ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. ഇത് കേട്ടപ്പോൾ തന്നെ പലർക്കും അറിയുന്നുണ്ടാവും കാരണം ഇത് സാധാരണയായി ആളുകൾ കണ്ടുവരുന്ന ഒരു കോമൺ അസുഖം തന്നെയാണ്. ഇത് അത് കഠിനമായ വേദനകൾ ഉണ്ടാക്കുന്ന ഒരു അസുഖം കൂടി ആണ്.. യുവാക്കളിലും മധ്യവയസ്കരായ ആളുകളിലും ആണ് ഇത് അധികവും കണ്ടുവരുന്നത്.. സർവ്വസാധാരണമായി ഇത് എല്ലാ ആളുകളിലും കണ്ടുവരുന്നുണ്ട്. അപ്പോൾ നമുക്ക് ഈ അസുഖം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നോക്കാം..
നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിൻറെ അളവ് കുറഞ്ഞു വരുന്ന ഒരു അവസ്ഥയിലാണ് നമ്മുടെ കിഡ്നിയിൽ കല്ലുകൾ രൂപപ്പെടുന്നത്.. അതായത് നമ്മുടെ വെള്ളത്തിന്റെയും അതുപോലെ ശരീരത്തിലുള്ള മിനറൽസിന്റെയും അനുപാതത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഈയൊരു കിഡ്നി സ്റ്റോൺ ഫോർമേഷൻ കാരണമാകുന്നു.. മിനറൽസ് ഇത്തരത്തിൽ ശരീരത്തിൽ കൂടുതലായി അടിഞ്ഞുകൂടുന്നത് മൂലം കിഡ്നിക്ക് അത് ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരുന്നു തുടർന്ന് അത് അവിടെ അടിഞ്ഞുകൂടി ചെറിയ കല്ലുകൾ ആയി രൂപപ്പെടുന്നു..
ചെറിയ ചെറിയ കല്ലുകൾ ആണെങ്കിലും അവ വേദനകൾ ഇല്ലാതെ അവിടെ തന്നെ നിൽക്കും പക്ഷേ ഈ സ്റ്റോണ് എപ്പോഴാണോ മൂവ് ചെയ്യാൻ തുടങ്ങുന്നത് മൂത്രവാഹിനിയിലേക്ക് ഒക്കെ എത്തിത്തുടങ്ങുന്നത് ആ സമയത്താണ് നമുക്ക് അതികഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങുന്നത്.. അതായത് നമ്മുടെ ഈ ഒരു കുഴൽ എന്ന് പറയുന്ന വളരെ ചെറുതായിരിക്കും അതുകൊണ്ടുതന്നെ അതിലൂടെ ഇത്രയും വലിയൊരു കല്ല് ഇറങ്ങുമ്പോൾ അവിടെ മൊത്തം കീറലുകൾ മുറിവുകൾ ഒക്കെ ഉണ്ടാവും അപ്പോൾ അതികഠിനമായ വേദന അനുഭവപ്പെടും.. പല ആളുകളും പറയാറുണ്ട് ഡോക്ടറെ മരിച്ചുപോകുമോ എന്ന് പോലും തോന്നിയിരുന്നു എന്നൊക്കെ..
അത്രയും വളരെ രൂക്ഷമായ അല്ലെങ്കിൽ തീവ്രമായ ഒരു വേദനയാണ് അവർ അനുഭവിക്കുന്നത്.. നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള വെള്ളം ലഭിക്കാത്തതുമൂലം സ്റ്റോണുകൾ ഉണ്ടാകുന്നതായി കാണുന്നു.. അതുപോലെതന്നെ വ്യായാമം ഇല്ലായ്മ അതുപോലെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ പോലും പിടിച്ചു നിർത്തുക അതുപോലെ തന്നെ അമിതവണ്ണം ആൽക്കഹോൾ പുകവലി ശീലം തുടങ്ങിയവയെല്ലാം വൃക്കകളിൽ കല്ലുകൾ ഉണ്ടാകാനുള്ള പലപല കാരണങ്ങളിൽ ഒന്നാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…