മൂത്രത്തിൽ കാണുന്ന എല്ലാ പതകളും കിഡ്നി രോഗ സാധ്യതകൾ മൂലം ആണോ.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാനുള്ള ഒരു സംശയമാണ് ഡോക്ടറെ മൂത്രം ഒഴിക്കുമ്പോൾ അതിൽ പത കാണുന്നുണ്ട് എന്താണ് കാരണമെന്ന്.. പലരും കൂടുതൽ ടെൻഷനോടുകൂടിയാണ് അതൊക്കെ വന്ന് ചോദിക്കാനുള്ളത് കാരണം ഇത് വല്ല കിഡ്നി പ്രശ്നങ്ങൾ കൊണ്ട് വരുന്നതാണോ എന്ന് പലർക്കും സംശയമുണ്ട്.. ഇതുപോലെയുള്ള ഒരുപാട് സംശയങ്ങൾ മൂത്രത്തിൽ പത കാണുന്നതുകൊണ്ട് പലരും വന്ന ചോദിക്കാറുണ്ട്.. അപ്പോൾ എന്താണ് ഇതിനു പിന്നിലെ യാഥാർത്ഥ്യം എന്നു പറയുന്നത്.. ശരിക്കും മൂത്രത്തിൽ പത പോകുന്നതിനു കാരണം കിഡ്നിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് തന്നെയാണോ..

   
"

അതായത് നമ്മൾ മൂത്രത്തിൽ ഇത്തരത്തിൽ പത കാണുമ്പോൾ അത് ഏജ് റിലേറ്റഡ് ആണോ അല്ലെങ്കിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നം കൊണ്ട് ആണോ അതല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണവുമായി ബന്ധപ്പെട്ടിട്ട് ആണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം.. പൊതുവേ ഈ പ്രോട്ടീൻ ഡയറ്റ് കൂടുതലായി കഴിക്കുന്ന ആളുകൾക്ക് ഈ ഒരു പ്രശ്നം കണ്ടു വരാറുണ്ട് ഉദാഹരണമായി പറയുകയാണെങ്കിൽ ജിമ്മിൽ ഒക്കെ പോകുന്ന ആളുകൾക്ക്.. ഇത്തരം ആളുകൾ കൂടുതൽ എനർജിക്കായിട്ട് പ്രോട്ടീൻ പൗഡർ ധാരാളം കഴിക്കാറുണ്ട്..

ഇങ്ങനെ കഴിക്കുന്നത് മൂലം ആളുകളിൽ കുറെ ദിവസത്തേക്ക് ഇത്തരത്തിൽ മൂത്രത്തിൽ പത കണ്ടു വരാറുണ്ട്.. അത് തികച്ചും നോർമൽ ആയിട്ടുള്ള ഒരു കാര്യമാണ് അതിൽ പേടിക്കേണ്ട ഒരു ആവശ്യമില്ല.. അതുപോലെതന്നെ കൂടുതൽ സമയം വളരെ കഠിനമായിട്ട് എക്സസൈസ് ചെയ്യുന്ന ആളുകൾക്കും ഇത്തരത്തിൽ കണ്ടുവരാറുണ്ട്.. പക്ഷേ ഇതെല്ലാം തന്നെ വളരെ നോർമൽ ആണ്.. അപ്പോൾ നമ്മൾ എപ്പോഴാണ് ഇത്തരത്തിൽ മൂത്രത്തിൽ പത കാണുമ്പോൾ ശ്രദ്ധിക്കേണ്ടത്..

അതുപോലെതന്നെ മൂത്രം ഒഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന അതികഠിനമായ വേദന അല്ലെങ്കിൽ പുകച്ചിൽ എരിച്ചിൽ അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണം എന്നുള്ള തോന്നൽ ഉണ്ടാവുക പക്ഷേ മൂത്രം ഒഴിക്കുമ്പോൾ ഒരുപാട് പോകുന്നില്ല.. ഇതൊക്കെ വരുന്ന ഒരു കണ്ടീഷൻ ഉണ്ട്.. ഇത്തരം ഒരു കണ്ടീഷനിലും ഈ ഒരു പ്രോട്ടീൻ നമ്മുടെ യൂറിനിൽ കൂടെ പാസ് ആവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….