വീട്ടിലെ കഷ്ടപ്പാടുകൾ കൊണ്ട് പഠനം ഉപേക്ഷിച്ച് ബസ്സിലെ കണ്ടക്ടറായി ജോലി നോക്കേണ്ടിവന്ന ഒരു കുട്ടിയുടെ കഥ..

എന്നോട് തന്നെ കൂടുതൽ ദേഷ്യവും വെറുപ്പും തോന്നിയ നാളുകൾ ആയിരുന്നു അത്.. തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്.. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്. രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു.. ആ മുഖങ്ങളിലെ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ ഞാൻ നല്ലപോലെ ബുദ്ധിമുട്ടി. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടവനായിരുന്നു ഞാൻ പക്ഷേ എൻറെ വിധി ഇങ്ങനെയൊക്കെ ആയി തീർന്നു. യാത്രക്കാരിൽ ചിലർ സ്ഥിരമായി വരുന്നവർ ആയിരുന്നു.. ടീച്ചർമാർ അതുപോലെ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്ന ആളുകൾ..

   
"

പരിചയ ഭാവത്തിൽ അവർ ചിരിക്കുമ്പോൾ ചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ഞാൻ നല്ലോണം പാടുപെട്ടു.. ചിരിക്കാൻ മറന്ന ദിവസങ്ങൾ ജീവിതത്തിലെ നഷ്ടങ്ങളാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് നഷ്ടങ്ങൾ തന്നെയാണ് കൂടുതൽ.. പ്രായം തീരെ കുറവായതുകൊണ്ട് തന്നെ മറ്റുള്ള ബസ് ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു.. ചിലപ്പോൾ എൻറെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്നങ്ങൾ നഷ്ടമായിട്ടുണ്ട്.. രാത്രി എട്ടരയ്ക്ക് അവസാന ട്രിപ്പ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടു.. ടിക്കറ്റ് എല്ലാം കൊടുത്തു കഴിഞ്ഞ് പിൻസീറ്റിൽ ഇരുന്ന് കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്ന ആൾ ചോദിച്ചു മോന്റെ പേര് എന്താണ്.. അജ്മൽ പൈസ എണ്ണി ശരിയാക്കുമ്പോൾ അയാളുടെ മുഖത്ത് നോക്കാതെ തന്നെ ഞാൻ അത് പറഞ്ഞു.

ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ.. അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.. രാവിലെയും വൈകിട്ടും എന്നും ആ ബസ്സിൽ വരുന്ന ആൾ ആണ്.. കഷണ്ടി കയറിയ തലയും മുണ്ടും ഷർട്ടുമാണ് വേഷം.. ഒരു പ്ലാസ്റ്റിക് സഞ്ചി തോളിൽ ഇറക്കി വച്ചിട്ടുണ്ട്.. ബസ്ചാർജിന് ആവശ്യമായ പൈസ കൃത്യമായി തരുന്ന അപൂർവ്വം ചില യാത്രക്കാരിൽ ഒരാൾ.. ചേട്ടൻ പറഞ്ഞു ഞാൻ അതും പറഞ്ഞു ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. ഇപ്പോൾ കുറെ നാളുകളായി ഞാൻ കാണുന്നു മുഖത്ത് വല്ലാത്ത ഒരു സങ്കട ഭാവം.. ചിലപ്പോൾ ഈ ലോകത്ത് ഒന്നുമല്ല നിൻറെ വയസ്സിന് ചേരാത്ത പക്വത വരുത്തുന്നതുപോലെ.. നമുക്ക് എന്ത് തന്നെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് മറ്റുള്ളവർക്ക് മുൻപിൽ ഒരിക്കലും കാണിക്കരുത്.. നീ ചിരിച്ചുകൊണ്ട് ജോലി ചെയ്തു നോക്ക് നിൻറെ മുഖത്തെ ചിരി കാണുന്നത് മറ്റുള്ളവരിലും ഒരു സന്തോഷം നൽകും.. ഞാൻ അദ്ദേഹത്തെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..

ഉപദേശിക്കുകയാണ് എന്ന് കരുതണ്ട.. നിന്നോട് എന്തോ ഒരു ഇഷ്ടം തോന്നി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്. എനിക്ക് അത് കേട്ടിട്ട് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. പലപ്പോഴും സീരിയലുകളും സിനിമകളിലും ഉണ്ടായിരുന്ന കഥകൾ തന്നെയാണ് എൻറെയും ജീവിതത്തിൽ.. സ്വന്തം സുഖം തേടിപ്പോയ ഉപ്പ.. അസുഖങ്ങൾ കാർന്നുതിന്നുന്ന ശരീരവുമായി എന്റെ ഉമ്മ.. ഞങ്ങളെ തിരിഞ്ഞു പോലും നോക്കാത്ത ബന്ധുക്കൾ.. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് ജോലി ചെയ്യേണ്ടി വന്ന അവസ്ഥ.. ഇതൊക്കെ എന്തിനുവേണ്ടി മറ്റൊരാളുമായി പങ്കുവയ്ക്കണം.. എൻറെ പേര് കൃഷ്ണൻ ടൗണിലെ ചുമട്ട് തൊഴിലാളിയാണ്.. എൻറെ മകൾ എന്നും ഈ ബസ്സിലാണ് യാത്ര ചെയ്യുന്നത്.. അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…