ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഫൈബ്രോയിഡുകൾ.. സ്ത്രീകളുടെ ശരീരത്തിലെ ഏറ്റവും വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് ഗർഭാശയം എന്ന് പറയുന്നത്.. അതിൽ ഉണ്ടാകുന്ന മസിൽ ടിഷ്യൂസിന് വരുന്ന മുഴകളെയാണ് നമ്മൾ ഗർഭാശയം മുഴകൾ എന്ന് പറയുന്നത് അല്ലെങ്കിൽ ഫൈബ്രോഡുകൾ എന്നും പറയും.. ഇത് വളരെ ചെറുതാണെങ്കിലും ഇതിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല..
പക്ഷേ അതിൻറെ സൈസ് കൂടുംതോറും അതിന്റെ ഒരു പ്രഷർ കാരണം ഒരു യൂട്രസിന് ചുറ്റുമുള്ള ഓർഗൺ നു കൂടുതൽ പ്രഷർ കൊടുത്തിട്ട് വേദന വരാറുണ്ട്.. ഈ മുഴകൾ സാധാരണയായി ഒരു 35 വയസ്സു മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളിലാണ് പ്രധാനമായും കണ്ടുവരുന്നത്.. ഇവ പലതരത്തിൽ ഉണ്ട്.. പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത് അതിൽ ഒന്നാമത്തേത് ഇൻ്റ്ര മ്യൂറൽ ഫൈബ്രോയ്ഡ് എന്ന് പറയും.. അതായത് യൂട്രസിന്റെ വാൽവിൽ കാണുന്ന ഫൈബ്രോയ്ഡ് ആണ്.. ഇതാണ് മോസ്റ്റ് കോമൺ ആയിട്ട് എല്ലാവരെയും കണ്ടുവരുന്നത്.. രണ്ടാമത്തേതാണ് സബ് സിറോസിൽ ഫൈബ്രോയ്ഡ്..
അത് പെരട്ടോണിയൽ സർഫസിൽ വരുന്നതാണ്. ഇത് കൂടുതലും ചെറുതാണെങ്കിലും നമുക്ക് യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കാറില്ല.. പക്ഷേ ഇതിൻറെ സൈസ് കൂടുന്തോറും അതിൻറെ ആ ഒരു പ്രഷർ കാരണം നമുക്ക് കൂടുതൽ വേദന അനുഭവപ്പെടാറുണ്ട്.. മൂന്നാമത്തേത് സബ് മ്യൂക്കോസിൽ ഫൈബ്രോയ്ഡ്.. ഇത് യൂട്രസിന്റെ ആന്തരിക ലൈനിങ് ആയ എൻഡോമെട്രിയം ലൈനിങ്ങിൽ വരുന്ന ഫൈബ്രോയ്ഡ് ആണ്.. ഇത് കൂടുതലും നല്ല രീതിയിൽ ബ്ലീഡിങ് ഉണ്ടാക്കുന്ന അതായത് അമിത രക്തസ്രാവം ഉണ്ടാക്കുന്ന ഒരു ഫൈബ്രോയ്ഡ് ആണ്.. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ആദ്യം തന്നെ നോക്കാം. പ്രധാനമായും ഈ ഒരു ഫൈബ്രോയ്ഡുകളുടെ ലക്ഷണം എന്ന് പറയുന്നത് അമിത രക്തസ്രാവം തന്നെയാണ്..
അവ തന്നെ പലതരത്തിൽ ഉണ്ടാകാറുണ്ട്.. അതിൽ ഒന്നാമത്തേതാണ് ഏഴു ദിവസം കഴിഞ്ഞിട്ടും മെൻസസ് നിൽക്കാത്ത ഒരു അവസ്ഥ.. 10 അല്ലെങ്കിൽ 20 ദിവസത്തോളം ബ്ലീഡിങ് ഉണ്ടായിക്കൊണ്ടിരിക്കും.. രണ്ടാമത്തെ ഒരു അവസ്ഥ എന്ന് പറയുന്നത് ഫ്രീക്വന്റ് ബ്ലീഡിങ് ആണ്.. അതായത് 21 ദിവസം ആകുന്നതിനുമുമ്പേതന്നെ അടുത്ത മെൻസസ് ആവുക.. മൂന്നാമത്തേത് ഹെവി ബ്ലീഡിങ് അതായത് ഏഴു ദിവസം ബ്ലീഡിങ് കാണുമെങ്കിലും അത് വളരെ ഹെവി ആയിരിക്കും.. രണ്ടുമൂന്നു മണിക്കൂറിൽ തന്നെ പാഡ് കൾ മാറ്റേണ്ടി വരുന്ന ഒരു അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….