സ്വന്തം മക്കൾ പോലും ചെയ്യാത്ത കാര്യങ്ങളാണ് ഈ ദത്ത് പുത്രൻ ഈ മാതാപിതാക്കൾക്ക് വേണ്ടി ചെയ്തത്..

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു.. എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായിരുന്നതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു.. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണം ആയിരുന്നു.. ഇപ്പോൾ അത് ആറുമാസം കൂടുമ്പോൾ മാത്രം വന്നാൽ മതി.. സാധാരണ ഹോസ്പിറ്റലിലേക്ക് ചെക്കപ്പിനായി വന്നാൽ ഒരു നാലുമണി ആകുമ്പോഴേക്കും വീട്ടിലേക്ക് തിരിച്ചു പോകാൻ കഴിയുമായിരുന്നു.. ഇന്ന് പക്ഷേ ചെക്കപ്പിനായി വന്നപ്പോൾ ഇസിജി എടുത്തപ്പോൾ അതിൽ ചെറിയൊരു വേരിയേഷൻ ഉണ്ടെന്ന് പറഞ്ഞ് ഇവിടെ കിടത്തിയിരിക്കുകയാണ്..

അതുകഴിഞ്ഞ് ഡോക്ടർ വന്നിട്ട് എന്നോട് പറഞ്ഞു എന്തായാലും രണ്ടുദിവസം ഇവിടെ കിടക്കട്ടെ എന്ന്.. എന്തായാലും ഒരു ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് നമുക്ക് ബാക്കിയുള്ളത് തീരുമാനിക്കാം എന്ന്.. അച്ഛനെ ഐസിയുവിൽ ആക്കിയ കാര്യം ഞാൻ ശ്യാമയെ വിളിച്ച് അറിയിച്ചു.. അത് കേൾക്കേണ്ട താമസം അവൾക്ക് വേവലാതി ആയി.. മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ.. സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്.. ശ്യാമ ഓഫീസിൽനിന്ന് കുറച്ചുനേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു.. അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയ ഒരു സഹായം ആയിരുന്നു.. മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും എല്ലാം അച്ഛനാണ്.. അപ്പോഴാണ് പെട്ടെന്ന് ഐസിയുവിന്റെ ഉള്ളിൽ നിന്നുകൊണ്ട് സിസ്റ്റർ പുറത്തേക്ക് വന്നു ചോദിച്ചത് രാമചന്ദ്രന്റെ കൂടെ ഉള്ളവർ ആരാണ്.. ഞാനാണ് സിസ്റ്റർ എന്നു പറഞ്ഞ് ഞാൻ എഴുന്നേറ്റു നിന്നു..

ഒരു ചീട്ട കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്നുകൾ ഫാർമസിയിൽ നിന്ന് വാങ്ങിക്കണം.. പിന്നെ അവർക്ക് കഴിക്കാനായി ലൈറ്റ് ആയിട്ടുള്ള ഭക്ഷണങ്ങൾ എന്തെങ്കിലും വാങ്ങിക്കണം എന്നും പറഞ്ഞു.. ഞാൻ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ അവിടെയുള്ള ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ദേ ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി എന്ന്.. അത് എനിക്കറിയാം പക്ഷേ ചായ.. ചായ വാങ്ങിക്കാൻ ഫ്ലാസ്ക് ഒന്നും കൈയിൽ ഇല്ല.. അച്ഛനെയും കൊണ്ട് വെറുതെ ചെക്കപ്പിന് വന്നതായിരുന്നു ഒന്നും കയ്യിൽ കരുതിയില്ല.. ഫ്ലാസ്ക് വേണമെങ്കിൽ എന്റെ കയ്യിൽ ഉണ്ട് സാർ എന്നുപറഞ്ഞുകൊണ്ട് അയാൾ മുറിയിലേക്ക് പോയി.. കുറച്ചു കഴിഞ്ഞ് ഒരു ഫ്ലാസ്ക് കൊണ്ടുവന്നിട്ട് എൻറെ നേർക്ക് നീട്ടി.. ഞാൻ വാങ്ങിക്കാൻ മടിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു ഇത് പുതിയതാണ് ഞങ്ങൾ ഇതുവരെ വാങ്ങിച്ചിട്ട് ഉപയോഗിച്ചിട്ടില്ല.. എൻറെ അപ്പച്ചന് ഇടയ്ക്കിടയ്ക്ക് കട്ടൻകാപ്പി കുടിക്കുന്ന ശീലം ഉണ്ട്..

പഴയ ഒരു ഫ്ലാസ്ക് ഉണ്ടായിരുന്നു അതിൽ വാങ്ങിക്കൊണ്ടുവന്നാൽ ചൂട് കുറവാണ് എന്ന് പറഞ്ഞിട്ട് വാങ്ങിയതാണ്.. പക്ഷേ ഇത് ഉപയോഗിക്കേണ്ടി വന്നില്ല അപ്പോഴേക്കും അപ്പച്ചനെ ഐസിയുവിൽ ആക്കി.. മറ്റേ കയ്യിൽ ഒരു തൂക്കുപാത്രം ഉണ്ടായിരുന്നു അതും എൻറെ കയ്യിൽ നീട്ടിക്കൊണ്ട് പറഞ്ഞു സന്ധ്യ ആകുമ്പോൾ ഇത് ആവശ്യം വരും എന്തായാലും കയ്യിൽ വച്ചോളൂ.. ഇതൊക്കെ എനിക്ക് തന്നാൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ആവില്ലേ.. എൻറെ അപ്പച്ചന് ഇപ്പോൾ ഇതിൻറെ ആവശ്യമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…