ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും ഇന്ന് അമിതവണ്ണം അല്ലെങ്കിൽ കുടവയർ കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് . അതുകൊണ്ടുതന്നെ ആളുകൾക്ക് ഈയൊരു വെയിറ്റ് ലോസ് എന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങൾ ഉണ്ട്.. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ വേണ്ടി ആളുകൾ പലതരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പലർക്കും ആ ഒരു കുറച്ച് ദിവസത്തേക്ക് വെയിറ്റ് കുറയും എന്നല്ലാതെ അത് കഴിഞ്ഞാൽ വീണ്ടും ഇരട്ടിയായി വെയിറ്റ് വർധിക്കുന്നത് കാണാറുണ്ട്..
ഈ ഇടയ്ക്കായി ഒരു രോഗി വന്നു പറഞ്ഞതായിരുന്നു അദ്ദേഹത്തിന് അമിത വണ്ണം ഉള്ളതുകൊണ്ട് തന്നെ ഒരു ഹോസ്പിറ്റലിൽ ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഒരു മാസം പോയി കിടന്നിരുന്നു.. ആ ഒരു ഒരു മാസം 10 കിലോ വരെ കുറച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു പക്ഷേ അദ്ദേഹത്തിൻറെ വീട്ടിൽ വന്നപ്പോൾ വെയിറ്റ് വീണ്ടും ഇരട്ടിയായി വർധിക്കാൻ തുടങ്ങി.. അപ്പോൾ ഹോസ്പിറ്റലിൽ എന്തായിരുന്നു ഇതിനുള്ള ചികിത്സ രീതികൾ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം അവിടെ കഴിക്കാൻ ഭക്ഷണമായി നൽകിയിരുന്നത് പഴങ്ങളും ജ്യൂസും മാത്രമായിരുന്നു എന്നുള്ളതാണ്..
ഇദ്ദേഹത്തിന് ശരീരത്തുള്ള അമിതവണ്ണം കാരണം ശരീരം ഒട്ടാകെ അതികഠിനമായ വേദനകൾ ആയിരുന്നു.. ഇത്തരത്തിലുള്ള വേദനകൾ കാരണം ഹോസ്പിറ്റലിൽ പോയി കാണിച്ചപ്പോൾ ശരീരഭാരം കുറച്ചാൽ ഈ ഒരു വേദനയും കുറയും എന്നു പറഞ്ഞതുകൊണ്ടാണ് അദ്ദേഹം ശരീരഭാരം കുറയ്ക്കാൻ റെഡിയായത്.. പക്ഷേ ഒരു ട്രീറ്റ്മെൻറ് എടുക്കുമ്പോൾ വേദനയും കുറഞ്ഞു.. അതുപോലെ ഇദ്ദേഹത്തിന് ഒരു തടിയുടെ കൂടെ തന്നെ ഹൈ ലെവൽ ഷുഗർ അതുപോലെ ബിപി കൊളസ്ട്രോൾ ഒക്കെ ഉണ്ടായിരുന്നു പക്ഷേ ഈ ഒരു ട്രീറ്റ്മെൻറ് എടുക്കുമ്പോൾ അതെല്ലാം തന്നെ വളരെയധികം കുറഞ്ഞു..
പക്ഷേ ഈ ഒരു മാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ശരീരഭാരവും ഇരട്ടിയായി വർദ്ധിച്ചു മാത്രമല്ല ഇതിന്റെ കൂടെ മുൻപുണ്ടായിരുന്ന എല്ലാ അസുഖങ്ങളും വീണ്ടും വരാൻ തുടങ്ങി.. പൊതുവേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ശരീരഭാരം കൂടുതലുള്ള ആളുകളെ വെയിറ്റ് കുറയ്ക്കാൻ വേണ്ടി പലരീതിയിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.. ഉദാഹരണമായിട്ട് ജ്യൂസും മാത്രം കുടിച്ചു കൊണ്ടിരിക്കാറുണ്ട് അല്ലെങ്കിൽ പട്ടിണി വരെ കിടക്കുന്ന ആളുകളുണ്ട്.. അതുപോലെ പല ആളുകളും പലതരം ഡയറ്റുകൾ ചെയ്യാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…