ഓടിച്ചിരുന്ന കാർ തണൽ മരത്തിന് താഴെ നിർത്തിയിട്ട് കേശവൻ പതുക്കെ ക്ലാസുകൾ താഴ്ത്തി.. ദൈവമേ എന്തൊരു വെയിലാണ് ഇത്.. ഇനിയും എത്ര കിലോമീറ്റർ കൂടി പോകാനാണ് ദേശമംഗലം എന്ന സ്ഥലത്ത് എത്തുക.. അയാൾ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു.. ചേട്ടാ എന്നുള്ള വിളി കേട്ട് അയാൾ തല തിരിച്ചു നോക്കി.. ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി.. കേശവൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.. ചേട്ടാ ഇത് കുറച്ച് തേൻ ആണ്.. ഇവിടെ അടുത്തുള്ള കാട്ടിൽ നിന്ന് ശേഖരിച്ചതാണ്.. ശരിക്കും ഉള്ളതാണ് ഇത് ഒരിക്കലും പറ്റിക്കൽ അല്ല.. എന്നവൻ പറഞ്ഞു നിർത്തി.. ശരി നീ എന്തായാലും കുറച്ച് തരു ഞാൻ ഒന്ന് രുചിച്ചു നോക്കട്ടെ.. അതും പറഞ്ഞുകൊണ്ട് കേശവൻ അവന് നേരെ കൈകൾ നീട്ടി.. കൈകൾ നീട്ടിയപ്പോൾ അവൻ കൈകളിലേക്ക് കുറച്ച് തേൻ ഒഴിച്ചുകൊടുത്തു..
അവൻ ഒഴിച്ചുകൊടുത്ത തേൻ കുറച്ച് രുചിച്ചു നോക്കിയപ്പോൾ തന്നെ അത് കളവ് അല്ല എന്ന് അയാൾക്ക് മനസ്സിലായി.. നിൻറെ പേര് എന്താണ് കേശവൻ ചോദിച്ചു.. നാണു എന്നവൻ പറഞ്ഞു.. എവിടെയാണ് നിൻറെ വീട് നീ പഠിക്കുന്നില്ലേ തുടങ്ങിയ കേശവന്റെ ചോദ്യങ്ങൾ അവനെ തേടിച്ചെന്ന്.. ഞാൻ പഠിക്കുന്നില്ല ചേട്ടാ എനിക്ക് വീടില്ല.. ആ കാണുന്ന കുടിലിൽ ആണ് ഞാൻ കിടക്കുന്നത്.. എൻ്റെ അമ്മമ്മയും കൂടെയുണ്ട്.. അതും പറഞ്ഞുകൊണ്ട് അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തിലേക്ക് കേശവന്റെ കണ്ണുകളും പോയി.. എന്തോ അവൻ പറഞ്ഞ കാര്യങ്ങൾ കേശവന് വല്ലാത്ത വിഷമം ഉണ്ടാക്കി..
നിൻറെ ഇന്നത്തെ കച്ചവടം കഴിഞ്ഞോ… ഇല്ല ചേട്ടാ കുറച്ചു കൂടിയുണ്ട്.. തേൻ കുടത്തിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.. എന്നാൽ ശരി അതിലുള്ള തേൻ മുഴുവനും ഞാൻ എടുത്തോളാം.. നീ ഈ വണ്ടിയിലേക്ക് കയറ് കേശവൻ പറഞ്ഞു.. അവൻ കൂടുതൽ സംശയത്തോടു കൂടി അയാളെ നോക്കി.. നീ പേടിക്കണ്ട എനിക്ക് ഇവിടെ ദേശമംഗലം എന്നുള്ള സ്ഥലം വരെ ഒന്ന് പോകണം.. നീയും കൂടെ വന്നാൽ എനിക്ക് ഒരു കൂട്ടാവും അതുകൊണ്ടാണ് ചോദിച്ചത്..
അതുകേട്ട് അവൻ സമ്മതത്തോടെ തലയാട്ടി.. കേശവൻ കാറിൻറെ മുൻവശത്തെ ഡോർ തുറന്നു കൊടുത്തു.. അവൻ അതിനകത്തേക്ക് കയറി.. ആദ്യമായിട്ട് കാറിൽ കയറുന്നതിന്റെ എല്ലാ അത്ഭുതവും ആ കുഞ്ഞു മുഖത്ത് നിന്ന് കേശവന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.. അവനെ സീറ്റിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തിട്ട് ചോദിച്ചു എന്നാൽ നമുക്ക് പോയാലോ.. അവൻ അത് കേട്ട് പുഞ്ചിരിയോടെ തലയാട്ടി.. കാറ് നീങ്ങി തുടങ്ങിയപ്പോൾ അവൻ ചുറ്റുമുള്ള കാഴ്ചകൾ കാണാൻ വേണ്ടി തല പുറത്തേക്ക് ഇട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…