മെല്ലെ പറയൂ ആ അമ്മ ആ പാവം കേൾക്കും.. കേട്ടാൽ കേൾക്കട്ടെ.. എനിക്ക് വയ്യ എല്ലാവർക്കും കൂടി ചെലവിന് കൊടുക്കാൻ കിരൺ കൂടുതൽ ദേഷ്യത്തോടെ പറഞ്ഞു.. ഏട്ടാ നിനക്ക് എത്ര വെച്ചു വിളമ്പി തന്നിരിക്കുന്നു ഏടത്തി. എന്നിട്ടും നിനക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ തോന്നുന്നത്.. കീർത്തി പറഞ്ഞത് കേട്ട് കിരൺ അവിടെനിന്ന് ദേഷ്യപ്പെട്ടുപോയി.. അവൻ പറയുന്നതിലും കാര്യമുണ്ട് കീർത്തി കിഷോർ മരിച്ചിട്ട് ഇപ്പോൾ മൂന്നുമാസം കഴിഞ്ഞിരിക്കുന്നു എന്നിട്ടും അവളുടെ വീട്ടുകാർക്ക് എന്തെങ്കിലും അനക്കം ഉണ്ടോ നോക്കിക്കേ.. നാളെ കിരണിനും കുടുംബമായി ജീവിക്കേണ്ടത് അല്ലേ..
ഇവളെയും പിള്ളേരെയും കൂടി നോക്കാൻ അവനെ കഴിയുമോ.. അതെ മൂന്നുമാസം മാത്രമേ ആയിട്ടുള്ളൂ അമ്മയുടെ മകൻ ഞങ്ങളുടെ ഏട്ടൻ മരിച്ചിട്ട്.. ഇത്രയും പെട്ടെന്ന് അമ്മയും കിരൺ ഏട്ടനും അതെല്ലാം മറന്നു.. അമ്മയുടെ പേരിൽ ആണെങ്കിലും എൻറെ ഏട്ടൻ വെച്ച വീടാണ് ഇത്.. ഏടത്തിക്കും കുഞ്ഞുങ്ങൾക്കും കൂടി അവകാശം ഉള്ള വീടാണ് ഇത്.. നിങ്ങൾ ഈ പറയുന്നതും കാണിക്കുന്നതിലും ഈശ്വരൻ പോലും പൊരുക്കില്ല ഒരിക്കലും നിങ്ങളോട്..
നമ്മുടെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെ ഒരു സംസാരം ഉണ്ടാക്കുവാൻ സമ്മതിക്കുക പോലും ഇല്ലായിരുന്നു.. ഹാ നീ ഏടത്തിയുടെ പുരാണവും പറഞ്ഞുകൊണ്ട് ഇവിടെ ഇരുന്നോ.. എനിക്ക് വേറെ പണിയുണ്ട് അതും പറഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് പോയി.. ഇതെല്ലാം കേട്ടുകൊണ്ട് മായ ഉണ്ടായിരുന്നു.. മായ ഡിഗ്രി കഴിഞ്ഞതും കിഷോറും ആയുള്ള വിവാഹം നടന്നു.. അച്ഛനും അമ്മയും കുടുംബക്കാരും എല്ലാവരും കൂടി ചേർന്ന് ആലോചിച്ച് നടത്തിയ വിവാഹം.. ഒരു ജോലി വാങ്ങിയ ശേഷം മതി കല്യാണം എന്നായിരുന്നു ആഗ്രഹം എങ്കിലും വീട്ടുകാരുടെ സ്നേഹപൂർവ്വം ഉള്ള നിർബന്ധത്തിൽ അവൾ വഴങ്ങി..
കിഷോർ മായുള്ള കല്യാണത്തിന് ശേഷം അവൾ സന്തുഷ്ട ആയിരുന്നു.. കിഷോറിന്റെ അളവറ്റ സ്നേഹവും അവൻ പറയുന്ന കാര്യങ്ങൾ വേദവാക്യമായി എടുത്തിരുന്ന അമ്മയും അനിയനും അനിയത്തിയും കൂടെ അവരുടെ ജീവിതത്തിലേക്ക് വന്ന രണ്ട് കണ്മണികളും എല്ലാവരും കൊണ്ട് വളരെ സന്തോഷപൂർവ്വമായ ഒരു ജീവിതം.. പക്ഷേ മൂന്നു മാസങ്ങൾക്കു മുൻപ് എല്ലാം തകിടം മറിഞ്ഞു.. ജോലി കഴിഞ്ഞു മടങ്ങുന്ന വഴിയിൽ ഒരു ആക്സിഡൻറ് സംഭവിച്ച കിഷോർ മരണപ്പെട്ടു.. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….