പാൽ ഒരു അലർജിക് വസ്തു ആണോ.. ദിവസവും പാൽ കുടിക്കുന്നതിലൂടെ നമുക്ക് എന്തെങ്കിലും ദോഷം വരുമോ.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പാൽ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. പാൽ എന്ന് പറയുന്ന വസ്തു എത്രയോ കൊല്ലങ്ങൾ അല്ലെങ്കിൽ വർഷങ്ങളായിട്ട് കോമൺ ആയി കഴിച്ചുവരുന്ന ഒരു വസ്തുവാണ്.. പാൽ ദിവസവും കഴിക്കുന്നതിലൂടെ നമുക്ക് ഒരുപാട് ബെനിഫിറ്റുകൾ ശരീരത്തിന് ലഭിക്കുന്നുണ്ട്.

പക്ഷേ ഈ ബെനിഫിറ്റ് അല്ലെങ്കിൽ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതോടൊപ്പം തന്നെ ചില ആളുകൾക്ക് എങ്കിലും പാല് ഒരുപാട് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കൂടുതൽ ചർച്ച ചെയ്യാൻ പോകുന്നത് ആർക്കെല്ലാം പാലിൽ കഴിക്കാൻ അല്ലെങ്കിൽ കഴിക്കാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ചു ആണ്.. പാൽ നല്ല വസ്തുവാണോ അല്ലെങ്കിൽ ചീത്ത വസ്തു ആണോ എന്നതല്ല നമ്മൾ ഉദ്ദേശിക്കുന്നത്..

ഏതൊരു വസ്തു നമ്മളെ കഴിക്കുമ്പോഴും അതിന് ഗുണം അല്ലെങ്കിൽ ദോഷം എന്ന് ഇല്ല കാരണം നമ്മൾ കഴിക്കുമ്പോൾ അതിൻറെ അളവ് അല്ലെങ്കിൽ അത് നമ്മുടെ ശരീരത്തിന് പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം.. അപ്പോൾ ചില ആളുകൾ പറയാറുണ്ട് കോഴിമുട്ട നല്ലതല്ല താറാവ് മുട്ട നല്ലതാണ് അല്ലെങ്കിൽ ഉരുളക്കിഴങ്ങ് കടല വർഗ്ഗങ്ങൾ ഒന്നും കഴിക്കരുത് അതൊന്നും നല്ലതല്ല എന്നൊക്കെ പറയാറുണ്ട് പക്ഷേ നമ്മൾ ഇതിലും മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ അത് കഴിക്കുമ്പോൾ അവരുടെ ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ് അവർ അത് നല്ലതല്ല എന്ന് പറയുന്നത് എന്നുവച്ച് അത് മറ്റുള്ളവരുടെ ശരീരത്തിൽ ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കണമെന്നില്ല കാരണം ഓരോരുത്തരുടെയും ശരീരപ്രകൃതം എന്നു പറയുന്നത് വ്യത്യസ്തമാണ്..

അതുകൊണ്ടുതന്നെ നമുക്ക് ചേരുന്ന ചില ഭക്ഷണ വസ്തുക്കൾ മറ്റുള്ളവർക്ക് കഴിച്ചാൽ ചേരണം എന്ന് ഇല്ല അതുപോലെതന്നെയാണ് തിരിച്ചും.. ഉരുളക്കിഴങ്ങ് ചില ആളുകൾക്ക് കഴിച്ചാൽ ഗ്യാസ് പ്രോബ്ലം വരും അതുകൊണ്ട് തന്നെ അവരെ ഉരുളക്കിഴങ്ങ് കഴിക്കരുത് എന്ന് പറയാറുണ്ട് അത് അവരുടെ ശരീരത്തിനാണ് പ്രശ്നമുണ്ടാക്കുന്നത് അല്ലാതെ മറ്റുള്ളവരുടെ ശരീരത്തിൽ അല്ല..

അതുപോലെതന്നെ മീനും തൈരും ഒരുമിച്ച് കഴിക്കരുത് എന്ന് പറയാറുണ്ട് പൊതുവേ അതൊരു വിരുദ്ധ ആഹാരം ആണ് എന്നൊക്കെ പറയാറുണ്ട് പക്ഷേ ഇത് ചേരാത്തവർക്കാണ് കഴിക്കാൻ പാടില്ലാത്തത് അല്ലാതെ എല്ലാവർക്കും അല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….