മുടികൊഴിച്ചിൽ എന്നുള്ള ഒരു അവസ്ഥ ശാസ്ത്രീയമായി നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് നമ്മൾ പലപ്പോഴും ഒരു ഫംഗ്ഷനുകൾക്ക് എന്തെങ്കിലും പോകുമ്പോൾ എല്ലാവരും നമ്മളെ നോക്കി പറയുന്ന ഒരു കാര്യമാണ് പണ്ട് നിനക്ക് എന്തോരം മുടിയുണ്ടായിരുന്നതാണ് ഇപ്പോൾ എന്തു പറ്റി എന്നൊക്കെ പലരും ചോദിക്കാറുണ്ട്.. അതുപോലെ മുടിയുടെ ഉള്ള കുറഞ്ഞു പോയല്ലോ മുടിയുടെ ഭംഗി നഷ്ടപ്പെട്ടല്ലോ എന്നൊക്കെ നമ്മളെ ഓരോന്ന് പറഞ്ഞ് പലരും തളർത്താറുണ്ട്.. അതുമാത്രമല്ല ചില ആളുകൾ നമുക്ക് അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ കൂടി പറഞ്ഞു തരാറുണ്ട്.. ഇത്തരത്തിലുള്ള അനുഭവം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല കാരണം നമ്മുടെ ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മൾ ഈ ഒരു അവസ്ഥ കടന്നുപോയവരായിരിക്കും..

   
"

ഇത്തരമൊരു പ്രശ്നങ്ങള് വരുമ്പോൾ നമ്മൾ പലപല ചികിത്സാ രീതികളും ഒറ്റമൂലികളും എല്ലാം ട്രൈ ചെയ്യാറുണ്ട്.. എന്തുകൊണ്ടാണ് ചില ആളുകൾക്ക് അമിതമായി മുടി കൊഴിഞ്ഞു പോകുന്നത്.. എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് മുടി കൊഴിയുന്നില്ല മാത്രമല്ല നല്ല കട്ടിയിൽ വളരുന്നത്.. മുടി നമുക്ക് അമിതമായി കൊഴിഞ്ഞു പോകുമ്പോൾ ഇതിനെ ശാസ്ത്രീയമായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും.. നമ്മൾ ഇതുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങളിൽ ഏതെല്ലാം ശരിയാണ് അതുപോലെ ഏതെല്ലാം തെറ്റാണ്. നമ്മൾ എന്തെല്ലാമാണ് വിശദമായി അറിഞ്ഞിരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യുന്നത്..

മുടി പൊതുവേ മൂന്ന് രീതിയിലാണ് ഉള്ളത് എന്ന് പറയാറുണ്ട് അതായത് മുടി വളരുന്ന ഒരു ഘട്ടമുണ്ട് അത് കൂടാതെ രണ്ടാമത്തെ ഘട്ടം മുടി വളരാതെ ഉള്ള മുടികൾ അതുപോലെ തന്നെ നിൽക്കുന്ന ഒരു ഘട്ടമുണ്ട്.. മൂന്നാമത്തെ ഘട്ടത്തിൽ മുടി കൊഴിഞ്ഞുപോകുന്നു.. പലർക്കും അവരുടെ മുടി കൊഴിഞ്ഞു പോകുന്നത് തന്നെ വളരെയധികം വിഷമകരമാണ്..

നമ്മുടെ തലയിലെ ഏകദേശം ഒരു ലക്ഷത്തിൽ കൂടുതൽ മുടികൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.. അതിനെ ഫോളിക്കുലർ യൂണിറ്റ് എന്നാണ് പറയുന്നത്.. അതിൽ ഒരു ദിവസം തന്നെ 100 മുടികൾ വരെ നമ്മുടെ തലയിൽ നിന്ന് കൊഴിഞ്ഞു പോകാറുണ്ട്.. ഇത് തികച്ചും സാധാരണമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…