ബ്ലഡ് പ്രഷറിന് മരുന്നുകൾ കഴിച്ചിട്ടും അത് നിയന്ത്രണത്തിൽ അല്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു കോമൺ പ്രശ്നമാണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്.. ആദ്യം ഈ ഒരു അസുഖം ഉണ്ടാകുമ്പോൾ ഒരു ഗുളികയിൽ നിന്ന് ആയിരിക്കും തുടക്കം പിന്നീട് അത് മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ നാലുമഞ്ചും ഗുളികകൾ വരെ ആയി മാറാറുണ്ട്.. ഈ കഴിഞ്ഞ ദിവസം ഒരാൾ പരിശോധനയ്ക്ക് വന്നിരുന്നു അദ്ദേഹത്തിൻറെ റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ ബ്ലഡ് പ്രഷറിന് മാത്രം കഴിക്കുന്ന ഗുളികകളുടെ എണ്ണം 5 എണ്ണം ആയിരുന്നു.. പക്ഷേ എന്താണ് ഒരു കാര്യം എന്ന് ചോദിച്ചാൽ ഇത്രയും ഗുളികകൾ കഴിച്ചിട്ടും അദ്ദേഹത്തിൻറെ ബ്ലഡ് പ്രഷർ ലെവൽ എന്നു പറയുന്നത് വളരെ ഹൈയായി തന്നെയാണ് നിൽക്കുന്നത്..

അപ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്രത്തോളം മരുന്നുകൾ കഴിച്ചിട്ടും നിങ്ങളുടെ ബ്ലഡ് പ്രഷർ നിയന്ത്രണത്തിൽ അല്ല വളരെ ഹൈ ലെവൽ ആണ് നിൽക്കുന്നത് എങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യം ബിപിക്ക് മരുന്നുകൾ കഴിച്ചിട്ട് മാത്രം കാര്യമില്ല എന്നുള്ളതാണ്.. ഇത്തരം കാര്യങ്ങളാണ് നമ്മൾ നിർബന്ധമായും തിരിച്ചറിയേണ്ടത്.. പൊതുവേ മിക്ക ആളുകളും വിചാരിക്കുന്നത് പല അസുഖങ്ങളും മരുന്നുകളിലൂടെ മാറ്റിയെടുക്കാം എന്നുള്ളതാണ് പക്ഷേ അങ്ങനെയല്ല..

മരുന്നുകൾ കഴിക്കുന്നതിന്റെ കൂടെത്തന്നെ നമ്മൾ ഭക്ഷണകാര്യങ്ങളിലും അതുപോലെതന്നെ നമ്മുടെ ജീവിതശൈലികളിലും മാറ്റങ്ങൾ കൊണ്ടുവന്നാൽ മാത്രമേ ഇത്തരം അസുഖങ്ങളെ നമുക്ക് നിയന്ത്രിക്കാനും അതിൽ നിന്ന് പുറത്തു വരുവാനും കഴിയുകയുള്ളൂ.. ഇതുപോലെ തന്നെയാണ് തൈറോഡ് രോഗികളിലും കണ്ടുവരുന്നത് അതായത് തൈറോയ്ഡിന്റെ മരുന്നുകൾ കഴിക്കുന്നുണ്ടാവും എന്നാലും തൈറോയ്ഡ് രോഗികൾക്കുള്ള എല്ലാത്തരം ലക്ഷണങ്ങളും ഇപ്പോഴും അവർക്ക് കണ്ടുവരുന്നുണ്ട്..

ഇത്രത്തോളം മരുന്നുകൾ കഴിച്ചിട്ടും അവരുടെ തൈറോയ്ഡ് ലെവൽ എന്ന് പറയുന്നത് വളരെ ഹൈയായി തന്നെ നിൽക്കുന്നു. ഇതേപോലെ തന്നെയാണ് നമ്മൾ പ്രമേഹ രോഗികളിലും കണ്ടുവരുന്നത്.. ഇവർ മൂന്നുനേരവും രണ്ടുമൂന്നും ഗുളികകൾ വീതമാണ് കഴിക്കുന്നത് എങ്കിൽപോലും അവർക്ക് ഷുഗർ ലെവൽ വളരെയധികം കൂടുതലായിട്ടാണ് നിൽക്കുന്നത് മാത്രമല്ല എല്ലാത്തരം അതിന്റേതായ ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും ഉണ്ട് താനും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….