എന്തിനാണ് മോളെ നീ ഇനിയും പ്രതീക്ഷിക്കുന്നത് എന്ന് അമ്മ അവളോട് ചോദിച്ചുവെങ്കിലും അത് കേൾക്കാത്ത ഭാവത്തിൽ അവൾ അടുത്തിരുന്ന ചായ എടുത്ത് കുടിച്ചു.. അമ്മ പിന്നീട് തുടർന്നു എനിക്ക് നിന്റെ ഈ കഷ്ടപ്പാട് കാണാൻ വയ്യ.. പെട്ടെന്ന് അത് കേട്ടത് ഞാൻ അമ്മയോട് ആയി പറഞ്ഞു എൻറെ പൊന്നമ്മേ രാവിലെ തന്നെ ഓരോന്ന് പറഞ്ഞ് നല്ല മൂട് കൂടി കളയരുത്.. ഞാൻ വല്ലതും കഴിച്ചിട്ട് ഒന്ന് പോയിക്കോട്ടെ.. ഇവളോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല എന്ന ഭാവത്തിൽ മീനാക്ഷി അമ്മ ഒരു ഇഡലി കൂടി അവളുടെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു.. എനിക്ക് മതിയമ്മ ഇനി കഴിച്ചാൽ ശരിയാവില്ല എൻറെ ബസ് പോകും..
അവൾ അതും പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.. അവളെഴുന്നേറ്റ് പോകുന്നത് കണ്ട് അമ്മ ഒരു നെടുവീർപ്പ് ഇട്ടു.. പുറത്തേക്കിറങ്ങി അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് പോകുന്ന മകളെ നോക്കി അമ്മ ആവലാതിയുടെ നോക്കിക്കൊണ്ട് നിന്നു.. മോളെ ഞാൻ ചോദിച്ചതിന് നീ ഇനിയും മറുപടി തന്നില്ല.. നീ ഇപ്പോഴും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുകയാണ്.. അപ്പോൾ മകൾ പറഞ്ഞു പ്രതീക്ഷിക്കാതെ പിന്നെ..
എനിക്ക് അങ്ങനെയൊന്നും നഷ്ടപ്പെടുത്തി കളയാൻ കഴിയില്ല.. എനിക്ക് ഉപേക്ഷിച്ച് കളയാൻ പറ്റുമോ അമ്മേ.. അതും പറഞ്ഞുകൊണ്ട് അമ്മയുടെ മുഖത്ത് പോലും നോക്കാതെ അവൾ വേഗത്തിൽ പടിയിറങ്ങിപ്പോയി.. പടിയിറങ്ങി റോഡിലേക്ക് പോകുന്നതിനു മുമ്പ് അവളുടെ കണ്ണുകൾ ഒരു നിമിഷം തെക്കേ തൊടിയിലേക്ക് പോയി.. അവിടെ തെക്കേ തൊടിയിൽ അന്തിമ വിശ്രമം കൊള്ളുന്ന അച്ഛൻറെ അടുത്ത് മൗനമായി അവള് യാത്ര ചോദിച്ചു.. അവളുടെ കണ്ണുകൾ എപ്പോഴും നിറഞ്ഞിരുന്നു അത് കാണാതിരിക്കാൻ വേണ്ടിയായിരിക്കണം അവൾ തലതാഴ്ത്തി ബസ്റ്റോപ്പിലേക്ക് കൂടുതൽ വേഗത്തിൽ നടന്നു..
ബസ്റ്റോപ്പിലേക്ക് പോകുമ്പോൾ ഓപ്പോസിറ്റ് ട്രെയിൻ കൂകി പാഞ്ഞു പോയി.. അവൾക്ക് ഇപ്പോൾ ട്രെയിൻ കാണുന്നതുപോലും വളരെ പേടിയാണ്.. മനുഷ്യൻമാരുടെ ജീവൻ അപഹരിക്കാൻ മാത്രം ചീറിപ്പാഞ്ഞ് വരുന്നതുപോലെ.. അത് കണ്ടപ്പോൾ അവൾക്ക് ഹൃദയത്തിൽ വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു. അവൾ പതിയെ ട്രെയിൻ പോയ ഭാഗത്തേക്ക് നോക്കി നിന്നു.. പെട്ടെന്നാണ് അവളുടെ മനസ്സിലേക്ക് അവളുടെ അച്ഛൻറെ മുഖം കടന്നുവന്നത്..
അവൾക്ക് അമ്മയെക്കാൾ ഏറെ പ്രിയം അച്ഛനോട് ആയിരുന്നു.. അവിടെ അങ്ങനെ നിന്നപ്പോൾ അവളുടെ മനസ്സിലേക്ക് പഴയകാല ഓർമ്മകൾ ശരവേഗത്തിൽ പാഞ്ഞു വന്നു.. അവളുടെ പത്തൊമ്പതാം വയസ്സിൽ തന്നെ ഒട്ടും പ്രതീക്ഷിക്കാതെ നല്ലൊരു ജോലി തന്നെ അവൾക്ക് ലഭിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….