അനാഥനും കോടീശ്വരനുമായ യുവാവ് ജീവിതം മടുത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ഒരുങ്ങി.. എന്നാൽ പിന്നീട് സംഭവിച്ചത്..

അയാൾ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം ഒഴിച്ചുകൊണ്ട് വീണ്ടും കുടിക്കാൻ തുടങ്ങി.. മദ്യം കുടിച്ചു കഴിഞ്ഞതിനുശേഷം മേശപ്പുറത്ത് ഉണ്ടായിരുന്ന ഒരു വെള്ള പേപ്പർ പേനയും എടുത്ത് ഇങ്ങനെ എഴുതാൻ തുടങ്ങി.. എൻറെ പേര് ഹരികൃഷ്ണൻ എന്നാണ് എനിക്ക് 46 വയസ്സുണ്ട്.. ഞാൻ മരിക്കാൻ പോകുകയാണ്. അതുകൊണ്ടുതന്നെ എൻറെ മരണത്തിന് ആരും കാരണക്കാർ അല്ല.. എനിക്ക് ഈയൊരു ജീവിതം മതിയായതുകൊണ്ട് മാത്രമാണ് എന്റെ ജീവിതം ഞാൻ അവസാനിപ്പിക്കുന്നത്.. എൻറെ പെട്ടിയിൽ ഒരു വിൽപ്പത്രം ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ട്.. അതിൽ പറഞ്ഞതുപോലെ തന്നെ എൻറെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് എല്ലാവർക്കും എൻറെ സ്വത്തുക്കൾ വീതിച്ചു നൽകണം..

   
"

അതുകഴിഞ്ഞ് ഉള്ള കുറച്ചു പൈസ എൻറെ ശവ സംസ്കാരങ്ങൾക്കും ഈ ഹോട്ടലിലെ ആളുകൾക്കും നൽകണം.. ഞാൻ ഒരു അനാഥൻ ആയതുകൊണ്ട് തന്നെ എന്നെ കൊണ്ടുപോകാനോ അല്ലെങ്കിൽ അന്വേഷിച്ചു വരാനോ ആരും തന്നെ ഈ ഭൂമിയിൽ ഇല്ല.. അതുകൊണ്ടുതന്നെ പത്രത്തിൽ ഞാൻ മരിച്ചു എന്ന് പറഞ്ഞ് പരസ്യം കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല.. എന്ന് ഹരികൃഷ്ണൻ.. അതിനുശേഷം അയാൾ ആ പേപ്പർ എടുത്ത് മേശയുടെ ടേബിളിൽ വെച്ചു..

എന്നിട്ട് മെല്ലെ മേശയുടെ താഴെയുള്ള വലിപ്പ തുറന്ന് അതിലുള്ള വിഷം നിറച്ച കുപ്പി എടുത്തു.. അവശേഷിച്ച മദ്യവും കുടിച്ച ശേഷം അദ്ദേഹം ജനാലന്റെ അരികിലേക്ക് പോയി നിന്നു.. അവിടെനിന്ന് ഒരു സിഗരറ്റ് വലിച്ചു.. അപ്പോൾ നഗരത്തിൻറെ എല്ലാ ഭാഗവും അവിടെ നിന്നും നോക്കിയാൽ കാണാൻ കഴിയുമായിരുന്നു നഗരം പതുക്കെ ഇരുട്ടിലേക്ക് മുങ്ങി താഴുകയാണ്.. നാളെ മുതൽ ഈ ലോകത്ത് ഞാനില്ല എന്ന് അയാൾ ഓർത്തപ്പോൾ വല്ലാത്ത ഒരു അവസ്ഥ ഉണ്ടായി.. സത്യത്തിൽ ഞാൻ ഈ ലോകത്ത് ആരാണ് ഹരികൃഷ്ണൻ എന്നുള്ള പേര് പോലും ഞാൻ തന്നെയാണ് വച്ചത്..

എൻറെ ഓർമ്മയുള്ള ചെറുപ്പകാലം എന്നു പറയുന്നത് വഴിയിലുള്ള കുപ്പിയും പാട്ടയും പെറുക്കി കൊണ്ട് ഉള്ള ജീവിതം ആയിരുന്നു.. അന്ന് ഒരു മുത്തശ്ശി ആയിരുന്നു കൂട്ടിന് ഉണ്ടായിരുന്നത് പക്ഷേ അവർ എൻറെ ആരാണ് എന്നുള്ളത് എനിക്ക് ഉറപ്പില്ല.. അത് ചോദിക്കാനായി എനിക്ക് വിവരം വെച്ച് നാൾ ആകുമ്പോഴേക്കും അവർ മരണപ്പെട്ടിരുന്നു.. അതിനുശേഷം ഞാൻ ഒറ്റയ്ക്കായി അല്ലെങ്കിൽ അനാഥനായി എന്ന് കരുതിയിട്ടാവണം പോലീസുകാർ എന്നെ ഒരു ഓർഫനേജിൽ കൊണ്ട് ചെന്നാക്കി..

പിന്നീട് അവിടെ നിന്നാണ് എനിക്ക് അത്യാവശ്യം വേണ്ട വിദ്യാഭ്യാസമൊക്കെ കിട്ടിയിരുന്നത്.. അങ്ങനെ 17 വയസ്സ് ആയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി.. പണ്ട് കുപ്പിയും പാട്ടയും ഒക്കെ പെറുക്കിയ ഒരു പരിചയമുണ്ട് തന്നെ ഞാൻ ആദ്യം തുടങ്ങിയത് ഒരു ആക്രിക്കട ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….