കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു പോയ ഒരു പെൺകുട്ടിയുടെ കഥ…

പെങ്ങളായി ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം മുതൽ തന്നെ ഒരു വേദന ആയിരുന്നു.. ചേട്ടൻറെ കല്യാണം ശരിയായി എന്ന് അറിഞ്ഞപ്പോൾ മുതൽ മനസ്സിൻറെ ഉള്ളിൽ പറഞ്ഞ തീരാത്ത ഒരു സന്തോഷമായിരുന്നു.. വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ.. പണ്ട് അമ്മ എന്നോട് പറഞ്ഞത് ഓർമയിൽ വന്നു.. എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നീട് എൻറെ സ്ഥാനം നിന്റെ ഏടത്തിയമ്മയ്ക്ക് ആണ്.. ഇനിയുള്ള എൻറെ ജീവിതത്തിൽ കുഞ്ഞുകുഞ്ഞ് കുരുത്തക്കേടുകൾ കണ്ടെത്തി ഇത്തിരി ദേഷ്യത്തോടെ എന്നെ ഉപദേശിക്കാനും ഒരു ചേച്ചിയുടെ വാത്സല്യത്തോടെ കൂടി എന്നെ സ്നേഹിക്കാനും.

   
"

ഇനി ഒരിക്കൽ ഞാൻ കെട്ടിക്കൊണ്ടുവരുന്ന പെൺകുട്ടിയുടെ പിടിവാശികൾ മാറ്റിവെച്ച് അവളെ നേർവഴി കാണിക്കാനും എനിക്ക് ജനിക്കാതെ പോയ ഒരു പെങ്ങൾ ആയി ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ പിന്നീട് എനിക്ക് ഒരു ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല.. ദിവസങ്ങൾ കഴിഞ്ഞ് ഒരു മാസത്തെ ലീവ് വാങ്ങി നാളെ ഞാൻ വീട്ടിലെത്തും എന്ന് അമ്മയോട് പറഞ്ഞു.. അത് കേട്ടപ്പോൾ അമ്മയുടെ ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുൻപ് വന്നാൽ പോരേ എന്ന്.. ഞാൻ നാളെ തന്നെ അങ്ങോട്ട് വരികയാണ് എന്ന് പറഞ്ഞ് അപ്പോൾ തന്നെ ഫോൺ വെച്ചു..

പിറ്റേന്ന് വീട്ടിലെത്തിയപ്പോൾ ഞാൻ കൊണ്ടുവന്ന പെട്ടിയിൽ അമ്മയും അമ്മായിയും കണ്ട രണ്ട് സാരികൾ അത് ഏടത്തിക്കാണ് എന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖം ഒന്ന് വാടി.. അല്ല സരസ്വതിയെ ഏട്ടൻറെ കല്യാണമാണ് എന്ന് കേട്ടപ്പോൾ മുതൽ ഈ ചെക്കൻ നിലത്തൊന്നുമല്ലല്ലോ.. അമ്മായി കുശുമ്പ് കൊണ്ട് പറഞ്ഞതാണ് എങ്കിലും ഒന്ന് ഓർത്താൽ അത് സത്യം തന്നെയാണ്.. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ ആരോടും പറയാതെ വച്ച ഒരു സ്വപ്നമാണ് ചേട്ടൻറെ കല്യാണം.. സ്വന്തം ഭാവി പോലും മാറ്റിവെച്ച് ഒരു അച്ഛൻറെ സ്ഥാനത്ത് നിന്ന് എൻറെ എല്ലാ കാര്യങ്ങളും നോക്കി എന്നെ നല്ലപോലെ പഠിപ്പിച്ച് എന്നെ ഇതുവരെ എത്തിച്ചത് എൻറെ ഏട്ടൻ തന്നെ ആയിരുന്നു.. ആ ചേട്ടൻറെ കല്യാണം എന്ന് പറയുമ്പോൾ എല്ലാ കാര്യങ്ങൾക്കും ഞാൻ തന്നെ വേണം മുന്നിൽ..

ഇതിപ്പോൾ കല്യാണ ക്ഷണക്കത്ത് മുതൽ കല്യാണത്തിന് സദ്യക്ക് വിളമ്പുന്ന അവസാന പായസം എൻറെ കയ്യിൽ എത്തണം.. കല്യാണത്തിന് മുൻപുള്ള 15 ദിവസം വളരെ പെട്ടെന്നാണ് കടന്നു പോയത്.. വീടുകളിൽ കല്യാണം ക്ഷണിക്കാൻ ഓടിയതും പന്തലുകാരെ എല്ലാം ഏൽപ്പിച്ചതും ഞാൻ തന്നെ ആയിരുന്നു.. അമ്മയുടെ അച്ഛന്റെയും ആൽബം മുൻപ് നോക്കുമ്പോൾ അതിൽ മനസ്സിൽ പറഞ്ഞതായിരുന്നു വീടിന്റെ ചായപ്പിൽ അടുപ്പുകൂട്ടി ഉണ്ടാക്കുന്ന സദ്യയും കല്യാണവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….