ലക്ഷണക്കേടുള്ള പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ യുവാവിനെ സംഭവിച്ചത്..

വലിയ പഠിപ്പും സർക്കാർ ജോലിയും പത്രാസും ഒന്നും എനിക്ക് നൽകാത്തതിന് ഞാൻ എന്നും ഈശ്വരന്മാരോട് കടപ്പെട്ടിരിക്കുന്നു.. അതുകൊണ്ടാണ് ചായക്കടക്കാരൻ കണാരേട്ടന്റെ മകൾ രമണിയെ ഞാൻ പെണ്ണ് കാണാൻ പോയപ്പോൾ എൻറെ കൂടെ വന്ന വല്യമ്മമാർ പറഞ്ഞത് നല്ല പഠിപ്പും സർക്കാർ ജോലിയും ഉണ്ടായിരുന്നുവെങ്കിൽ ഈ ചാളയിൽ ഒക്കെ വന്ന് പെണ്ണ് കാണേണ്ട വല്ല ആവശ്യം നിനക്ക് ഉണ്ടായിരുന്നോ മോനേ എന്ന്.. പക്ഷേ ഉടുത്ത ഒരുങ്ങി ചായയുമായി അവൾ എൻറെ മുൻപിൽ വന്ന് നിന്നപ്പോൾ ഞാൻ അവളെ അടിമുടി ഒന്ന് നോക്കി എൻറെ നോട്ടം കണ്ടപ്പോൾ എൻറെ അടുത്തിരിക്കുന്ന ബ്രോക്കർ കുട്ടപ്പൻ അടക്കം പറച്ചിൽ കുട്ടിയുടെ ഇപ്പോഴത്തെ കോലം നീ നോക്കണ്ട കല്യാണം കഴിഞ്ഞാൽ നല്ലോണം സ്നേഹം കൊടുത്താൽ ഇടയ്ക്കിടയ്ക്ക് കടപ്പുറത്ത് കൊണ്ടുപോയി ഇത്തിരി കാറ്റ് കൊള്ളിച്ചാൽ അവൾ അല്ല അവളുടെ വലിയമ്മ വരെ നന്നാവും എന്ന്..

   
"

ബ്രോക്കറുടെ ആ വാക്കും കേട്ട് മനസ്സില്ല മനസ്സോടെ ഞാൻ ആ കല്യാണത്തിന് സമ്മതിച്ചു.. അങ്ങനെ ശിവൻറെ അമ്പലത്തിൽ നിന്നും കല്യാണവും കഴിച്ച് അവളുടെ കയ്യും പിടിച്ച് ആളും ആരവുമായി വീട്ടിലേക്ക് നടന്നു.. ആ സമയത്താണ് അമ്മ പറഞ്ഞത് നമ്മുടെ വലിയ അമ്മാവൻ കല്യാണത്തിന് വരുന്ന വഴിയിൽ ഒന്ന് വീണു എന്ന് തുടർന്ന് കൈയൊടിഞ്ഞ ആശുപത്രിയിലാണ് എന്ന്.. ഞാൻ വീട്ടിലെത്തി കോലായിലേക്ക് ഉള്ള പടി കയറാൻ നേരം അവൾ ആദ്യം വയ്ക്കാൻ പോയത് ഇടതുകാൽ ആയിരുന്നു അതുകൊണ്ട് അയൽക്കാരിയായ നാണിത്തള്ള പറഞ്ഞത് ഇടതുകാൽ അല്ല വലതുകാൽ ആണ് വയ്ക്കേണ്ടത് എന്ന്.. ഒടുവിൽ നിലവിളക്കുമായി അവൾ അകത്തേക്ക് കയറിയതും വടക്കേ പറമ്പിലെ തെങ്ങിൽ നിന്നും ചക്ക വീഴുന്നതുപോലെ ഒരു പച്ച ഓല വീണു..

മുഴുവൻ ലക്ഷണക്കേട് ആണല്ലോ മോനെ കാണുന്നത് എന്ന് അമ്മ എൻറെ കാതിൽ പറഞ്ഞു.. ഞാൻ രമണിയുടെ കണ്ണിൽ നോക്കി.. അന്ന് രാത്രി മണിയറയിലേക്ക് ഒരു ഗ്ലാസ് പാലുമായി വന്ന് ചേട്ടന്റെ ഭംഗിക്ക് എന്നെക്കാൾ എത്രയോ നല്ല കുട്ടികളെ കിട്ടുമായിരുന്നല്ലോ എന്ന് അവൾ പറഞ്ഞപ്പോൾ ആ ലക്ഷണക്കേടുകളിലെ കണ്ണുകളിലേക്ക് ഞാൻ ഒന്നുകൂടി നോക്കി.. രാവിലെ എന്തോ ശബ്ദം കേട്ട് എഴുന്നേറ്റ് ചെന്ന് ഞാൻ കണ്ടത് അലക്ക് കല്ലിൽ ഒരു കുന്നു തുണിയുമായി മല്ലിടുന്ന രമണിയെയാണ്..

എന്നെ കണ്ടതും ഒരു പുഞ്ചിരിയോടെ നനഞ്ഞ കൈകൾ സാരിയിൽ തുടച്ച് കട്ടൻചായ എടുക്കാനായി അവൾ അടുക്കളയിലേക്ക് ഓടി.. രാവിലെ പത്തര ആയപ്പോൾ കല്യാണത്തിന് താലി കടം തന്ന സ്വർണക്കടക്കാരൻ വീട്ടിൽ എത്തി.. കയ്യിലുള്ള കാശ് ഒപ്പിച്ചു അയാളെ പറഞ്ഞുവിട്ട പാട് പന്തല് കാരനും പലചരക്ക് കടക്കാരനും വീട്ടിലേക്ക് കയറി വന്നു.. അവർ എല്ലാവരും പോയപ്പോഴേക്കും കയ്യിലുള്ള കാശ് മൊത്തം കാലിയായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….