കുടുംബത്തിനുവേണ്ടി തന്റെ പ്രണയം പോലും വേണ്ടെന്നുവച്ച കഷ്ടപ്പെട്ട യുവാവ്.. എന്നാൽ പിന്നീട് സംഭവിച്ചത്…

മൂകാംബികയെ തൊഴുത് മടങ്ങുമ്പോൾ മനസ്സിന് വലിയ ആശ്വാസം ആയിരുന്നു.. അങ്ങനെ അതും സാധിച്ചു.. ഇനി തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളും ഒന്നുമില്ല.. അല്ലെങ്കിലും അൻപതാം വയസ്സിലേക്ക് കാൽ ഊന്നി കഴിഞ്ഞാൽ തനിക്ക് ഇനിയെന്ത് മോഹങ്ങളാണ് ഉള്ളത്.. ഇതുപോലെതന്നെ ഇനി ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായമായി ബാക്കിയുള്ള ജീവിതം കൂടി കഴിയണം അത്രമാത്രം.. നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ നല്ല തിരക്ക് ഉണ്ട്.. തിരക്ക് ഇനിയും കൂടാനാണ് സാധ്യത അതിനു മുൻപേ ഇവിടം വിടണം.. അധികം വൈകാതെ തന്നെ നാട്ടിൽ എത്താം..

   
"

അല്ലെങ്കിലും വൈകിയാൽ ഇപ്പോൾ എന്താണ് കാത്തിരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അല്ലേ നേരത്തെയും കാലത്തെയും കുറിച്ച് വേവലാതി പെടേണ്ടത് ഉള്ളൂ.. ലോഡ്ജ് മുറിയിലേക്കുള്ള യാത്രയിൽ ഇടയിലാണ് എതിരെ വരുന്ന തീർത്ഥാടകർക്ക് ഇടയിൽ മിന്നായം പോലെ ആ മുഖം കണ്ടത്.. ഇത് അവൾ അല്ലേ മാളവിക.. എൻറെ മാളൂട്ടി കൂടെ മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും ഉണ്ട്.. തന്നെ കണ്ടില്ല എന്ന് തോന്നുന്നു.. കണ്ടിരുന്നുവെങ്കിൽ ശ്രീയേട്ടാ എന്നുള്ള വിളിയോടു കൂടി അടുത്തേക്ക് ഓടി വന്നേനെ.. ആ പഴയ പട്ടുപാവാട കാരിയെപ്പോലെ.. മുറി ഉടനെ വെക്കേറ്റ് ചെയ്യാൻ തോന്നിയില്ല.. നേരെ കട്ടിലിലേക്ക് മലർന്നു.. ശരിയാണോ തന്റെ ജീവിതം സഫലമാണോ.. ചെയ്തുകൂട്ടാൻ ഇനിയും പലതും ഇല്ലേ..

കുടുംബത്തിനായി ബലി കഴിക്കേണ്ടി അന്ന് എൻറെ മോഹങ്ങളിൽ ഒന്ന് ആയിരുന്നില്ലേ മാളൂട്ടിയോടുള്ള ഇഷ്ടവും.. ഈ ജീവിത സായാഹ്ന വേളയിൽ കാത്തിരിക്കാൻ നാളകൾ ഇല്ലാതെ തനിക്ക് ഓർക്കാനായി ഇന്നലെകൾ മാത്രമല്ലേ ഉള്ളൂ.. സുഖമുള്ള ആ ഒരു ഓർമ്മയിൽ വെറുതെ ഒന്ന് മുങ്ങി നിവരാം.. മാളവിക എന്ന എൻറെ മാളൂട്ടി.. ബന്ധുവും അയൽക്കാരിയും കളിക്കൂട്ടുകാരിയും ആയിരുന്നു അവൾ.. കൂട്ടുകാരുടെ ഒപ്പം കളിക്കുമ്പോൾ ശ്രീയേട്ടന്റെ കൂടെ കൂട്ടിയില്ലെങ്കിൽ നിന്ന് ചിണുങ്ങുന്നവൾ.. എപ്പോഴും എൻറെ നിഴലായി നടന്നവൾ.. ഞാനൊന്ന് ദേഷ്യപ്പെട്ടാൽ വിതുമ്പി കരയുന്നവൾ.. തൻറെ പുഞ്ചിരിയിൽ പിണക്കം മാറുന്നവൾ.. അവളെ കരയിപ്പിക്കാനും ആശ്വസിപ്പിക്കാനും എനിക്ക് വലിയ ഇഷ്ടമായിരുന്നു..

കൂട്ടുകാർ ചെക്കനും പെണ്ണും എന്നൊക്കെ വിളിച്ച് കളിയാക്കുമ്പോൾ നാണത്തോടെ നിൽക്കുന്ന അവളെ നോക്കി താൻ പറയുമായിരുന്നു എനിക്കൊന്നും വേണ്ട ഈ കട്ട പല്ലിയെ.. പിണങ്ങി കരയുന്ന അവളുടെ കയ്യിൽ തേൻ മിട്ടായി വെച്ചുകൊടുത്തു ഒരു കള്ളച്ചിരി താൻ ചിരിക്കാറുള്ളത് അവളുടെ കവിളിൽ നുണക്കുഴി വിരിയുന്നത് കാണാൻ വേണ്ടിയായിരുന്നു.. സാരമില്ല എന്ന് പറയുമ്പോൾ തേൻ നിലാവിൽ കുതിർന്ന മധുരമുള്ള ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ വിരിയുന്നത് കണ്ട് ആസ്വദിക്കാറുണ്ട്.. മനസ്സിനുള്ളിൽ ഒരു കൊട്ടാരം തന്നെ പണിത് പണ്ടേ തന്നെ അവളെ അതിൽ പ്രതിഷ്ഠിച്ചതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….