കരളിൽ കൊഴുപ്പ് അടിയാതിരിക്കാനും കരൾ ആരോഗ്യത്തോടെ ഇരിക്കാനും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്.. പക്ഷേ ഇത് രണ്ടാം സ്ഥാനത്ത് ആണെങ്കിലും നമ്മുടെ ശരീരത്തിലെ മിക്ക ശാരീരിക പ്രവർത്തനങ്ങളിലും വളരെ വലിയ പങ്കു ആണ് കരൾ വഹിക്കുന്നത്..

അതുപോലെ നമ്മുടെ ലിവർ എന്നും പറയുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറത്തേക്ക് തള്ളാൻ സഹായിക്കുന്ന ഒരു ഫാക്ടറി തന്നെയാണ്.. അതുകൊണ്ടുതന്നെ ലിവറിനെ ബാധിക്കുന്ന ഒരു കുഞ്ഞു പ്രശ്നങ്ങൾ പോലും അത് നമ്മുടെ ശരീരത്തെ കൂടുതൽ ബാധിക്കാറുണ്ട് അല്ലെങ്കിൽ കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാറുണ്ട്.. ഇത് മൂലം അവ നമ്മുടെ ദൈനംദിന ജീവിതത്തെ പോലും സാരമായി ബാധിക്കാറുണ്ട്..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഇത്തരത്തിൽ നമ്മുടെ ലിവറിനെ ബാധിക്കുന്ന വലിയൊരു രോഗാവസ്ഥയെ കുറിച്ചാണ് സംസാരിക്കുന്നത്.. അതാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് ഇന്ന് ഭൂരിഭാഗം ആളുകളിലും ഫാറ്റി ലിവർ എന്നുള്ള ഒരു പ്രശ്നം വരുന്നത്.. ഇപ്പോൾ ഒരു 100 രോഗികളെ എടുത്ത് പരിശോധിച്ചാലും അതിൽ ഒരു 80 പേർക്കെങ്കിലും ഫാറ്റി ലിവർ ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്..

പക്ഷേ ഇത് പലപ്പോഴും ആളുകൾ അറിയാറില്ല എന്നുള്ളതാണ് സത്യം.. പലപ്പോഴും മറ്റെന്തെങ്കിലും രോഗങ്ങൾക്കായി അല്ലെങ്കിൽ വൈറസ് സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾക്കായി ഡോക്ടറെ കാണാൻ പോകുമ്പോൾ അവിടുന്ന് ടെസ്റ്റുകൾക്ക് എഴുതി തരുമ്പോൾ അത്തരത്തിൽ ഒരു അൾട്രാ സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഈ ഒരു ഫാറ്റിൽ ഇവർ നമ്മുടെ ശരീരത്തിൽ ഉണ്ട് എന്ന് പോലും നമ്മൾക്ക് അറിയുന്നത്..

പൊതുവേ ഇത്തരത്തിൽ ഫാറ്റി ഉണ്ട് എന്ന് പറയുമ്പോൾ പലരും അത് നിസ്സാരമായി തള്ളിക്കളയാറാണ് പതിവ് അതിനുള്ള കാരണം ഇത് എല്ലാവരിലും കോമൺ ആയി കണ്ടുവരുന്നതാണ് അല്ലെങ്കിൽ ഇതു വലിയ പ്രശ്നമാക്കേണ്ട കാര്യമില്ല എന്നൊക്കെയാണ് പലരും തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത്.. അതുപോലെതന്നെ ഈ ഒരു രോഗമുണ്ടെങ്കിൽ ഇതിന് പ്രത്യേകിച്ച് ലക്ഷണം ഒന്നും കാണിക്കാറില്ല.. അതുപോലെ ഇന്ന് നമുക്ക് വരുന്ന മിക്ക രോഗങ്ങളുടെയും ഒരു മൂല കാരണം ആണ് ഫാറ്റിലിവർ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….