ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ഭക്ഷണരീതി ക്രമങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിൽ എന്തെങ്കിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ശരിക്കും പ്രവർത്തിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ പ്രവർത്തനം നടക്കാതിരിക്കുന്ന ഒരു സമയത്ത് നമ്മുടെ പ്രതിരോധശേഷി അല്ലെങ്കിൽ ശക്തി നഷ്ടപ്പെടുന്ന സമയത്ത് നമുക്ക് പല രീതിയിലുള്ള ബുദ്ധിമുട്ടുകളും കാര്യങ്ങളും ഉണ്ടാകുന്നുണ്ട്.. അപ്പോൾ നമുക്ക് നമ്മുടെ പ്രതിരോധശേഷി നിലനിർത്താൻ വേണ്ടിയിട്ട് എന്തൊക്കെ രീതിയിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

   
"

അപ്പോൾ ഈ ഒരു പ്രശ്നം ഒഴിവാക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട 7 ന്യൂട്രിയൻസിനെ കുറിച്ച് പറഞ്ഞുതരാം. ആദ്യം തന്നെ നമുക്ക് നോക്കാം നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം എന്താണ് ചെയ്യുന്നത്. നമ്മൾ ജനിക്കുമ്പോൾ തന്നെ അല്ലെങ്കിൽ ഒരു കുഞ്ഞ് ജനനം എടുക്കുമ്പോൾ തന്നെ ആ കുഞ്ഞിൽ ഇമ്മ്യൂൺ സിസ്റ്റം രൂപപ്പെടുന്നുണ്ട്. നമ്മൾ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് എന്തെങ്കിലും നമുക്ക് ആവശ്യമില്ലാത്ത ആൻറി ജൻസ് അതുപോലെ വല്ല വൈറസ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒക്കെ നമ്മുടെ ശരീരത്തിൻറെ അകത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അത് തടയാനും അതുപോലെതന്നെ അത് ഇനി ശരീരത്തിനുള്ളിൽ കടന്നു കഴിഞ്ഞാൽ തന്നെ ആ ഒരു സാധനത്തിന് നശിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം പൊതുവേ ചെയ്തുവരുന്നത്..

ഇപ്പോൾ ചില ആളുകളെ നോക്കുകയാണെങ്കിൽ അവർക്ക് വല്ലാത്ത അലർജിയും കാര്യങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവും.. ചെറിയൊരു പൊടി അല്ലെങ്കിൽ നമ്മൾ പുറത്ത് പോകുമ്പോൾ ചില ചെടികളിലെ ചിലപ്പോൾ അതിന്റെ പൂമ്പൊടി വരെ ആയിരിക്കാം അതെല്ലാം ശ്വസിക്കുമ്പോൾ തുമ്മൽ പോലുള്ള ബുദ്ധിമുട്ടുകൾ വരുന്നവരുണ്ട്. അതുപോലെ തന്നെ മറ്റു ചിലർക്ക് നോക്കുകയാണെങ്കിൽ വളരെയധികം ക്ഷീണം അനുഭവപ്പെടുന്നത് കാണാം. നമ്മൾ എത്ര തന്നെ റസ്റ്റ് എടുത്താലും ഈ ഒരു ക്ഷീണം മാറുന്നില്ല എന്നുള്ളതാണ്.. പൊതുവേ നന്നായി ഉറങ്ങി രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കൂടുതൽ ഒരു ഉന്മേഷം തോന്നാറുണ്ട് പക്ഷേ ചില ആളുകളിൽ എത്ര തന്നെ ഉറങ്ങി എഴുന്നേറ്റാൽ രാവിലെ തന്നെ ഒരു ക്ഷീണം അനുഭവപ്പെടാറുണ്ട്..

ഇത് ഏതു പ്രായക്കാരിൽ ആണെങ്കിലും അതായത് കുട്ടികളിൽ ആണെങ്കിലും മുതിർന്നവരിൽ ആണെങ്കിലും എല്ലാവർക്കും ഒരുപോലെ തന്നെ ഈ ഒരു ബുദ്ധിമുട്ടുകൾ കണ്ടുവരുന്നുണ്ട്.. ഇതെല്ലാം ഉണ്ടാകുന്നത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രവർത്തനം ശരിയായി നടക്കാതെ വരുമ്പോഴാണ്.. നമ്മുടെ ശരീരത്തിൽ പ്രതിരോധ ശക്തിയില്ലാതാകുന്ന സമയത്താണ് നമുക്ക് ഈ പറയുന്ന പല ബുദ്ധിമുട്ടുകളും കണ്ടുവരുന്നത്.. അപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ള ആളുകളിലെ അവരുടെ ദിവസേനയുള്ള ഭക്ഷണങ്ങളിൽ ഏതെല്ലാം രീതിയിലുള്ള പോഷക ഘടകങ്ങൾ ഉൾപ്പെടുത്തിയാൽ നമുക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇല്ലാതാക്കാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ച് നമുക്ക് വളരെ വിശദമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….