50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ കൂടുതൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായി ഉണ്ടോ.. നമുക്ക് അറിയാം 50 വയസ്സ് എന്ന് പറയുമ്പോൾ ചിലപ്പോൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ വരാൻ സാധ്യതയുള്ള അല്ലെങ്കിൽ വരാൻ തുടങ്ങുന്ന ഒരു വയസ്സാണ്.. മാത്രമല്ല മെൻസസ് നിൽക്കുന്ന ഒരു സമയം കൂടിയാണത്.. ഈസ്ട്രജന്റെ ഒരു പ്രൊട്ടക്ഷൻ എഫക്ട് സ്ത്രീകൾക്ക് നാച്ചുറൽ ആയിട്ട് പ്രകൃതി തന്നെ നൽകുന്നുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരു 45 വയസ്സ് വരെ സ്ത്രീകളിൽ ഹാർട്ടറ്റാക്ക് അല്ലെങ്കിൽ ബ്ലോക്ക് അങ്ങനെയുള്ള രോഗങ്ങളൊക്കെ വളരെയധികം കുറവായിരിക്കും..

എന്നാൽ 50 വയസ്സ് സ്ത്രീകളിൽ കഴിയുമ്പോൾ തുടങ്ങി ഇത്രയും കാലം ലഭിച്ചിരുന്ന ഒരു ഈസ്ട്രജൻ പ്രൊട്ടക്ഷൻ എഫക്ട് നഷ്ടമാവുകയും ചെയ്യുന്നു.. ഈ 50 വയസ്സിനു ശേഷമാണ് സ്ത്രീകൾക്ക് മേനോപോസ് ആരംഭിക്കുന്നത്.. ഈ മെനോപോസ് എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. അതായത് സ്ത്രീകളിൽ അവരുടെ മെൻസസ് അല്ലെങ്കിൽ ആർത്തവം നിൽക്കുന്ന ഒരു സമയമാണിത്.. ഇത് സ്ത്രീകളിൽ നിൽക്കുന്നത് എങ്ങനെയാണ് എന്ന് വെച്ചാൽ ചിലപ്പോൾ റെഗുലർ ആയിട്ട് വന്നുവന്ന് പിന്നീട് ഒന്ന് രണ്ടുമാസം ചിലപ്പോൾ വരാതെ ആവും.. പിന്നീട് അത് കുറെ മാസങ്ങൾ ഇടവിട്ടാവും പിന്നീട് അത് വരാതെ തന്നെ ആവാം..

അങ്ങനെ പതിയെ പതിയെ അത് നിന്നു പോകും.. അങ്ങനെയൊരു സമയങ്ങളിൽ മെറ്റബോളിക് ഡിസീസസ് കൂടിക്കൂടി വരാൻ തുടങ്ങും.. ഇതുമൂലം അവർക്ക് പിന്നീട് കൂടുതൽ കോമ്പ്ലിക്കേഷനുകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യത കൂടുന്നു.. അതുകൊണ്ടുതന്നെ സ്ത്രീകൾ 50 വയസ്സ് കഴിയുമ്പോൾ ഇടയ്ക്കിടയ്ക്ക് മാരകരോഗങ്ങൾ വരാൻ സാധ്യതയുള്ള ടെസ്റ്റുകൾ ഒക്കെ ഒന്ന് ചെയ്തു നോക്കുന്നത് വളരെ ഗുണകരമായിരിക്കും.. പ്രത്യേകിച്ചും സ്ത്രീകളിലെ ബ്ലഡ് ഷുഗർ അതുപോലെ ബിപി.. കൊളസ്ട്രോൾ ലെവൽ അതുപോലെ തൈറോയ്ഡ് സംബന്ധമായ ടെസ്റ്റുകൾ.. ഇതെല്ലാം തന്നെ ഒന്ന് പരിശോധിച്ചു നോക്കുന്നത് വളരെ ഗുണകരമായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….