ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും വിചാരിച്ചിരിക്കുന്ന ഒരു മിഥ്യാധാരണയാണ് നമ്മുടെ ചിക്കനിൽ നിന്ന് അല്ലെങ്കിൽ മട്ടൻ ബീഫ് തുടങ്ങിയവ കഴിക്കുന്നത് കൊണ്ടാണ് യൂറിക്കാസിഡ് ശരീരത്തിലേക്ക് വരുന്നത് എന്നാണ്.. ഇതുമാത്രം നിയന്ത്രിച്ചു കഴിഞ്ഞാൽ നമ്മുടെ യൂറിക് ആസിഡ് ലെവൽ നോർമൽ ആകും എന്നാണ്.. പല ആളുകളും ഇത്തരത്തിൽ യൂറിക്കാസിഡ് ഉണ്ട് എന്ന് അറിയുമ്പോൾ കുറച്ചുകാലത്തേക്ക് മാത്രം മെഡിസിൻ എടുക്കും.. ആ ഒരു സമയത്ത് ആളുകൾക്ക് കുറച്ച് റിലീഫ് ഉണ്ടാവും അതുപോലെ കുറച്ചുകാലത്തേക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ല.. എന്നാൽ മെഡിസിൻ നിർത്തി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ആ വേദന തിരിച്ചുവരുന്നത് കാണാം..
അപ്പോൾ അത്തരം കാര്യങ്ങൾ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അപ്പോൾ നമുക്കറിയാം ഈ ഒരു പ്യൂരിൻ എന്ന പ്രോട്ടീൻ മെറ്റബോളിസം അത് ഡൈജസ്റ്റ് ചെയ്തിട്ട് അതിൻറെ അവസാനം വരുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. അപ്പോൾ ഈ ഒരു യൂറിക്കാസിഡ് ഡൈജഷനും അത് പുറന്തള്ളുന്നതിനും പ്രധാനമായും നടക്കുന്നത് കിഡ്നിയിൽ വെച്ചിട്ടാണ്.. അതുകൊണ്ടാണ് പലപ്പോഴും നമുക്ക് കിഡ്നി സ്റ്റോണുകൾ ഉണ്ടാകുന്നത് അതുപോലെ യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ കൂടുതലുള്ള ആളുകൾക്ക് പലപ്പോഴും കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്..
അതിൽ ഒരു 70 ശതമാനം കിഡ്നിയിൽ വച്ചിട്ടാണ് നടക്കുന്നത് ബാക്കി 30% മാത്രമാണ് നമ്മുടെ വൻകുടലിൽ വെച്ച് നടക്കുന്നത് അതിനുശേഷം മലത്തിലൂടെ പുറന്തള്ളപ്പെടുന്നത്.. അപ്പോൾ നമുക്ക് എവിടെയൊക്കെയാണ് ഈയൊരു യൂറിക്കാസിഡ് കൂടാനുള്ള സാധ്യതകൾ ഉള്ളത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. നമ്മൾ പല ആളുകളും വിചാരിക്കുന്ന ഒരു കാര്യമാണ് കൂടുതൽ നോൺവെജ് ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് ഇത് ശരീരത്തിൽ കൂടുന്നത് എന്നുള്ളത്..
ശരിക്കും ഈ മട്ടൻ അല്ലെങ്കിൽ ബീഫ് ഒക്കെ കഴിക്കുന്നത് വളരെ ചുരുക്കം മാത്രമാണ് അതായത് എല്ലാവരും എല്ലാ ദിവസവും ഇത്തരത്തിൽ നോൺവെജ് കഴിക്കാൻ പോകുന്നില്ല.. പക്ഷേ നമ്മൾ മലയാളികൾ എന്നും കഴിക്കുന്ന ഒരു സാധനമാണ് നമ്മുടെ അരിഭക്ഷണങ്ങൾ എന്നു പറയുന്നത്.. അപ്പോൾ പ്രധാനമായും നമുക്ക് ഈ ഒരു പ്രശ്നം വരുന്നത് നമ്മുടെ അരിഭക്ഷണത്തിലൂടെ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….