മുട്ടുവേദന അതുപോലെ നടുവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ പൂർണമായും മാറ്റാനുള്ള പരിഹാരമാർഗ്ഗങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മുട്ടുവേദന അതുപോലെ നടുവ് വേദന പെടലി വേദന പ്രായമായവർക്കും എന്നാൽ ചെറുപ്പക്കാർക്കും ഒരുപോലെ തന്നെ ബാധിക്കുന്ന പല പ്രശ്നങ്ങളാണ് ഇത്.. ഇവയെ നമുക്ക് എങ്ങനെ കൺട്രോൾ ചെയ്ത് നിർത്താം അല്ലെങ്കിൽ ഈ രോഗം വരാതെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം..

ഈ മുട്ട് വേദനയുടെയും അത് കൈമുട്ട് ആണെങ്കിലും കാൽമുട്ട് ആണെങ്കിലും അതുപോലെതന്നെ നമ്മുടെ ബാക്ക് പെയിൻ ഊര വേദന അല്ലെങ്കിൽ പുറം വേദന നടുവ് വേദന എന്നൊക്കെ പലരും വിശേഷിപ്പിക്കുന്ന ഈ ബാക്ക് പെയിൻ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ഒന്നാമത് നമ്മുടെ പ്രായ സംബന്ധമായ ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്.. അതേപോലെതന്നെ ബാക്ക് പെയിൻ കൊണ്ട് കാരണമാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ എന്നുപറയുന്നത് ഒന്നാമത്തേത് IVDP ആണ്..

അതായത് നമ്മുടെ നട്ടെല്ലിന്റെ ഇടയിലുള്ള കശേരുക്കൾക്ക് കംപ്രഷൻ സംഭവിക്കുക.. ഇതേപോലെതന്നെ പെടലി വേദനക്കുള്ള പ്രധാനപ്പെട്ട കാരണം ആണ് നമ്മുടെ സ്പോണ്ടിലോസിസ് എന്ന് പറയുന്ന സർവിക്കൽ സ്പൈനിന് ഇടയ്ക്കുള്ള ഞരമ്പുകൾക്ക് കംപ്രഷൻ ആകുന്ന ഒരു പ്രക്രിയ.. അപ്പോൾ ഇതിനെല്ലാം ഒരു പ്രധാനപ്പെട്ട ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷൻ ചെയ്യേണ്ടത് നമ്മുടെ ശരീരഭാരം കുറയ്ക്കുക എന്നുള്ളത് തന്നെയാണ്.. അതുപോലെ നമ്മുടെ പോസ്റ്റർ കറക്ഷൻ അതായത് നടുവേദന ഉള്ളവർക്ക് അതായത് ഒരേ ഇരിപ്പ് തന്നെ ഇരിക്കുന്ന ഒരു ലൈഫ് സ്റ്റൈൽ ഉള്ള ആളുകൾക്ക് ഇത് വരാൻ സാധ്യതയുണ്ട്.

അതുപോലെ കഴുത്ത വേദന ആണെങ്കിലും ഐടി ഫീൽഡ് ജോലി ചെയ്യുന്ന ആളുകൾക്ക് ഒരേസമയം കമ്പ്യൂട്ടറിൽ തന്നെ നോക്കിയിരിക്കുന്നു.. അതുപോലെ ഡോക്ടർമാര് ആണെങ്കിൽ പോലും ഒരേ ഇരിപ്പിൽ തന്നെ ജോലി ചെയ്യുന്നവർ ആണെങ്കിൽ അതൊരു സടണ്ടറി ലൈഫ് ആണ്.. ഞങ്ങളുടെ ഡോക്ടർ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് രോഗികളെ എഴുന്നേറ്റ് നിന്ന് നോക്കുക എന്നുള്ളതാണ്.. അതായത് നമ്മൾ ഒരേ ഇരിപ്പിൽ ഒടിഞ്ഞ മടങ്ങി ഒരേ ജോലി ചെയ്തുകൊണ്ടിരിക്കരുത്.. അതായത് എഴുന്നേറ്റ് നിന്ന് രോഗികളെ നോക്കുമ്പോൾ നമുക്ക് ഒരുപാട് ഗുണങ്ങളാണ് ഇതിൽ നിന്നും ലഭിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….