തൻറെ വീട്ടിലേക്ക് സാധനങ്ങൾ വിൽക്കാൻ വന്ന സെയിൽസ് ഗേളിന്റെ കഥകൾ കേട്ട് ഈ യുവാവ് ചെയ്തത് കണ്ടോ…

ഹലോ ഇവിടെ ആരുമില്ലേ.. ഞാൻ ടിവിയും വെച്ച് ഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് നിന്ന് ഒരു വിളി കേട്ടത്.. റൂമിൽ നിന്ന് പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടത്.. എന്തോ തരികിട ഉത്പന്നത്തിന്റെ സെയിൽസിനായി വന്നതാണ്.. കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖം.. വെയിൽ കൊണ്ട് മുഖം കുറച്ച് കരിവാളിച്ചിട്ടുണ്ട്.. ചേട്ടാ പാത്രം കഴുകുന്ന ഒരു ഷാമ്പു ഉണ്ട്.. ഇതിനു വില കുറവാണ്.. പ്രമോഷന്റെ ഭാഗമായി ഫെയ്സ് പാക്ക് സൗജന്യമാണ്.. ചേട്ടന് സ്വന്തമായി ഫേഷ്യൽ ചെയ്യാം.. അവൾ കുറച്ച് സാധനങ്ങളെക്കുറിച്ചും അതിൻറെ വിലയെക്കുറിച്ചും അതിൻറെ ക്വാളിറ്റിയെക്കുറിച്ചും പറഞ്ഞു.. ഇതിൽ നിന്ന് എന്തെങ്കിലും ഒന്ന് എടുക്കാമോ ചേട്ടാ എന്നെ ഒരു പ്രതീക്ഷയോടെ നോക്കി..

കുട്ടി സാധനങ്ങൾ എല്ലാം അവിടെ വെച്ചോളൂ എന്നിട്ട് അകത്തേക്ക് വരൂ.. ഇന്ന് എൻറെ പിറന്നാൾ ആണ് അതുകൊണ്ട് തന്നെ നല്ല പായസം കുടിക്കാം.. അല്ല കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചോ.. പിറന്നാൾ ആയിട്ട് ഞാൻ ഇന്നിവിടെ തനിച്ചാണ്.. അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഒരു കല്യാണത്തിന് പോയി.. ഞാൻ കഴിച്ചു ചേട്ടാ.. പക്ഷേ അവളുടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന്.. എന്നാൽ സാരമില്ല കുറച്ചുകൂടി കഴിക്കാം.. എന്താടോ തന്റെ പേര്.. മീനാക്ഷി… എന്താ ചേട്ടൻറെ പേര്.. എൻറെ പേര് ശ്രീകാന്ത് എന്നാണ് എല്ലാവരും ശ്രീ എന്ന് വിളിക്കും.. ഇന്ന് വീട്ടിലേക്ക് ഒരു അതിഥി വന്നിട്ട് അവരെ സ്വീകരിക്കാതെ പോകുന്നത് മോശം അല്ലെ.. അവൾ മെല്ലെ മേശയ്ക്ക് അരികിൽ ഭയന്നിട്ട് ആണെങ്കിലും ഇരുന്നു..

അവൾക്ക് നല്ലോണം വിശപ്പുണ്ട് എന്ന് കണ്ടാൽ തന്നെ അറിയാം.. ഒരു രണ്ട് പാത്രങ്ങളിൽ രണ്ടുപേർക്കും ചോറും കറിയും വിളമ്പി.. ഇങ്ങോട്ട് ഇരുന്നു കഴിക്കൂ അവൾ ഒന്ന് മടിച്ചു അപ്പോൾ ഞാൻ പറഞ്ഞു പേടിക്കേണ്ട ഇരുന്നു കഴിച്ചോളൂ..ഇവിടെ ഉള്ളവരെല്ലാം അടുത്തുള്ള ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയിരിക്കുകയാണ്.. എന്താ ചേട്ടൻ പോയില്ലേ കല്യാണത്തിന്.. ഇല്ല എനിക്ക് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ട് തന്നെ പോകാൻ കഴിഞ്ഞില്ല.. വീട്ടിൽ ആരൊക്കെയുണ്ട്..

വീട്ടിൽ അമ്മ അനിയൻ അനിയത്തി അങ്ങനെ എല്ലാവരും ഉണ്ട്.. ഈ ജോലിക്ക് ഇറങ്ങിയത് തന്നെ അവരെ പഠിപ്പിക്കാനും അതുപോലെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുകയാണ്.. പിന്നെ കുറച്ച് കടങ്ങളും ഉണ്ട് അതെല്ലാം തീർക്കണം.. പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങിയതാണ്.. തനിക്ക് എന്ത് സാലറി കിട്ടും ഈ ജോലിയിൽ നിന്നും.. വളരെ തുച്ഛമായ സാലറി മാത്രമേ കിട്ടുന്നുള്ളൂ അതുകൊണ്ടുതന്നെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല..

അവളുടെ അവസ്ഥ പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു സങ്കടം തോന്നി.. നീ വേറെ ജോലി ഒന്നും നോക്കിയില്ലേ..നോക്കി പക്ഷേ വേറെ ഒന്നും കിട്ടുന്നില്ല.. എന്നു പറഞ്ഞുകൊണ്ട് അവൾ പാത്രം എടുത്ത് നടന്നു അപ്പോൾ ഞാൻ പറഞ്ഞു നീ ആ പ്ലേറ്റ് അവിടെ വെച്ചോളൂ.. ഞാൻ കഴുകി വെക്കാമെന്ന് പറഞ്ഞിട്ടും അവൾ അത് കേട്ട ഭാഗം നടിക്കാതെ പാത്രങ്ങൾ കഴുകി കൊണ്ടു വച്ചു.. അവളുടെ വീട് എവിടെയാണ് എന്ന് ഞാൻ ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….