ശരീരത്തിൻറെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ആവശ്യമായ ആറ് പോഷക ഘടകങ്ങൾ…

ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ പ്രോപ്പറായി നടക്കാൻ വേണ്ടി നമുക്ക് 6 ബേസിക് ആയിട്ടുള്ള പോഷക ഘടകങ്ങൾ നമ്മുടെ ശരീരത്തിന് അത്യാവശ്യം ആണ്.. ആ 6 പ്രധാനപ്പെട്ട പോഷക ഘടകങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിൽ ഒന്നാമത്തേത് കാർബോഹൈഡ്രേറ്റ് അതായത് നമ്മുടെ അന്നജം.. രണ്ടാമത് പ്രോട്ടീൻ മൂന്നാമത് ഫാറ്റ്.. മിനറൽസ് വൈറ്റമിൻസ്.. വാട്ടർ.. നമ്മൾ കഴിക്കുന്ന ആഹാരങ്ങളിലൂടെയാണ് ഈ പറയുന്ന ആറ് പോഷക ഘടകങ്ങളും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്..

   
"

പക്ഷേ നമ്മൾ ഇന്ന് ഒരു കാര്യം ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാവും കാരണം ആസിഡിറ്റി അതുപോലെ ഗ്യാസ് തുടങ്ങി വയർ സംബന്ധമായ അസുഖങ്ങൾ ഇല്ലാത്ത ആളുകൾ ഇന്ന് വളരെയധികം കുറവാണ്.. ഇന്ന് നമ്മൾ ആളുകളിൽ ഒരു 10 പേരെ എടുത്തു നോക്കിയാൽ അവരിൽ മിനിമം 9 പേർക്കും ഈ ഒരു അസുഖം കണ്ടുവരുന്നുണ്ട്.. അതുപോലെ തന്നെ ആളുകളിൽ മലബന്ധം എന്ന പ്രശ്നം വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അവസ്ഥയാണ്.. നമ്മുടെ ശരീരത്തിൽ ദഹനം കറക്റ്റ് ആയി നടക്കുന്നില്ല എങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മൾ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ചാൽ പോലും ഇതിലുള്ള ന്യൂട്രിയൻസ് നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല..

അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ഇത്തരം വൈറ്റമിൻസ് അല്ലെങ്കിൽ ന്യൂട്രിയൻസിന്റെ ഒരു ഡെഫിഷ്യൻസി കണ്ടു വരാറുണ്ട്.. അങ്ങനെ നമ്മുടെ ശരീരത്തിൽ ഇത്തരം പോഷക ഘടകങ്ങൾ കുറഞ്ഞു കഴിഞ്ഞാൽ അത് നമ്മുടെ ശരീര ഭാഗങ്ങളിൽ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ ചില സമയങ്ങളിൽ അത് നമ്മുടെ മുടിയിൽ ആയിരിക്കാൻ കാണിക്കുന്നത് അല്ലെങ്കിൽ നമ്മുടെ സ്കിന്നിൽ ആയിരിക്കാം..

അതുപോലെ നമ്മുടെ നഖങ്ങളിൽ അവയുടെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. ഇപ്പോൾ ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ സിങ്ക് കുറഞ്ഞു കഴിഞ്ഞാൽ നഖങ്ങളിൽ ഒക്കെ ഒരു വെള്ള വര പ്രത്യക്ഷപ്പെടാറുണ്ട്.. അതുപോലെതന്നെ നഖം പെട്ടെന്ന് പൊട്ടിപ്പോകാറുണ്ട്.. ഇത് സ്ത്രീകളിൽ കുറഞ്ഞു കഴിഞ്ഞാൽ വളരെയധികം മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്.. അതുപോലെ തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തിക്ക് ഏറ്റവും കൂടുതൽ ആവശ്യമായ ഒരു പോഷക ഘടകമാണ് ഈ പറയുന്ന സിങ്ക് എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….