പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന വെരിക്കോസ് വെയിൻ എത്രത്തോളം കോംപ്ലിക്കേഷൻസ് ഉണ്ടാക്കുന്നു..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം എന്ന് തന്നെ ഇതിനെ നമുക്ക് പറയാം.. അതാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഈ വെരിക്കോസ് വെയിൻ ആളുകളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്.. ഇത് ഒരുപാട് ആളുകളിൽ വ്രണങ്ങൾ ആയി മാറാറുണ്ട്.. മാത്രമല്ല അത് ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്.. ഒരു രോഗത്തിൻറെ കോംപ്ലിക്കേഷൻ കാരണം ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും അനുഭവിക്കുന്നുണ്ട്..

നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടുപോകുന്ന വെയിനുകളിൽ കൂടുതൽ പ്രഷർ ഉണ്ടാക്കി അവിടത്തെ വാൽവുകൾക്ക് തകരാറുകൾ സംഭവിക്കുമ്പോഴാണ് നമുക്ക് വെരിക്കോസ് വെയിൻ എന്നുള്ള ഒരു പ്രശ്നം ഉണ്ടാകുന്നത്.. പലപ്പോഴും ഈ ഒരു രോഗം പിടിപെടുന്നത് നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകളിലാണ്.. ഉദാഹരണമായി അധ്യാപകർക്ക് ഈ അസുഖം വരാറുണ്ട് അതുപോലെ തന്നെ ട്രാഫിക് പോലീസുകാർക്ക് ഇത്തരം അസുഖം വരാറുണ്ട്..

അതുപോലെ ബാർബർ തൊഴിലാളികൾക്ക് വരാറുണ്ട്.. തുടങ്ങിയ ഒരുപാട് സമയം നിന്നുകൊണ്ട് ജോലിചെയ്യുന്ന സർജൻ മാർക്ക് വരെ ഈ പറയുന്ന അസുഖം വരാറുണ്ട്.. ഈ ഒരു അസുഖത്തിന്റെ കൂടെ രോഗി ഡയബറ്റിക് കൂടിയാണെങ്കിൽ പിന്നീട് ഒന്നും പറയാനില്ല രോഗം കൂടുതൽ കോംപ്ലിക്കേഷൻ കളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കും നമ്മളെ.. പ്രത്യേകിച്ച് പ്രമേഹ രോഗികളായ ആളുകൾ അവരുടെ കാല് മറ്റെന്തിനെക്കാളും സൂക്ഷിക്കണം എന്നാണ് പറയാറുള്ളത്..

കാരണം കാലുകളിൽ വരുന്ന ഒരു ചെറിയ മുറിവ് പോലും അത് വളരെ വലിയ കോംപ്ലിക്കേഷനുകളിലേക്ക് എത്തിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ നമ്മൾ കാലുകളെ വളരെയധികം ശ്രദ്ധിക്കണം.. അപ്പോൾ എങ്ങനെയാണ് ഈ ഒരു അശുദ്ധ രക്തം കൊണ്ടുപോകുന്ന വെയിനുകൾക്ക് തകരാറുകൾ സംഭവിക്കുന്നത്.. ഇത്തരം വെയിനുകൾക്കു തകരാറുകൾ സംഭവിക്കുമ്പോൾ ബ്ലഡ് അവിടെ കെട്ടി നിൽക്കുന്ന ഒരു അവസ്ഥ വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..