ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും നമ്മുടെ രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്ന ഒരു അവസ്ഥയെക്കുറിച്ച്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എന്തുകൊണ്ട് ഒക്കെയാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് എന്നും ഇതിനായി എപ്പോഴൊക്കെയാണ് നമ്മൾ ട്രീറ്റ്മെൻറ് എടുക്കേണ്ടത് എന്നും.. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ക്രിയാറ്റിൻ ലെവൽ കൺട്രോൾ ചെയ്യാൻ കഴിയും എന്നുള്ളതിനെ കുറിച്ചുള്ള ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം..

അപ്പോൾ നമുക്ക് ആദ്യം എന്താണ് ഈ ക്രിയാറ്റിൻ എന്നുള്ളത് നോക്കാം.. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒരു പദാർത്ഥമാണ്.. പക്ഷേ ക്രിയാറ്റിനിൻ എന്നു പറയുന്നത് ഒരു വേസ്റ്റ് പ്രൊഡക്ടുമാണ്.. അപ്പോൾ നമ്മൾ കൂടുതൽ പ്രോട്ടീൻ കഴിക്കുകയാണെങ്കിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തുള്ള പ്രോട്ടീൻ വിഘടിക്കുമ്പോൾ യൂറിക്കാസിഡ് അല്ലെങ്കിൽ യൂറിയെയും അതുപോലെ ഈയൊരു ക്രിയാറ്റിൻ എന്ന് പറയുന്ന പദാർത്ഥവും ഉണ്ടാവുന്ന് ഇതൊരു വേസ്റ്റ് പ്രോഡക്റ്റാണ്.. ഈ ഒരു വേസ്റ്റ് പ്രോഡക്റ്റ് നമ്മുടെ കിഡ്നിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത്..

അപ്പോൾ നമുക്ക് എന്തെങ്കിലും തരത്തിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ ക്രിയേറ്റ് ലെവൽ കൂടാനുള്ള ചാൻസ് വളരെ കൂടുതലാണ്.. പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ടാവും ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ ക്രിയാറ്റിൻ ലെവൽ കൂടാനുള്ള ഒരു സാധ്യത ഉണ്ട് എന്ന് അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ ഒരു പങ്കുവഹിക്കുന്നത് നമ്മുടെ കിഡ്നിയാണ്..

അപ്പോൾ ശരീരത്തിൽ ഇത്തരത്തിൽ ബിപി കൂടുന്ന സമയത്ത് കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ ബിപിക്ക് എന്നും മരുന്നു കഴിക്കേണ്ടത് നമ്മൾ സ്കിപ്പ് ചെയ്തു പോകുന്ന ആളുകൾ ഉണ്ടെങ്കിൽ ഇവരുടെ രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടാനുള്ള സാധ്യതകളുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….