ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ സ്ഥിരമായിട്ട് പറയാറുള്ള ഒരു കാര്യമാണ് ഡോക്ടർ എനിക്ക് ശരീരം ഒട്ടാകെ അത് കടിനമായ വേദനകൾ ആണ് എന്നുള്ളത്.. ഉദാഹരണമായി പറയുകയാണെങ്കിൽ കഴുത്ത വേദന കൈ വേദന തോൾ വേദന നടുവ് വേദന തുടങ്ങിയ പലതരത്തിലുള്ള വേദനകൾ ആണ് എന്ന് പറയാറുള്ളത്.. ഇതെല്ലാം പല സമയങ്ങളിലായി അവർക്കുണ്ടാവുന്നു.. അതുപോലെ തന്നെ പലരും പറയുന്ന ഒരു കാര്യം ഇത്തരം വേദനകൾ വരുമ്പോൾ അവരെ പലതരത്തിലുള്ള പെയിൻ കില്ലറുകൾ വാങ്ങി കഴിക്കാറുണ്ട്..
അതുപോലെതന്നെ ഒരുപാട് കുഴമ്പുകൾ ഉപയോഗിക്കാറുണ്ട്.. എന്നിട്ടും ഇത്തരം വേദനകൾക്ക് യാതൊരു ആശ്വാസക്കുറവും ലഭിക്കുന്നില്ല വേദനകൾ പോകുന്നില്ല എന്നൊക്കെ പലരും പറയാറുണ്ട്.. പലരും കുറച്ച് പേടിയോടുകൂടി ചോദിക്കും ഡോക്ടറെ രാത്രി എങ്ങാനും ഇത്തരത്തിലുള്ള വേദനകൾ വന്നാൽ ഞങ്ങൾ എന്താണ് ചെയ്യുക എന്നുള്ളത്.. ചിലപ്പോൾ പെട്ടെന്ന് നമ്മുടെ കയ്യിലെ മരുന്നുകൾ ഇല്ലെങ്കിൽ എന്താണ് ചെയ്യുക എന്നുള്ളത് പലരും കൂടുതൽ ഭീതിയോടുകൂടി ചോദിക്കാറുണ്ട്..
സാധാരണ നമുക്ക് ഒരു നീർക്കെട്ട് അല്ലെങ്കിൽ തേയ്മാനം ഒക്കെ ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദനകൾ അതുപോലെ ജോയിൻറ് പെയിനുകൾ ഒക്കെ ഉണ്ടെങ്കിൽ അത് നമുക്ക് എങ്ങനെ വീട്ടിൽ മാനേജ് ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. അതായത് ആദ്യമായി പറയാൻ പോകുന്നത് നമ്മൾ കുടിക്കുന്ന വെള്ളം ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് എന്തെല്ലാം ചികിത്സാരീതികൾ ചെയ്യാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ്.. അതായത് നമ്മുടെ പലരും ഹോട്ട് വാട്ടർ തെറാപ്പിയെ കുറിച്ച്.. അതുപോലെതന്നെ ഐസ് ബാഗ് തെറാപ്പിയും ഉണ്ട്..
പലരും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് വേദനക്കുള്ള മരുന്നുകൾ കഴിച്ചു മതിയായി.. ഇത്രയും പെയിൻ കില്ലറുകൾ ഇതിനായി കഴിച്ചത് കൊണ്ട് തന്നെ ഇനി ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ തുടങ്ങിയ രീതിയിൽ പലരും ചോദിക്കാറുണ്ട്.. അതുമാത്രമല്ല ഇത്തരം ഗുളികകൾ കഴിക്കുമ്പോൾ അത് പലർക്കും ഗ്യാസ് പോലുള്ള പലതരം പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…