രണ്ടാൻ അച്ഛൻ എന്ന പേര് പറഞ്ഞു കൊണ്ട് അച്ഛനെ അവഗണിച്ച മക്കൾക്ക് സംഭവിച്ചത്..

തൻറെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടുകൊണ്ടാണ് നിള മുറിയിലേക്ക് വന്നത്.. അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. എടി നിന്റെ അടുത്ത് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കണ്ട എന്നുള്ളത്.. സ്നേഹം നടിച്ചുകൊണ്ട് ഞങ്ങളെ വശത്താക്കാൻ നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാവാൻ നിങ്ങളെക്കൊണ്ട് ഒരിക്കലും കഴിയില്ല.. നിങ്ങൾ എന്നും ഞങ്ങൾക്ക് രണ്ടാൻ അച്ഛൻ തന്നെയായിരിക്കും.. അങ്ങനെ പറഞ്ഞപ്പോൾ അത് അയാളുടെ കണ്ണുകൾ നിറച്ചു.. നിളയോട് യാതൊരു മറുപടിയും പറയാതെ അയാൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിൽ ഇരുന്നുകൊണ്ട് നിശബ്ദമായി കരയുന്നുണ്ട്..

   
"

എടോ താൻ വിഷമിക്കേണ്ട എപ്പോഴെങ്കിലും നിള മോൾക്ക് എന്നെ അംഗീകരിക്കേണ്ട ഒരു അവസ്ഥ വരും.. അയാൾ ഭാര്യയെ അതു പറഞ്ഞുകൊണ്ട് സമാധാനപ്പെടുത്താൻ ശ്രമിച്ചു.. ഇത്തരം പ്രശ്നങ്ങൾ ഈ വീട്ടിൽ നടക്കാൻ തുടങ്ങിയിട്ട് ഏഴു വർഷമായി.. കൃത്യമായി പറഞ്ഞാൽ ഏഴു വർഷങ്ങൾക്കു മുൻപാണ് ഭർത്താവ് മരിച്ച മീര എന്ന സ്ത്രീയെ അവരുടെ രണ്ടു പെൺമക്കളെയും താൻ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്..

തന്റേത് ആദ്യവിവാഹം ആയിരുന്നു എങ്കിലും സ്വന്തം മക്കളായി കണ്ടു കൊണ്ടാണ് നിളയെയും നിമയെയും താൻ സ്നേഹിച്ചു.. നിള മോൾക്ക് എന്നെ സ്വന്തം അച്ഛനായി അംഗീകരിക്കാൻ ഇന്നേവരെ സാധിച്ചിട്ടില്ല എന്നുള്ളത് തനിക്ക് നല്ല ബോധ്യം ഉണ്ട്.. നിമ മോൾക്ക് രണ്ടു വയസ്സ് ഉള്ളപ്പോഴാണ് താൻ മീരയെ വിവാഹം ചെയ്യുന്നത്.. അത് എന്തായാലും നന്നായി എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. അവൾക്ക് ബുദ്ധി ഉറച്ച കാലം മുതൽ തന്നെ അച്ഛാ എന്ന് വിളിച്ചത് തന്നെയാണ്.. അതുകൊണ്ടുതന്നെ രണ്ടാം അച്ഛൻ എന്നുള്ള പേര് അവൾ ഒരിക്കലും എനിക്ക് തന്നിട്ടില്ല.. സോഫയിൽ ചാരി ഇരുന്നുകൊണ്ട് കഴിഞ്ഞ കാലങ്ങളെ കുറിച്ച് അയാൾ ഓർത്തു.. വാതിൽ കൊട്ടിയടച്ചുകൊണ്ട് തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ മറികടന്നു പോകുന്ന നിളയെ അയാൾ വേദനയോടെ ഓർത്ത് ഇരുന്നു.. ചേട്ടാ വൈകിട്ട് അമ്മ വിളിച്ചിരുന്നു.. അച്ഛനെ തീരെ വയ്യ എന്ന് പറഞ്ഞു..

അച്ഛനെ ദിവസവും ആശുപത്രിയിൽ കൊണ്ടു പോകലും പാടത്ത് പണിക്കാരെ നോക്കലും എല്ലാം കൊണ്ട് തനിയെ അമ്മയ്ക്ക് ചെയ്യാൻ പറ്റുന്നില്ല എന്നാണ് പറയുന്നത് അതുകൊണ്ടുതന്നെ എന്നോട് കുറച്ചുദിവസം അങ്ങോട്ട് വന്ന് നിൽക്കാൻ കഴിയുമോ എന്ന് അമ്മ ചോദിച്ചു.. എന്താണ് ഞാൻ ചെയ്യേണ്ടത്.. നിള യ്ക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ ആവാൻ ആയിട്ടുണ്ട്.. നിമ മോൾക്കും ഒരുപാട് ദിവസം സ്കൂളിൽ നിന്ന് ലീവ് എടുക്കാൻ കഴിയില്ല.. രാത്രിയിൽ അയാളുടെ നെഞ്ചിൽ ചേർന്ന് കിടന്നുകൊണ്ട് മീര തൻറെ വിഷമങ്ങൾ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….