പൊക്കക്കുറവിന്റെ പേരിൽ പരിഹാസങ്ങൾ നേരിട്ട പെൺകുട്ടി.. എന്നാൽ പിന്നീട് സംഭവിച്ചത്..

ശ്ശേ നാശം.. അമ്മേ എൻറെ ഫെഫി കുക്ക് കണ്ടോ.. അല്പം ദേഷ്യത്തോടെയായിരുന്നു അവളുടെ ആ ചോദ്യം.. തുടങ്ങിയോ രാവിലെ തന്നെ.. എന്തിനാ അനു നീ ഈ ഹീൽ ഉള്ള ചെരുപ്പ് ഇടുന്നത്.. ഇതിപ്പോൾ എത്രാമത്തെയാണ് ഇങ്ങനെ പോയാൽ നിനക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ചെരുപ്പ് വാങ്ങിച്ച് തീരുമല്ലോ.. അടുക്കളയിൽ നിന്ന് അമ്മയുടെ സ്വരം ആയിരുന്നു അത്.. എന്നാൽ പിന്നെ ജനിച്ചപ്പോൾ കുറച്ച് ഉയരം വയ്ക്കാനുള്ള മരുന്ന് കൂടി തരാമായിരുന്നില്ലേ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട അവൾ കൂടുതൽ ദേഷ്യത്തോടെ കൂടി അവളുടെ ഹാൻഡ് ബാഗ് എടുത്ത് നടന്നു.. അവൾ നടന്നു പോകുന്നത് ആ അമ്മ കുറച്ചു നീരസത്തോടുകൂടി നോക്കി നിന്നു.. ഉയരക്കുറവ് അതായിരുന്നു അവളെ അലട്ടിയിരുന്ന പ്രധാന പ്രശ്നം.. എന്നാൽ അത്രയും ഉയരക്കുറവ് ഇല്ലായിരുന്നു..

   
"

പക്ഷേ അവൾക്ക് അത് വലിയൊരു പ്രശ്നം തന്നെയായിരുന്നു.. ആ ഒരു പ്രശ്നം കാരണം കോളേജിലെ പഠനം അവൾക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.. എന്നും എല്ലാവരുടെയും മുമ്പിൽ പരിഹാസപാത്രമായി മാറാൻ അവൾ ഒരിക്കലും തയ്യാറല്ലായിരുന്നു.. അതുകൊണ്ടുതന്നെയാണ് നഴ്സിംഗ് പഠനം അവൾ തെരഞ്ഞെടുത്തത്.. നല്ല മുഖശ്രീയുള്ള കുട്ടി ആയിരുന്നെങ്കിലും ഉയരമില്ലായ്മയുടെ പേരിൽ അവൾക്ക് വന്നിരുന്ന നല്ല ആലോചനകളും മുടങ്ങി പോയിക്കൊണ്ടിരുന്നു..

അവളെ ആശ്വസിപ്പിക്കാൻ ആയി അവളുടെ അമ്മ എപ്പോഴും പറയുമായിരുന്നു അവളെ കെട്ടാൻ രാജകുമാരനെ പോലെ ഒരാൾ ജീവിതത്തിലേക്ക് വരുമെന്ന്.. അനു ഇപ്പോൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ്.. അച്ഛൻ ഇല്ലാത്ത അവൾക്ക് ആകെയുള്ളത് ഒരു അനിയൻ മാത്രമായിരുന്നു.. അവൻ ഇപ്പോൾ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുകയാണ്.. അവളാണ് ഇപ്പോൾ ആ കുടുംബത്തിൻറെ അത്താണി..

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തന്നെക്കാൾ പറ്റുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുന്ന അവൾ നാട്ടുകാർക്ക് എല്ലാം കണ്ണിലുണ്ണി ആയിരുന്നു.. ഹോസ്പിറ്റലിൽ ജോലിക്ക് പോയപ്പോൾ ആദ്യനാളുകളിൽ പരിഹാസം ഉണ്ടായി എങ്കിലും അവളുടെ പെരുമാറ്റം കണ്ട് അവൾ അവിടെയുള്ള എല്ലാവർക്കും പ്രിയങ്കരിയായി മാറി.. അങ്ങനെ ഒരു ദിവസം ആക്സിഡൻറ് പറ്റിയ ഒരു യുവാവിനെ അവളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു..

ഒരാഴ്ച നീണ്ട പരിശ്രമത്തിൽ ഒടുവിലാണ് അയാളെ ഡോക്ടർമാർക്ക് തിരികെ ലഭിച്ചത്.. എന്നിരുന്നാലും പരസഹായം ഇല്ലാതെ അയാൾക്ക് നടക്കാൻ പോലും കഴിയില്ല ആയിരുന്നു.. അയാളെ വാർഡിലേക്ക് മാറ്റിയപ്പോൾ അയാളുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തത് അനു ആയിരുന്നു.. മുഖത്തെ സാരമായ മുറിവുകൾക്ക് ഇടയിലൂടെ അയാളുടെ മുഖം അവൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു.. രാകേഷ്.. അതെ അത് അവൻ തന്നെ.. കോളേജിലെ കുട്ടികളുടെ മനം കവർന്നിരുന്ന രാജകുമാരൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…