ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച അഥവാ രക്തക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പല ആളുകളിലും രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ അമിതമായ ക്ഷീണം കണ്ടുവരാറുണ്ട്.. അതുപോലെ അവർക്ക് തുടർച്ചയായി ഇൻഫെക്ഷൻസ് വന്നു പോവുകയും അതുപോലെ തലവേദന ഉണ്ടാവുക അല്ലെങ്കിൽ തല പെരുപ്പ് ഉണ്ടാവുക അതുപോലെ എന്ത് കാര്യം ചെയ്യുമ്പോഴും അതിൽ ഒരു ശ്രദ്ധക്കുറവ് ഉണ്ടാവുക.. കൈകളിലും കാലുകളിലും ഒക്കെ അതികഠിനമായ വേദനകൾ അനുഭവപ്പെടുക.. അതുപോലെ ഉറക്കം ശരിയായി ലഭിക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്..

   
"

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് കണ്ടുവരുന്നുണ്ടെങ്കിൽ ചിലപ്പോൾ അത് രക്തക്കുറവിന്റെ പ്രശ്നങ്ങളാകാം അല്ലെങ്കിൽ വിളർച്ച എന്നുള്ള പ്രശ്നം ആയിരിക്കാം.. അപ്പോൾ പ്രായഭേദമന്യേ പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഈ ഒരു വിളർച്ച അല്ലെങ്കിൽ രക്തക്കുറവ് എന്നുള്ളത്.. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്.. നമ്മൾ സാധാരണയായി ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചിട്ടുണ്ടാവും നമ്മുടെ ചുവന്ന രക്താണുക്കൾ അല്ലെങ്കിൽ ഹീമോഗ്ലോബിൻ ഒക്കെ ഉണ്ടാകുന്ന വേരിയേഷൻസ് കൊണ്ട് നമ്മുടെ ശരീരത്തിൽ ഈ പറയുന്ന ലക്ഷണങ്ങളൊക്കെ കൊണ്ടുവരാറുണ്ട്.

അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വിളർച്ച അല്ലെങ്കിൽ രക്തക്കുറവ് ഉണ്ടാകുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് എന്നും അതുപോലെ ഇത്തരം പ്രശ്നങ്ങൾ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ എങ്ങനെ സിമ്പിൾ ആയി പരിഹരിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ രക്തക്കുറവ് എന്നു പറയുന്നത് പല കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഒന്നുകിൽ ശരീരത്തിൽ രക്തം പ്രോപ്പർ ആയി ഉണ്ടാകുന്നു ഉണ്ടാവില്ല..

അതല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ ശരിയായ ബ്ലഡ് ഉണ്ടാവും പക്ഷേ അത് മറ്റേതെങ്കിലും തരത്തിൽ ലോസായി പോകുന്നുണ്ടാവാം.. അതായത് ബ്ലീഡിങ് ആയി രക്തം നഷ്ടപ്പെട്ടു പോകുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ നമുക്ക് ഇത്തരത്തിൽ വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്.. ചുവന്ന രക്താണുക്കളിൽ ഹീമോഗ്ലോബിൻ എന്ന് പറയുന്ന ഒരു ഘടകമുണ്ട്.. ഈ ഹീമോഗ്ലോബിൻ ആണ് നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ടുള്ള ഓക്സിജൻ ഓരോ കോശങ്ങളിലേക്കും വഹിച്ചു കൊണ്ടുപോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…