നമ്മുടെ കേരളത്തിൽ ആളുകളിൽ ഇത്രത്തോളം ലൈഫ് സ്റ്റൈൽ ഡിസീസസ് വർദ്ധിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിൽ കണ്ടുവരുന്നത്.. ലൈഫ് സ്റ്റൈൽ ഡിസീസസ് എന്നുപറഞ്ഞാൽ നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.. അതുകൊണ്ടുതന്നെ ഈ ഒരു ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമായി മാറിയിരിക്കുകയാണ് ഇന്ന് പ്രമേഹം.. അതുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെ കാണപ്പെടുന്നതാണ് കൊളസ്ട്രോൾ അതുപോലെ തന്നെ ഹൈപ്പർ ടെൻഷൻ..

ഫാറ്റി ലിവർ പ്രശ്നങ്ങൾ അതുപോലെ വെരിക്കോസ് വെയിൻ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ.. അതുപോലെതന്നെ ഒരുപാട് ആളുകൾ കണ്ടുവരുന്ന മറ്റൊരു അസുഖമാണ് തൈറോയ്ഡ് എന്ന് പറയുന്നത്.. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ച് നോക്കിയാൽ നമുക്ക് ഒരുപാട് ഇതുപോലെ ലിസ്റ്റ് കണക്കിന് രോഗങ്ങളെ കാണാൻ സാധിക്കും.. അപ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ഇത്രയധികം ലൈഫ് സ്റ്റൈൽ ഡിസീസസ് കാണപ്പെടുന്നത് അല്ലെങ്കിൽ വർദ്ധിക്കുന്നത് എന്ന് ഒരു പഠനം നടത്തിയപ്പോഴാണ് മനസ്സിലായത് അതായത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മരുന്നുകൾ കഴിക്കുന്ന ഒരു സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം..

ഇത് ഈ ഇടയ്ക്ക് മനോരമ സർവ്വേയിൽ വന്ന ഒരു കാര്യമായിരുന്നു അത് പലരും കണ്ടിട്ടുണ്ടാവാം അല്ലെങ്കിൽ വായിച്ചിട്ടുണ്ടാവാം.. മറ്റ് സ്റ്റേറ്റുകളിൽ ഒക്കെ ഒരു വ്യക്തി മരുന്നിനുവേണ്ടി 150 രൂപയാണ് ചെലവാക്കുന്നത് എങ്കിൽ നമ്മുടെ കേരളത്തിൽ ഒരു വ്യക്തി ഒരു മാസം മരുന്നുകൾക്ക് വേണ്ടി ചെലവാക്കുന്ന തുക എന്ന് പറയുന്നത് 2500 രൂപയാണ്..

അപ്പോൾ ഇത്തരം ഒരു സർവ്വേയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ മലയാളികളെ ഏറ്റവും കൂടുതൽ ഈ ഒരു ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാണ്.. പക്ഷേ പലർക്കും ഇവിടെ തെറ്റ് പറ്റുന്നത് എന്താണെന്ന് വെച്ചാൽ പലരും വിചാരിക്കുന്നത് ഈയൊരു ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുമ്പോൾ അതിനും മരുന്നുകൾ കഴിച്ചാൽ ശരിയാകും എന്നുള്ളതാണ്.. പക്ഷേ ഇത്തരത്തിൽ മരുന്ന് കഴിക്കാൻ തുടങ്ങിയാൽ അത് കഴിച്ചു കൊണ്ടിരിക്കും.. ഇതെല്ലാം തന്നെ നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ശരിയാക്കി എടുക്കേണ്ട കാര്യങ്ങളാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=LcPHKmCZzEU