കറുത്തതിൻ്റെ പേരിൽ കാക്ക കറുമ്പി എന്ന് വിളിച്ച് കളിയാക്കിയ കുടുംബക്കാരും നാട്ടുകാരും.. എന്നാൽ പിന്നീട് നടന്നത്…

എനിക്ക് ഈ കറുമ്പിയെ വേണ്ട പെണ്ണുകാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തി കുത്തി കയറ്റിയതുപോലെ തോന്നി അവൾ ക്ക്.. മാധവ നിൻറെ മകൾ കറുപ്പാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.. ഇതിപ്പോൾ കാക്ക കറുമ്പി ആണല്ലോ.. അവരുടെ കൂടെയെത്തിയ ഒരു വയസ്സായ ആളുകൂടി പറഞ്ഞതോടെ കാതുകൾ രണ്ടും കൊട്ടി അടയ്ക്കപ്പെട്ടതുപോലെ തോന്നി അവൾക്ക്.. പിന്നീട് അവിടെ അവർ പറഞ്ഞു കാര്യങ്ങൾ ഒന്നും അവൾ കേട്ടില്ല.. പുറത്തേക്ക് വരാൻ നിൽക്കുന്ന കണ്ണുനീരിനെ അടക്കി നിർത്തി തന്നെ നോക്കി പരിഹസിച്ച് ചിരിക്കുന്നവരെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് നടന്നു.. അവൾ അകത്തേക്ക് നടക്കുമ്പോഴും ഉമ്മറത്തെ സംസാരം നിന്നിരുന്നില്ല.. അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു..

   
"

അല്പസമയം കഴിഞ്ഞ് അവിടെ നിന്നും എത്തിയ അമ്മയിൽ നിന്ന് അറിഞ്ഞു തന്നെ കാണാൻ എത്തിയ ചെറുക്കന് തൻറെ അനിയത്തിയെ പറഞ്ഞ ഉറപ്പിച്ചു എന്ന്.. അല്ലെങ്കിലും അമ്മയെ എനിക്ക് ഇത്രയും നിറമുള്ള ആളുകൾ ഒന്നും ചെയ്തില്ല.. ആ ചെറുക്കൻ ചിത്രക്ക് നല്ല പോലെ ചേരും.. അവൾക്കാണെങ്കിൽ അയാളെ പോലെ നല്ല നിറം ഉണ്ടല്ലോ.. തന്നെ സങ്കടത്തോടുകൂടി നോക്കിനിൽക്കുന്ന അമ്മയ്ക്ക് ഒരു പുഞ്ചിരി കൊടുത്തുകൊണ്ട് ഉള്ളിൽ ഉണ്ടായ സങ്കടങ്ങൾ തൻറെ വാക്കുകളിൽ പോലും അറിയിക്കാതെ കടിച്ചുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു.. അവളുടെ സങ്കടങ്ങൾ മനസ്സിലാക്കിയ പോലെ ആ അമ്മ അവളെ തന്നിലേക്ക് ചേർത്തു നിർത്തി..

അവളുടെ മുടി ഇഴകളിലൂടെ തഴുകിക്കൊണ്ടിരുന്നു.. എന്നാൽ അതൊന്നും അവളുടെ സങ്കടത്തെ കുറച്ചിരുന്നില്ല.. ഇനിയും അമ്മയുടെ കൂടെ നിന്നാൽ താൻ കരഞ്ഞു പോകും എന്ന് അവൾക്ക് തോന്നിയതുകൊണ്ട് അമ്മയിൽ നിന്ന് പെട്ടെന്ന് അടർന്നുമാറി അവൾ മുറിയിലേക്ക് നടന്നു.. മുറിയിൽ കയറി വാതിൽ കൊട്ടിയടച്ച് നിലത്ത് ഇരുന്നുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു കാരണം ഇത്രയും നേരം അടക്കിപ്പിടിച്ച് അവളുടെ സങ്കടങ്ങൾ ആയിരുന്നു അതെല്ലാം..

ഓർമ്മവച്ച നാൾ മുതൽ തന്നെ കേൾക്കാൻ തുടങ്ങിയ പേരായിരുന്നു കറുമ്പി.. ശരിയാണ് കറുത്തവൾ തന്നെയാണ്.. റൂമിലെ കണ്ണാടിയുടെ അടുത്തേക്ക് നടന്നുകൊണ്ട് അതിലേക്ക് തന്നെ അതിലെ തൻറെ പ്രതിബിംബത്തെ ഉറ്റു നോക്കിക്കൊണ്ട് അവൾ സ്വയം പുലമ്പി കൊണ്ടേയിരുന്നു.. ഒരു നിമിഷം അവൾ അവളുടെ അനിയത്തിയെ കുറിച്ച് ഓർത്തുപോയി.. അവൾ നല്ല വെളുത്ത നിറമാണ് അച്ഛനെപ്പോലെ എന്നാൽ അതിലൊന്നും പെടാതെ നിൽക്കുന്നത് ഞാനാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….