പ്രണയ വിവാഹം കഴിച്ച് വീട്ടിലേക്ക് വന്നപ്പോൾ മരുമകൾ അമ്മയോട് ചോദിച്ചത് കേട്ട് വീട്ടുകാർ ഞെട്ടി..

സലി ഡീ സലീന ഒന്ന് ഇരിക്ക് എൻറെ ചേട്ടത്തി കുർബാന കഴിഞ്ഞിട്ടില്ല എൻറെ കൈമുട്ടിൽ നിർത്താതെ തോണ്ടി കൊണ്ടിരിക്കുന്ന റോസി ചേട്ടത്തിയോട് ഞാൻ കണ്ണുകൾ കൊണ്ട് ഗോഷ്ടി കാണിച്ച് കാര്യം പറഞ്ഞു.. അല്ല പിന്നെ അച്ഛൻ ഒന്ന് ആശിർവാദം കൊടുക്കാനായി കൈയെ ഉയർത്തുന്നത് വരെ ഇരുന്നുകൂടെ ഇവർക്ക്.. ഹോ പറഞ്ഞു തീർന്നില്ല അച്ഛൻ കൈ പൊക്കി.. വിശദീകരണം അത്രമാത്രം കേട്ടുള്ളൂ ബാക്കി എന്റെ ചെവിയിൽ വീഴുന്നതിനു മുമ്പ് ചേട്ടത്തി എന്നെയും കൊണ്ട് പുറത്ത് എത്തി.. നോക്കുമ്പോൾ ഞങ്ങൾ മാത്രമല്ല ദേശീയഗാനം ചൊല്ലുമ്പോൾ സ്കൂളിൽ നിന്നും കുട്ടികൾ ബാഗും എടുത്ത് ക്ഷമയോടെ നിൽക്കുന്ന കുട്ടികളെപ്പോലെ ഭൂരിഭാഗം പേരും ഉണ്ട് കൂടെ..

   
"

പള്ളിയിൽനിന്ന് പുറത്ത് റോഡിലേക്ക് എത്തുന്നതിനു മുൻപേ ചേട്ടത്തി പുറത്തും വലത്തും ഇടത്തും ഒക്കെ ഇരുന്ന ഷീലമ്മയുടെയും അവരുടെ മരുമകളുടെയും ചീട്ട് വലിച്ചുകീറി കാറ്റിൽ പറത്തി അവരുടെ വാക്കുകളിലൂടെ.. ഞാൻ എല്ലാം തലയാട്ട് കേൾക്കും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായാൽ പിന്നീട് കണ്ണു പൊട്ടുന്ന ചീത്ത പറയും.. വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ നടന്നാൽ പള്ളി എത്തും.. എന്നാലും ഒരു കൂട്ട് ഇല്ലെങ്കിൽ പറ്റില്ല അതുകൊണ്ടാണ് ചേട്ടത്തി പറയുന്നത് എല്ലാം കേട്ടുകൊണ്ട് മിണ്ടാതെ നടക്കും.. മനപ്പൂർവ്വം മിണ്ടാത്തതല്ല ഒരു ഇടവേള ഉണ്ടായാൽ അല്ലേ നമുക്ക് എന്തെങ്കിലും പറയാൻ കഴിയുകയുള്ളൂ..

കുട്ടികളെപ്പോലെ വഴിയിൽ കാണുന്ന ഞാവൽ പഴങ്ങളും കശുമാങ്ങയും എല്ലാം അവർ പെറുക്കി തിന്നുന്നത് കണ്ട് ഞാൻ അതിശയിച്ചു പോയിട്ടുണ്ട്.. പ്രായം ചെന്നാൽ മനുഷ്യർ കുട്ടികളെപ്പോലെ പെരുമാറും എന്നുപറയുന്നത് വെറുതെയല്ല.. വീട്ടിലെത്തി കുറച്ച് അരിയെടുത്ത് അടുപ്പിൽ വച്ച് പോത്തിറച്ചിയിൽ മുളക് തേച്ച് അതിലേക്കുള്ള ഉള്ളികളും തക്കാളിയും ഒക്കെ അറിയാൻ എടുക്കുമ്പോഴാണ് മുറ്റത്ത് നിന്ന് അപ്പച്ചന്റെ വിളി.. വേഗം ഞാൻ കൈ കഴുകി ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുത്തു.. മോന്റെ മുറി ഇനിയും തുറന്നിട്ടില്ല.. ഇന്നലെ രാത്രി അവൻ വന്നതേ വൈകീട്ടാണ്..

അതിൽ തട്ടി ഞാൻ അടുക്കളയിലേക്ക് വന്നു.. മോൾ ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുകയാണ്.. മോൻ ആകട്ടെ ബീബിയെ കഴിഞ്ഞ് ജോലിക്ക് വേണ്ടി തെണ്ടുന്നു.. കെട്ടിയോനെ കെഎസ്ഇബിയിൽ ആണ് ജോലി ഇതാണ് എൻറെ കുഞ്ഞു കുടുംബം.. അമ്മച്ചി അത് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരുന്ന വരവ് ആണ്.. എപ്പോഴും അവൻറെ ജീവവായു പോലെ ഫോൺ കയ്യിൽ തന്നെ ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….