നഴ്സിംഗ് പഠനത്തിൻറെ ഭാഗമായി പ്രസവം നേരിൽ കണ്ട യുവാവിന് സംഭവിച്ചത്..

അളിയാ നിൻറെയൊക്കെ ഒരു ഭാഗ്യം.. നിനക്ക് ഇന്ന് സീൻ കാണാലോ.. പ്രാക്ടിക്കലിന്റെ ഭാഗമായി ആദ്യമായി ലേബർ റൂമിൽ ഡ്യൂട്ടിക്ക് പോകുന്ന ജെറിയോട് അവൻറെ കൂട്ടുകാരൻ പറഞ്ഞു.. എൻറെ പൊന്നളിയാ അത് അങ്ങനെയൊന്നും അല്ല.. ഈ പ്രസവം എന്നു പറയുന്നത് കാണാൻ അത്ര സുഖമുള്ള കാര്യമൊന്നുമല്ല.. ഞങ്ങളുടെ സീനിയർ ബാച്ചിലെ പല കൊലകൊമ്പന്മാരും ആ ഒരു സീൻ കണ്ട് തലകറങ്ങി വീണിട്ടുണ്ട്.. ജെറി അവനെ പറഞ്ഞ് തിരുത്തി.. നോർമൽ ഡെലിവറിയോളം പേടിക്കുന്ന മറ്റൊരു കാഴ്ച ഭൂമിയിൽ ഇല്ല.. അവരുടെ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും ഒരാൾ നോർമൽ പ്രസവം കാണണം.

എങ്കിൽ അവർ ആരും ഒരു സ്ത്രീയോടും അപമര്യാദ ആയി കാണില്ല.. പിന്നെ ഈ ടിവിയിലും സിനിമയിലും കാണുന്നതുപോലെയല്ല കൊച്ച് ഇരിക്കുക.. തലയൊന്നും ഉരുണ്ടത് ആയിരിക്കില്ല നീണ്ടും കൂർത്തും ഒക്കെ ഇരിക്കും.. ചിലരുടെ ദേഹം മൊത്തം രോമങ്ങൾ ആയിരിക്കും.. നമ്മൾ പുറത്ത് കാണുന്നതുപോലെയല്ല കുഞ്ഞ് പുറത്ത് വരുന്നത്.. അവൻ പഠിച്ചതും സീനിയേഴ്സ് പറഞ്ഞു കേട്ടതുമായ കാര്യങ്ങൾ അവൻ ചിരിച്ച് പറഞ്ഞു.. അല്ലെങ്കിലും ഐടി പഠിക്കുന്ന നിന്നോട് ഇതെല്ലാം പറഞ്ഞിട്ട് എന്താണ് കാര്യം.. ഞാൻ പോകുകയാണ്.. ജെറി മാത്രമല്ല ഇന്ന് വേറെയും കുട്ടികളുണ്ട് പ്രാക്ടിക്കലിന്..

പഠിച്ചിറങ്ങിയാൽ നല്ല ജോലി ലഭിക്കും എന്ന പ്രതീക്ഷയിൽ നേഴ്സിങ് പഠിക്കാൻ തിരഞ്ഞെടുത്ത ഒരുവൻ.. ആണുങ്ങൾ കുറച്ചു മാത്രമേ ഉള്ളൂ ബാക്കി എല്ലാം പെൺകുട്ടികളാണ്.. എങ്ങനെയെങ്കിലും രണ്ടെണ്ണം അറ്റൻഡ് ചെയ്യണം.. മിസ്സിന്റെ കൈയിൽ നിന്നും സൈൻ ചെയ്തു വാങ്ങണം.. അതുമാത്രമാണ് അവൻറെ മനസ്സിൽ എപ്പോഴും.. ചില സീനിയേഴ്സ് അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.. കുഞ്ഞ് വരുന്ന സമയത്ത് കണ്ണ് അടച്ചു പിടിച്ചാൽ മതിയെന്ന്.. തീരെ നിവർത്തി ഇല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും നോക്കണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.. ഓരോരുത്തർക്ക് അവരവർക്ക് നിർദ്ദേശിച്ച ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങി.. അവന്റെ ബസ് യാത്ര തുടങ്ങി.. ജെറിക്ക് ഒപ്പം രണ്ടു പെൺകുട്ടികളാണ് കൂട്ടിനുള്ളത്.. അവരുടെ കൂടെ അവരുടെ മിസ്സ് ഉണ്ട്..

അവർ ലേബർ റൂം ലക്ഷ്യമാക്കി അവരുടെ മിസ്സിന്റെ കൂടെ നടന്നു.. എല്ലാവിധ സൗകര്യങ്ങളും ഉള്ള വലിയൊരു ഹോസ്പിറ്റൽ ആണ് അത്.. ലേബർ റൂമിന് പുറത്ത് കുറെ സ്ത്രീകൾ നിറവയറുമായി നടക്കുന്നു.. ഒരു ആഭരണങ്ങളും ഇല്ല എന്നാൽ ചില ആളുകളുടെ കഴുത്തിൽ കൊന്ത ആണ്.. പണക്കാരൻ അല്ലെങ്കിൽ പാവപ്പെട്ടവൻ എന്ന വ്യത്യാസം ഇല്ലാതെ ഒരു നൈറ്റിയും നെഞ്ചിലൂടെ ഒരു തോർത്തും ഇട്ടുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. ഭർത്താക്കന്മാരും ബന്ധുക്കളും ചുറ്റുമുള്ള ബെഞ്ചുകളിൽ ഇരിക്കുന്നു.. ചിലർ ടെൻഷൻ താങ്ങാൻ കഴിയാതെ വിരലുകളും നഖങ്ങളും എല്ലാം കഠിച്ചു തിന്നുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….