മൂന്നു മണി ആയിട്ടും വിരുന്നു പോയ പ്രകാശനെ യും രാഖിയെയും കാണാനില്ലല്ലോ.. ഉച്ചയ്ക്ക് അവർ ഉണ്ടാകും എന്ന് കരുതി ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നു.. അവരും കൂടി വന്നിട്ട് ഒന്നിച്ചു കഴിക്കാം എന്ന് കരുതിയതാണ്. അതുകൊണ്ടാണ് ഇത്ര നേരമായിട്ടും ഭക്ഷണം കഴിക്കാതെ ഇരുന്നത്.. പ്രകാശിന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല വിരുന്നിനു പോകാൻ.. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവൻ പോയത് തന്നെ.. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് ആഴ്ചകൾ ആവാറായി.. എന്നിട്ട് ഇപ്പോഴാണ് താമസിക്കാൻ പോകാൻ തോന്നിയത്.. രാഖിയുടെ വീട്ടുകാർ ഒരുപാട് പ്രാവശ്യം വിളിച്ചതാണ്.. രണ്ടുതവണ അവരുടെ വീട്ടിൽ പോയിരുന്നു.. ഒരു പ്രാവശ്യം കല്യാണം രജിസ്റ്റർ ചെയ്യാനും പിന്നെ ഒരിക്കൽ അവളുടെ സർട്ടിഫിക്കറ്റുകൾ എല്ലാം എടുക്കാനും..
പക്ഷേ അന്ന് അവിടെ താമസിച്ചില്ല.. ഓർമ്മവച്ച കാലം മുതൽ തൊട്ട് അവൻ ഒരു നിമിഷം പോലും എന്നെ പിരിഞ്ഞ് ഇരുന്നിട്ടില്ല.. കല്യാണം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ രാഖി പറയുന്നുണ്ട് എവിടെയെങ്കിലും യാത്ര പോകാമെന്ന്.. പക്ഷേ ഞാൻ ഇവിടെ മൂന്നാലു ദിവസം ഒറ്റയ്ക്ക് ആകുമല്ലോ എന്ന് കരുതിയിട്ടാണ് അവൻ പോകാതെ ഇരുന്നത്.. അടുത്ത വീട്ടിലെ നാണി അമ്മയോട് ഇവിടെ രാത്രി വന്ന് കിടക്കാൻ പറയാം.. നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പോയിട്ട് വന്നോളൂ എന്ന് ഞാൻ പലവട്ടം പറഞ്ഞതാണ്.. പക്ഷേ അവൻ അതൊന്നും കേട്ടില്ല.. അവനും രാഗിയും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് ടെൻഷനായിരുന്നു.. രാഖിയുടെ വീട്ടുകാർ ഞങ്ങളെക്കാളും സാമ്പത്തിക സ്ഥിതി ഉള്ളവരായിരുന്നു..
രാഗി ഇവിടെ താമസിക്കുമെന്ന് കരുതിയത് ഇല്ല.. ഇവിടെ വന്ന് ഒന്ന് രണ്ട് ദിവസം എന്നോട് സംസാരിക്കാനേ വന്നിട്ടില്ല.. പിന്നീട് പ്രകാശന് എന്നോടുള്ള സ്നേഹം കണ്ടിട്ട് കൂട്ടായതാണ്.. ഡിഗ്രി കഴിഞ്ഞ കുട്ടിയാണ്.. അവൾക്ക് തുടർന്നും പഠിക്കണം എന്ന് പറയുന്നത് കേട്ടു.. ഞാനും പറഞ്ഞതാണ് പഠിക്കാവുന്ന പ്രായത്തിൽ മാത്രമേ പഠിക്കാൻ പറ്റുള്ളൂ പിന്നീട് കുഞ്ഞുങ്ങളൊക്കെ ആയാൽ നടക്കില്ല എന്ന്.. രണ്ടുപേർക്കും ഇപ്പോഴുള്ള സ്നേഹം അതുപോലെ എന്നോട് ഉണ്ടായാൽ മതിയായിരുന്നു.. വഴിയിലേക്ക് നോക്കിയിരുന്നു ഓരോന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു ബാലാമണി..
ഇനിയിപ്പോൾ ഇത്രയും സമയമായില്ലേ അതുകൊണ്ട് ചിലപ്പോൾ ഭക്ഷണം കഴിച്ചിട്ട് വരികയുള്ളൂ.. ഇത്തിരി കഞ്ഞിയെങ്കിലും എടുത്തു കഴിക്കാം.. ഒന്നും കഴിക്കാതെ ഇരുന്നാൽ രാത്രി ഗ്യാസ് കയറി വല്ലാതെ ആവും.. ബാലാമണി അകത്തേക്ക് നടന്നു.. ഭക്ഷണമെല്ലാം നേരത്തെ തന്നെ ഉണ്ടാക്കി വെച്ചിരുന്നു.. അതിൽനിന്ന് കുറച്ചു ചോറ് എടുത്ത് പ്ലേറ്റിലേക്ക് ഇടുമ്പോൾ മുറ്റത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…