കുറെ വർഷങ്ങൾക്കുശേഷം ഭാര്യയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനായി വീട്ടിലേക്ക് വന്ന ഭർത്താവ് കണ്ട കാഴ്ച…

നിലം തുടയ്ക്കുന്ന അവളെ അച്ഛൻ വഴക്കു പറയുന്നത് കണ്ടിട്ടാണ് രണ്ടു വർഷങ്ങൾക്കുശേഷം വിദേശത്തുനിന്നുള്ള തന്റെ തിരിച്ചുവരവ്.. തന്നെ കണ്ടപ്പോൾ കൈകൾ രണ്ടും സാരിയുടെ തലപ്പിൽ തുടച്ചുകൊണ്ട് എൻറെ അരികിലേക്ക് ഓടിവരുന്ന അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു.. പിന്നീട് അവളെയും ചേർത്ത് പിടിച്ചുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോഴും നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുവാൻ വാക്കുകൾ എന്തോ ഒരു മടി കാണിച്ചു നിന്നു..

   
"

ഇവളുടെ ഇവിടത്തെ ഈ ഒരു അവസ്ഥയും കോലവും കണ്ണുനീരും എല്ലാം കണ്ടിട്ടും ഞാൻ ഇത്തരത്തിൽ ചോദിക്കുന്നത് ചിലപ്പോൾ അവൾക്ക് ഒരു പരിഹാസമായി തോന്നിയേക്കാം.. തന്റെ കണ്ണുകൾ അവളുടെ നെഞ്ചിലെ വേദന കളിലേക്ക് ആഴ്ന്ന് ഇറങ്ങിയപ്പോഴും അവളിൽ ഒരു പുഞ്ചിരി മാത്രമാണ് വിടർന്നത്.. ഞാൻ മനസ്സിൽ പറഞ്ഞതെല്ലാം അവൾ ചിലപ്പോൾ എൻറെ മുഖത്ത് നിന്ന് വായിച്ച് അറിഞ്ഞേക്കാം.. വീണ്ടും എൻറെ കൈകൾ അവളുടെ മുടിയിഴകളിൽ തലോടിയപ്പോൾ അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എന്നോട് പറഞ്ഞു ഏട്ടന്റെ ഈ ഒരു സ്നേഹം മാത്രം മതി എനിക്ക് ഈ ഭൂമിയിൽ ഇനിയും ജീവിക്കാൻ മറ്റൊന്നും എനിക്ക് ആവശ്യമില്ല..

അതുകേട്ട് അവളെ കൂടുതൽ നെഞ്ചോട് ചേർത്ത് പ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു അതിന് എന്തോ വല്ലാത്ത ചൂട് ഉണ്ടായിരുന്നു.. എവിടെയോ എന്തോ ചുട്ട് നീറുന്നു.. അച്ഛൻ ചീത്ത പറഞ്ഞപ്പോൾ നിനക്ക് വിഷമം ആയോ.. ഇല്ല ഏട്ടാ ഞാൻ ഒറ്റയ്ക്കല്ലല്ലോ എൻറെ കൂടെ ഏട്ടൻ ഇല്ലേ എന്ന്.. അച്ഛനും അമ്മയും മറ്റ് എല്ലാവരും വീട്ടിൽ ഉണ്ടായിട്ടും അവൾ ഇവിടെ ഒറ്റയ്ക്കാണ് എന്നുള്ളത് അവളുടെ വാക്കുകളിൽ നിന്ന് തന്നെ എനിക്ക് വ്യക്തമായിരുന്നു.. ഞാൻ ദിവസവും വിദേശത്ത് ഇരിക്കുമ്പോഴും ഫോൺ ചെയ്യാറുണ്ടായിരുന്നു പക്ഷേ അപ്പോൾ പോലും ഇവിടുത്തെ ഒരു കാര്യങ്ങളും വിഷമങ്ങൾ പോലും എന്നോട് പറയാറില്ല..

ഇവിടെ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും എല്ലാം തന്നോട് പറയാതെ ഇത്രയും കാലം മറച്ചുവെച്ചതാണ് എന്ന് അവളുടെ കണ്ണുനീർത്തുള്ളികൾ സാക്ഷിയാണ്.. അല്ലെങ്കിലും അവൾ എപ്പോഴും അവളുടെ വേദനകൾ ഒന്നും തന്നോട് പറയാറില്ല.. അവൾ അവൾക്കായി തന്നെ ഒന്നും വാങ്ങിക്കാറില്ല ഇപ്പോഴും നല്ല ഒരു സാരി പോലും അവൾക്ക് ഇല്ല.. അവളുടെ ജാക്കറ്റിന്റെ നിറംമങ്ങി പോയിട്ട് ഏതാ കളർ എന്ന് പോലും എനിക്ക് കണ്ടുപിടിക്കാൻ കഴിയുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….