ഇന്ന് ആളുകൾക്കിടയിലുള്ള പ്രമേഹ രോഗത്തെക്കുറിച്ചുള്ള മിദ്യാധാരണകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ കൂടുതൽ ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം നമ്മുടെ കൺട്രോളിൽ അല്ലാതെ ഇരിക്കുക അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ഷുഗർ ലെവൽ കൺട്രോൾ അല്ലാതെ കൂടിക്കൊണ്ട് ഇരിക്കുക എന്നുള്ളത്.. അതുപോലെതന്നെ ഇന്ന് നമ്മുടെ ഇടയിലുള്ള പല ആളുകൾക്കും ഡയബറ്റിസ് എന്ന രോഗത്തെക്കുറിച്ച് പലതരം മിഥ്യാധാരണകളും നിലവിലുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്..

   
"

അതായത് ഡയബറ്റിക് കണ്ടീഷൻ എങ്ങനെ നമുക്ക് മാനേജ് ചെയ്യാം എന്നുള്ളതിനെ കുറിച്ചും അതുപോലെ ഈ ഒരു രോഗം കൊണ്ട് ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് എന്നും ഇത് നമ്മുടെ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അപ്പോൾ നമുക്ക് പൊതുവേ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഡയബറ്റിസ് പൊതുവേ രണ്ട് തരത്തിലാണ് ഉള്ളത് എന്ന്.. ടൈപ്പ് വൺ അതുപോലെ തന്നെ ടൈപ്പ് ടൂ തുടങ്ങിയവ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും ഒരിക്കൽക്കൂടി പറയാം ടൈപ്പ് വൺ ഡയബറ്റീസ് കണ്ടീഷൻ എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടുന്ന ഗ്രന്ഥിയുണ്ട് അതായത് പാൻക്രിയാസ് എന്നുപറയുന്ന ഗ്രന്ഥി..

ആ ഗ്രന്ഥിയിലെ ബീറ്റാ സെൽസ് ആണ് ഇൻസുലിൻ ഉല്പാദിപ്പിക്കപ്പെടുന്നത്.. അപ്പോൾ ഈ ഒരു ബീറ്റ സെൽസ് നശിച്ചു പോകുകയാണെങ്കിൽ പലതരം കാരണങ്ങൾ കൊണ്ട് അത് നശിച്ചു പോകാറുണ്ട്.. അങ്ങനെ നശിച്ചു പോകുകയാണെങ്കിൽ നമുക്ക് പ്രോപ്പർ ആയിട്ട് ഇൻസുലിൻ ഉല്പാദിപ്പിക്കപ്പെടാതെ വരും.. അപ്പോൾ അതുകൊണ്ട് നമ്മുടെ ശരീരത്തിലുള്ള ഷുഗർ മോളിക്യൂൾസ് പ്രോപ്പർ ആയിട്ട് എനർജിയായി കൺവേർട്ട് ചെയ്യാൻ ഇൻസുലിന്റെ സാധിക്കാറില്ല..

അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ ഷുഗർ ലെവൽ വളരെയധികം വർദ്ധിച്ചു വരുന്നു അതുപോലെതന്നെ ഇത് ഏത് ഏജിലുള്ള ആളുകളെയും ബാധിക്കാറുണ്ട് കാരണം ഇത് ജനറ്റിക് ആണ്.. അതായത് ഓട്ടോ ഇമ്മ്യൂൺ എന്ന് പറയും നമ്മുടെ കോശങ്ങൾ നമ്മളെ തന്നെ നശിപ്പിക്കുന്നു ഒരു അവസ്ഥയാണ് ഈ അവസ്ഥ.. ടൈപ്പ് ടു ഡയബറ്റിസ് എന്നുപറഞ്ഞാൽ നമുക്കറിയാം നമ്മുടെ ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റന്റ് കൊണ്ട് ഉണ്ടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….