ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ആളുകൾ പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഒരു അവയവമാണ് നമ്മുടെ കാലുകൾ എന്ന് പറയുന്നത്.. പലപ്പോഴും പരിശോധനയ്ക്ക് വരുന്ന രോഗികളോട് അവരുടെ കാലുകൾ ഒന്നും കാണിക്കാൻ പറയും അത് നോക്കുമ്പോൾ തന്നെ നമുക്ക് ഒരു ഏകദേശം ധാരണ കിട്ടും കാരണം അവർ അവരുടെ കാലുകൾ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത്.. ചിലപ്പോൾ ചിലരുടെ കാലുകൾ നോക്കുമ്പോൾ തന്നെ മനസ്സിലാകാറുണ്ട് അതായത് നഖങ്ങൾക്ക് എല്ലാം ഫംഗൽ ഇൻഫെക്ഷൻ വന്നിട്ട് കുഴിനഖം ബാധിച്ചിട്ടുണ്ടാവും.
അതുപോലെതന്നെ കാലുകളിലെ രോമങ്ങളെല്ലാം കൊഴിഞ്ഞു പോയിട്ടും ഉണ്ടാവും.. ഇതെല്ലാം ചിലപ്പോൾ അവിടെ പോയി ഡോക്ടർ പറയുമ്പോൾ ആയിരിക്കും രോഗി തന്നെ അറിയുന്നത്.. അതുപോലെതന്നെ ചില കാലുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും അതായത് കാലുകളിൽ നിറവ്യത്യാസം ഉണ്ടാകുന്നത്.. ഒരു 20% ആളുകളും അവരുടെ കാലുകൾ അവർ കൂടുതൽ ശ്രദ്ധിക്കുന്നില്ല എന്നുള്ളത് തന്നെയാണ്.. അതായത് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ഹൃദയത്തിൽ നിന്ന് ഏറ്റവും അകലെയുള്ള ഒരു അവയവമാണ് നമ്മുടെ കാലിൽ എന്നു പറയുന്നത് അതുകൊണ്ടുതന്നെ അവിടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടന്നില്ല അല്ലെങ്കിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിട്ടാൽ ശരീരം ആദ്യം ലക്ഷണം കാണിക്കുന്നത് നമ്മുടെ കാലുകളിൽ ആയിരിക്കും എന്നുള്ളതാണ്..
അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ കാല് നോക്കിക്കഴിഞ്ഞാൽ തന്നെ നമുക്ക് ഒട്ടുമിക്ക കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അതുപോലെ ഈയൊരു ഷുഗർ രോഗികളെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു അവയവം എന്ന് പറയുന്നത് അവരുടെ കാലുകൾ തന്നെയാണ്.. അപ്പോൾ ഇത്തരം ആളുകളിൽ എന്തെങ്കിലും കാലുകളിൽ ചെറിയൊരു പ്രശ്നം വന്നാൽ പോലും അത് വളരെയധികം കോംപ്ലിക്കേറ്റഡ് ആയി മാറാറുണ്ട്..
ചില ആളുകളിൽ കാലു തന്നെ മുറിച്ചു മാറ്റേണ്ട ഒരു അവസ്ഥ അല്ലെങ്കിൽ വിരലുകൾ മുറിച്ചു മാറ്റേണ്ട ഒരു അവസ്ഥ വരെ വരാൻ സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾ കാലുകളിൽ എന്തെങ്കിലും ഒരു ചെറിയ വ്യത്യാസം വന്നാൽ പോലും അത് കൃത്യമായി ഡോക്ടറുടെ അടുത്ത് പോയി പരിശോധിച്ച് ക്ലിയർ ചെയ്യേണ്ടതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..