പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ വയസ്സായ ആളുകളിലോക്കെ മൂത്രം അനിയന്ത്രിതമായി പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും. അവർ മൂത്രം ഒഴിക്കുന്നതിനായി ബാത്റൂമിലേക്ക് പോകുന്നതിനു മുൻപ് തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ് നടക്കുമ്പോൾ വഴിയിൽ തന്നെ മൂത്രം പോകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.. ഇടയ്ക്കിടയ്ക്ക് വെള്ളം ഒന്നും കുടിച്ചിട്ടില്ല എങ്കിലും രാത്രിയിൽ പലപ്രാവശ്യം എഴുന്നേറ്റു മൂത്രമൊഴിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാവും..

   
"

ഷുഗർ ഒന്നുമില്ലെങ്കിൽ പോലും മൂത്രം പോയിട്ടില്ല അല്ലെങ്കിൽ മൂത്തമൊഴിച്ചത് പൂർണ്ണമായും പോയിട്ടില്ല ഇനിയും അവിടെയുണ്ട് എന്നുള്ള ഒരു തോന്നൽ ഉള്ള ആളുകൾ ഉണ്ടാവും.. വയസ്സായി വരുമ്പോൾ ആളുകൾക്ക് മൂത്രം പോകാനുള്ള പ്രയാസം അതുപോലെ മൂത്രത്തിൽ ഒരു തള്ളൽ കിട്ടുന്നില്ല.. അതുപോലെ മൂത്രസഞ്ചി നിറഞ്ഞാലും അറിയുന്നില്ല എന്നുള്ള ഒരു പ്രയാസം അനുഭവിക്കുന്ന ആളുകൾ ധാരാളം പേരുണ്ട്.. ഇവരെ ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ ആയിരിക്കും മനസ്സിലാകുന്നത് ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കൊണ്ടാണ് എന്ന് മനസ്സിലാകുന്നത്..

പല രോഗികളും സ്കാൻ ചെയ്ത് വരുമ്പോഴായിരിക്കും അറിയുന്നത് പലപ്പോഴും മൂത്രം പോകുമ്പോൾ ഷുഗർ ഉണ്ടോ എന്നൊക്കെ ടെസ്റ്റ് ചെയ്ത് ഒരു പ്രശ്നവുമില്ലാതെ സ്കാൻ ചെയ്ത് വരുമ്പോഴായിരിക്കും ഡോക്ടർ എന്താണ് ഈ പ്രോസ്റ്റേറ്റ് എന്നുള്ളത് ആദ്യമായി കേൾക്കുകയാണ് എന്ന് പറയുന്നത്. 40 അല്ലെങ്കിൽ 45 വയസ്സായ പുരുഷന്മാരിൽ വരുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം എന്ന് പറയുന്നത്.. നമുക്ക് ആ ഒരു അസുഖത്തെക്കുറിച്ച് ഇന്ന് വളരെ വിശദമായി പരിശോധിക്കാം.. അനിയന്ത്രിതമായ മൂത്ര വളർച്ച.. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്ര വളർച്ച.. മൂത്രം പോകാനുള്ള പ്രയാസം..

അതുപോലെ മൂത്രം മുഴുവനായി പോയിട്ടില്ല എന്നുള്ള ഒരു തോന്നൽ.. രാത്രിയിൽ മൂന്ന് അല്ലെങ്കിൽ നാലഞ്ച് പ്രാവശ്യം ഒക്കെ എഴുന്നേറ്റ് പോയി മൂത്രം ഒഴിക്കുക.. മൂത്രം പിടിച്ചു വെക്കാൻ കഴിയാത്ത ഒരു അവസ്ഥ.. അപൂർവമായി മൂത്രം പോകുമ്പോൾ അതിൽ ബ്ലഡിന്റെ അംശം കാണുക.. മൂത്രമൊഴിക്കുമ്പോൾ വേദനയും പ്രയാസങ്ങളും ഉണ്ടാവുക.. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോഴാണ് സാധാരണഗതിയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം ഉള്ളതായി നമ്മൾ സംശയിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….