ഗ്യാസ് പ്രോബ്ലംസ് വരുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ കൊണ്ടല്ല നമ്മുടെ ജീവിതശൈലികൾ കൊണ്ടാണ്.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ ഹോസ്പിറ്റലിൽ പല അസുഖങ്ങളുമായി വരുന്ന രോഗികൾ ചിലപ്പോൾ അത് ഒരു തലവേദന ആവാം അല്ലെങ്കിൽ ഒരു സ്കിൻ പ്രോബ്ലം ആവാം.. അതല്ലെങ്കിൽ ഒരു ജോയിൻറ് പെയിൻ ആവാം. ഇത്തരം അസുഖങ്ങൾ പറയുമ്പോൾ നമ്മൾ ചോദിക്കാറുണ്ട് ഇതല്ലാതെ ഇതിന്റെ കൂടെ മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്നുള്ളത്.. ഒട്ടുമിക്ക ആളുകളും അതായത് ഒരു 90% ആളുകളും പറയുന്ന ഒരു കാര്യമാണ് ഡോക്ടർ എനിക്ക് ഗ്യാസിന്റെ ബുദ്ധിമുട്ടുണ്ട്.. കാരണം അത്രയും കോമൺ ആണ് ഈ ഒരു അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസ് എന്ന് പറയുന്നത്.. അതിൽ തന്നെ നമുക്ക് ഏറ്റവും കൂടുതൽ ഗ്യാസ് പ്രോബ്ലംസ് ഉണ്ടാക്കുന്ന ഒരു കണ്ടീഷനാണ് GERD എന്ന് പറയുന്നത്..

അതായത് നമ്മുടെ അന്നനാളത്തിലേക്ക് ആമാശയത്തിൽ നിന്ന് കുറച്ച് പാതി ദഹിച്ച ഭക്ഷണങ്ങൾ തിരിച്ചു കയറുന്ന ഒരു അവസ്ഥയാണ് അത്.. അപ്പോൾ ഇത് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖമാണ്.. ഇതുമൂലം നിങ്ങൾക്ക് ആസിഡിറ്റി അതുപോലെ പുളിച്ചുതികട്ടൽ വയറ് വന്ന് വീർക്കൽ അതുപോലെ മലബന്ധ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാകാനുള്ള സാധ്യതയുണ്ട് കാരണം അടിസ്ഥാനപരമായി ഇവയെല്ലാം ബാധിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥയെ തന്നെയാണ്..

ഇത്തരം അസുഖങ്ങളുടെ ഒരു പ്രധാന ലക്ഷണമായി കാണുന്നത് പലപ്പോഴും വളരെ കോമൺ ആയിട്ട് രോഗികൾ പറയുന്ന ഒരു കാര്യമാണ് ഡോക്ടർ പുട്ട് കഴിക്കുക അല്ലെങ്കിൽ കടലക്കറികൾ കൂടുതൽ കഴിച്ചാൽ അല്ലെങ്കിൽ പരിപ്പ് വർഗ്ഗങ്ങൾ കഴിക്കുമ്പോൾ അപ്പോഴെല്ലാം വല്ലാതെ നെഞ്ചരിച്ചൽ അനുഭവപ്പെടുന്നു അതുപോലെ പുളിച്ചു തികട്ടൽ വരുന്നു എന്നൊക്കെ പറയാറുണ്ട് പക്ഷേ ഇതിൻറെ യഥാർത്ഥ പ്രശ്നം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളല്ല മറിച്ച് നമ്മൾ കഴിക്കുന്ന രീതിയാണ് പ്രശ്നം.. നിങ്ങളുടെ ജീവിതശൈലി തന്നെയാണ് ഇതിന്റെ ഒരു പ്രധാന പ്രശ്നമായി വരുന്നത്..

അത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ സിമ്പിൾ ആയിട്ട് ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുന്നതാണ്.. ജീവിതത്തിൽ നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് തുടർന്ന് കൊണ്ടുപോകാൻ കഴിയും.. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരെ ശ്രദ്ധിക്കാതിരുന്നാൽ കാലക്രമേണ അത് അൾസറായി മാറാൻ സാധ്യതയുണ്ട്.. ഒരുപക്ഷേ ചിലപ്പോൾ ക്യാൻസർ സാധ്യതകൾ ആയി മാറാൻ പോലും സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=DPquKaf9JAU