ശരീരത്തിൽ ഷുഗർ ലെവൽ കൺട്രോൾ ആയിട്ടും ഡയബറ്റിക് കോംപ്ലിക്കേഷൻ നിലനിൽക്കുന്നതിനു പിന്നിലെ കാരണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന ചില കാര്യങ്ങളെക്കുറിച്ചാണ്.. പ്രമേഹ രോഗികളായ ആളുകൾ കറക്റ്റ് ആയി മരുന്നു കഴിക്കുന്നുണ്ടാവും അതുപോലെതന്നെ ഇൻസുലിൻ എടുക്കുന്നുണ്ടാവും എന്നിട്ട് പോലും ആളുകൾ ഷുഗർ ലെവൽ കുറയാതെ നിൽക്കുന്നു.. അതുപോലെതന്നെ അവരുടെ മൂത്രമൊഴിക്കുമ്പോൾ നോക്കിയാൽ മനസ്സിലാവും ധാരാളം പത പോകുന്നുണ്ടാവും.. അതുപോലെതന്നെ ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ വളരെ കൂടുതൽ ആയിരിക്കും.. അവരുടെ കാലുകൾക്ക് എല്ലാം വളരെയധികം മരവിപ്പ് അനുഭവപ്പെടുന്നു..

   
"

അതുപോലെതന്നെ അതിൻറെ കൂടെ പുകച്ചിൽ അനുഭവപ്പെടുന്നു മാത്രമല്ല രാത്രി കിടക്കുമ്പോൾ ഒക്കെ മസിൽ ഉരുണ്ട കയറ്റം ഉണ്ടാവുന്നു.. ഭക്ഷണങ്ങൾ കഴിച്ചാൽ പോലും ഭയങ്കര ക്ഷീണം അനുഭവപ്പെട്ടിട്ട് എവിടെയെങ്കിലും ഇരുന്നാൽ മതി അല്ലെങ്കിൽ ഒന്ന് കിടക്കാൻ സാധിച്ചാൽ മതി എന്നൊക്കെ തോന്നും.. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്ന സമയം ഇത്തിരി വൈകിപ്പോയാൽ വിറയലൊക്കെ അനുഭവപ്പെടാം.. അതായത് ഭക്ഷണം കഴിക്കുന്ന സമയം തെറ്റിപ്പോയാൽ അന്നേരം എന്തെങ്കിലും കഴിക്കാതെ ഇരുന്നാൽ അപ്പോൾ തന്നെ പണി കിട്ടുന്നതുപോലെ തോന്നും..

സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങളൊക്കെ ഉണ്ട് എങ്കിൽ നിങ്ങളുടെ ഡയബറ്റിക് കൺട്രോളിൽ അല്ല എന്നുള്ളത് നിങ്ങൾ ആദ്യം മനസ്സിലാക്കണം.. രണ്ടു വർഷമായിട്ട് ഇപ്പോൾ ഡയബറ്റിക് ഉള്ള ആളുകളാണെങ്കിൽ അവരെ കറക്റ്റ് ആയിട്ട് മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ അവരുടെ ഡയബറ്റിക് കൺട്രോളിൽ നിൽക്കും.. പലപ്പോഴും ആളുകളെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ അവരുടെ ശരീരത്തിൽ ഷുഗർ ലെവൽ കൺട്രോൾ ആയിരിക്കും പക്ഷേ എന്നിട്ടും അവരുടെ കൈകാലുകളിൽ മരവിപ്പ് തരിപ്പ് പുകച്ചിൽ എന്നിവ അനുഭവപ്പെടുന്നു.. അതുപോലെതന്നെ ഉത്തേജനം വളരെ കുറവാണ്..

പക്ഷേ ഇത്തരം പ്രശ്നങ്ങൾ കാണിക്കുമെങ്കിലും അവർ പോയി ഷുഗർ ലെവൽ പരിശോധിച്ചാൽ അത് നോർമൽ ആയിരിക്കും.. എല്ലാം ശരീരത്തിൽ കൺട്രോൾ ആയിരിക്കും പക്ഷേ എല്ലാ കോംപ്ലിക്കേഷൻസും ഉണ്ടാകുന്നു ഇതിനെയാണ് നമ്മൾ ഡയബറ്റിക് കോംപ്ലിക്കേഷൻസ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….