ശരീരത്തിൽ കണ്ടുവരുന്ന സ്കിൻ ടാഗുകളെ നിസ്സാരമായി തള്ളിക്കളയാൻ പാടുമോ.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് സ്ത്രീ പുരുഷ ഭേദമന്യെ പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് സ്കിൻ ടാഗ് പോലെയുള്ള പാലുണ്ണികൾ എന്ന് പറയുന്നത്.. അതായത് ശരീരഭാഗങ്ങളിൽ പലയിടങ്ങളിലും ചെറിയ കുരുമുളക് പോലെയുള്ള രീതിയിൽ ഇവ കണ്ടുവരാറുണ്ട്.. ചില ആളുകളിൽ നോക്കിയാൽ അറിയാം അവരുടെ കഴുത്തിന്റെ ഭാഗങ്ങളിൽ അതുപോലെതന്നെ കക്ഷത്തിന്റെ ഭാഗത്ത് അതുപോലെതന്നെ ജോയിൻറ് ഏരിയകളിൽ കാണാറുണ്ട്.. അതുപോലെതന്നെ വയറിൻറെ ഭാഗങ്ങളിലെ ബ്രസ്റ്റിന്റെ ഭാഗങ്ങളിലെ അങ്ങനെ ഒരുപാട് ഭാഗങ്ങളിൽ ഇത് കണ്ടു വരാറുണ്ട്..

ഇത്തരത്തിൽ പാലുണ്ണികൾ വരുമ്പോൾ പലപ്പോഴും പല ആളുകളും അത് വലിയ പ്രശ്നങ്ങളായി ആരും എടുക്കാറില്ല.. കാരണം അത് നമുക്ക് വേദനകൾ പോലുള്ള യാതൊരു ഉപദ്രവങ്ങളും ഉണ്ടാക്കുന്നില്ല.. അതായത് വരുമ്പോൾ നമുക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നില്ല വേദന അല്ലെങ്കിൽ ചൊറിച്ചിൽ അങ്ങനെ ഒന്നും ഉണ്ടാവുന്നില്ല.. അതുകൊണ്ടുതന്നെ അത് അവിടെ ഇരിക്കുന്നതുകൊണ്ട് ആർക്കും ഒരു കുഴപ്പവും വരുന്നില്ല എന്ന് വിചാരിച്ച് പലരും അത് നിസ്സാരമായി തള്ളിക്കളയുന്നു.. ഇത് ആർക്കും ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എങ്കിൽ പോലും ഇത് ഉണ്ടാവുന്നത് എന്തുകൊണ്ടാണ് എന്നുള്ള കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം..

അതായത് നമ്മുടെ ശരീരത്തിൽ എന്തുകൊണ്ടാണ് ഇത്തരം സ്കിൻ ടാഗു കൾ ഉണ്ടാകുന്നത് അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാൻ പോകുന്നത്.. അതുപോലെതന്നെ കുട്ടികളിൽ പോലും ഇവ കണ്ടുവരാറുണ്ട് അതായത് ഒബിസിറ്റി ഉള്ള കുട്ടികളിൽ ഈ ഒരു പ്രശ്നം കണ്ടുവരാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ വരുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഏറ്റവും കൂടുതൽ ഇൻസുലിൻ പ്രൊഡക്ഷൻ ശരീരത്തിൽ കൂടി എന്നുള്ളതാണ്..

ഇൻസുലിൻ എന്നുപറയുമ്പോൾ അത് പ്രമേഹ രോഗവുമായി ബന്ധപ്പെട്ട മാത്രമല്ല.. ഇൻസുലിൻ പ്രൊഡക്ഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ അമിതമായി കലോറി ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവിടെ ആ ഭക്ഷണങ്ങളെല്ലാം യൂട്ടിലൈസ് ചെയ്ത് ഗ്ലൂക്കോസ് വരുമ്പോൾ ആ ഗ്ലൂക്കോസിനെ ബ്ലഡിൽ കുറയ്ക്കാൻ വേണ്ടി ഇൻസുലിൻ ബോഡി പ്രൊഡ്യൂസ് ചെയ്യും.. ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നമുക്ക് ഏറ്റവും കൂടുതൽ ഈ ഒരു സ്കിൻ ടാഗുകൾ വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….