മകൻറെ ഭാര്യയെ സ്വന്തം മകളായി സ്നേഹിച്ച ഒരു അമ്മയുടെ കഥ..

പോസ്റ്റ്മാന്റെ കയ്യിൽ നിന്നും കത്ത് വാങ്ങി വായിക്കാൻ തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണുകൾ നിറഞ്ഞ കാഴ്ചകൾ മങ്ങി.. സന്തോഷവാർത്ത ആണല്ലോ കുട്ടിയെ.. കാവിലെ ഭഗവതി കണ്ണുകൾ അടച്ച് ഇരിക്കുകയല്ല എല്ലാം കാണുന്നുണ്ട്.. മറുപടിയായി നല്ലൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ ഉമ്മറത്തേക്ക് ഓടി.. എവിടുന്നാ മോളെ കത്ത്. ആതിരയുടെ കണ്ണുനീർ കണ്ടു വേവലാതിയോടെ ദേവകിയമ്മ ചോദിച്ചു.. അടക്കാൻ കഴിയാത്ത സന്തോഷത്തോടെ ദേവകിയമ്മയുടെ നേരെ അവൾ ആ കത്തു നൽകി.. കത്ത് വായിച്ചതും അവർ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു..

   
"

ചുവരിലെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് ആതിര പറഞ്ഞു ഏട്ടാ എനിക്ക് ജോലി കിട്ടി.. അമ്മയ്ക്ക് ഇനി ഒരു കുറവും ഇല്ലാതെ നോക്കിക്കോളാം എന്ന് പറയാൻ എനിക്കിപ്പോൾ ധൈര്യം ഉണ്ട്.. ദേവകിയമ്മ കണ്ണീർ തുടച്ചു.. ആതിര മൊബൈൽ ഫോൺ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി വീട്ടിലേക്ക് വിളിച്ചു.. അമ്മേ ഒരു ഹാപ്പി ന്യൂസ് ഉണ്ട് എനിക്ക് ജോലി കിട്ടി ഓർഡർ ഇപ്പോൾ ഒപ്പിട്ട് വാങ്ങിയതേയുള്ളൂ.. ഹോ അതിപ്പോൾ വേണ്ടായിരുന്നു..

ഇനിയിപ്പോൾ ഈ കടപ്പാടിന്റെ പേരിൽ നിന്നെ വിട്ട് തരാതിരിക്കാലോ.. ഫോണിൻറെ മറുഭാഗത്ത് നിന്ന് പെറ്റമ്മയുടെ വാക്കുകൾ കേട്ട് ആതിര ഫോൺ കട്ട് ചെയ്തു.. ചെ വേണ്ടായിരുന്നു വെറുതെ ഉള്ള സന്തോഷം കളയാൻ വേണ്ടി.. ദേവകി അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി.. കിടക്കയിലേക്ക് മലർന്നു കിടക്കുമ്പോൾ അവൾ ചിന്തിച്ചു അമ്മയെ കുറ്റം പറയാൻ കഴിയില്ല ഇത്ര ചെറുപ്പത്തിലെ തന്നെ സ്വന്തം മകൾ വിധവയായി കഴിയുന്നത് ഏത് അമ്മയ്ക്കാണ് സഹിക്കാൻ കഴിയുന്നത്..

ആതിര മുഖം തിരിച്ച് ചുവരിലേക്ക് നോക്കി കല്യാണ വണ്ടിയിൽ ഒട്ടിച്ചിരുന്ന വലിയ പോസ്റ്റർ ഇളക്കി കൊണ്ടുവന്ന് ഏട്ടനാണ് ഈ റൂമിൽ ഒട്ടിച്ചത്.. എന്നും ഇത് കാണണമെന്നും പറഞ്ഞു.. വർഷം 6 കഴിഞ്ഞിട്ടും ഇനിയും ആ ഫോട്ടോ അവിടെ നിന്ന് മാറ്റിയിട്ടില്ല.. ശരിക്കും പറഞ്ഞാൽ ആ ഫോട്ടോയിൽ കാണുന്ന മുഖം മാത്രമേ ഓർമ്മയുള്ളൂ.. ഓർമ്മിക്കാൻ നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നതിനു മുൻപേ എന്നോട് യാത്ര പറയാതെ പോയില്ലേ.. ഏതോ അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടതാണ്..

പിന്നീട് ജയാനന്ദൻ ആതിരയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് എത്തിയത്.. വിവാഹ ആലോചന വന്നപ്പോൾ അച്ഛൻ അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് തന്നെയാണ്.. കയ്യിലും കഴുത്തിലും ഒന്നുമില്ലാതെ പെൺകുട്ടിയെ വെറുതെ ഇറക്കി വിടുന്നത് എങ്ങനെയാണ്.. അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കിയ ജയാനന്ദൻ പിന്നീട് ഒരു ദിവസം അമ്മയുമായി വന്നത് പൊന്നും പുടവിയും കൊടുക്കാൻ വേണ്ടിയായിരുന്നു.. അങ്ങനെ ആർഭാടവും ലളിതവുമായ ഒരു രീതിയിൽ വിവാഹം നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…