മോളെ അത് വേണ്ട നിനക്ക് അത് ഒട്ടും ചേരില്ല.. തുണിക്കടയിലെ സെയിൽസ് ഗേൾ നീട്ടിയ സാരി തിരികെ നൽകിയശേഷം ലേഖ ശബ്ദം താഴ്ത്തിക്കൊണ്ട് മോളോട് പറഞ്ഞു.. മേടത്തിന്റെ കളറിന് നന്നായി ചേരുന്നുണ്ട് ഒറിജിനൽ കാഞ്ചിപുരം സാരിയാണ്.. സെയിൽസ് ഗേൾ അവളുടെ ജോലി ഭംഗിയായി ചെയ്തു.. സാരിയുടെ ഒരു ഭാഗത്ത് ഭംഗിയായി തുന്നി ചേർത്ത പേപ്പറിലെ വിലയിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞശേഷം ആ കണ്ണുകൾ തന്റെ മുഖത്തേക്ക് പറിച്ചു നടപ്പെട്ടു.. കയ്യിലെ ബാഗ് തുറന്നു പണം ഉണ്ട് എന്ന് ഉറപ്പുവരുത്തി.. ഈ തുച്ഛമായ പൈസ കൊണ്ട് മോൾക്ക് ഇഷ്ടപ്പെട്ട ഒരു സാരി പോലും ഇവിടെനിന്ന് വാങ്ങാൻ കഴിയില്ല എന്നുള്ള ഒരു സത്യം അവൾ തിരിച്ചറിഞ്ഞു..
എ സി യിലെ തണുപ്പിലും നെറ്റിയിലൂടെ ഇറങ്ങിവന്ന വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ട് അവൾ ചോദിച്ചു ഇതിലും വിലകുറഞ്ഞത് ഇല്ലേ.. ലതയുടെ ചോദ്യത്തിൽ ജാലിയത അനുഭവപ്പെട്ടു.. കുറഞ്ഞത് ഉണ്ട് മേടം പക്ഷേ ഒന്ന് അലക്കി കഴിഞ്ഞാൽ തന്നെ അതിന്റെ കളർ എല്ലാം വേഗം പോകും.. സെയിൽസ് ഗേൾ സത്യം പറഞ്ഞു.. എന്നാലും സാരമില്ല അത്തരം സാരികൾ ഒന്നു നോക്കാം.. ലതയ്ക്ക് അവരുടെ മുമ്പിൽ കീഴടങ്ങാൻ ഉദ്ദേശമില്ലായിരുന്നു..
മകൾ നാണക്കേട് കൊണ്ട് ആവണം മുഖം കുനിച്ചുതന്നെ നിൽക്കുന്നുണ്ട്.. സെയിൽസ് ഗേൾ നിമിഷനേരം കൊണ്ട് തന്നെ മുന്നിൽ നിർത്തിയ വസ്ത്രങ്ങൾക്ക് തന്റെ കയ്യിലുള്ള പണത്തിന് പരിമിതിക്കുള്ളിൽ നിൽക്കുകയായിരുന്നു.. ഇതിലും വില കുറഞ്ഞതുമുണ്ടോ.. ലതയുടെ ആ ചോദ്യത്തിൽ കൂടുതൽ നൊമ്പരവും കലർന്നിരുന്നു.. എനിക്ക് ഈ ഡ്രസ്സ് വേണ്ട മോളുടെ വാക്കുകളിലും അതേ സങ്കടവും ഉണ്ടായിരുന്നു.. സെയിൽസ് ഗേൾ അടുത്ത മറ്റൊരു സെയിൽ വന്ന് ഗേൾ കാതിൽ എന്തോ പറഞ്ഞു.. മേടം നിങ്ങളുടെ കയ്യിലുള്ള ബഡ്ജറ്റിന് അനുസരിച്ചുള്ള വസ്ത്രം ഉണ്ട് അല്പനേരം വെയിറ്റ് ചെയ്യു..
ആ പെൺകുട്ടിയെ അതും പറഞ്ഞുകൊണ്ട് മുകളിലെ സ്റ്റെപ്പുകൾ കയറി പോയി.. തന്റെ അവസ്ഥകൾ ഓർത്ത് ആദ്യമായി സങ്കടം തോന്നി.. രണ്ടുദിവസം കഴിഞ്ഞാൽ കാവ്യ മോളുടെ വിവാഹമാണ്.. വിവാഹ സാരി വരന്റെ വീട്ടുകാർ എടുക്കുന്നെങ്കിലും വീട്ടിൽ ഇടാനും മറ്റും ഡ്രസ്സ് വേണമല്ലോ..
അതുകൊണ്ടാണ് നഗരത്തിലെ പ്രശസ്തമായ പല കടകളിലും കയറി ഇറങ്ങുന്നത്.. ഒടുവിലാണ് ഈ കടയിൽ എത്തിയത്.. ഇത്രയും വർഷം ഗൾഫിലെ ചൂട് സഹിച്ച ശരീരം നല്ല തണുപ്പിലും വിയർത്ത് ഒലിക്കുന്നത് അറിഞ്ഞു.. സെയിൽസ് ഗേൾസ് കൊണ്ടുവന്ന തുണിയുടെ വിലകൾ കണ്ട് ഞെട്ടിപ്പോയി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….