുടെ പഠിപ്പ് കഴിഞ്ഞാൽ അവളെ നന്നായി നോക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തി ഏൽപ്പിക്കണം.. പിന്നെ ഞാനും ഉമ്മയും വലിയ മോഹങ്ങൾ ഒന്നും ഇല്ലാത്ത ഒരു പെൺകുട്ടി വന്നാൽ അവളെ ജീവിതത്തിലേക്ക് കൂട്ടണം.. പിന്നീട് ജീവിതം ഹാപ്പി.. അവന്റെ സംസാരം അങ്ങനെ കേട്ടുകൊണ്ടിരിക്കാൻ രസമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…