ഫാറ്റി ലിവർ ഉള്ള ആളുകളും അതുപോലെ ഇല്ലാത്ത ആളുകളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കരൾ വീക്കം എന്നു പറയുന്നത്.. ഇന്ന് നമ്മുടെ നാട്ടിൽ ഫാറ്റി ലിവർ ഇല്ലാത്ത ആളുകൾ എന്ന് പറയുന്നത് വളരെ കുറവാണ്.. ഇപ്പോൾ ഒരു 18 വയസ്സിനു മുകളിലുള്ള ആളുകളെ എടുക്കുകയാണെങ്കിൽ ഒരു 90% ആളുകൾക്കും ഫാറ്റി ലിവർ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. പക്ഷേ ഇത്രയും പേർക്ക് ഫാറ്റി ലിവർ ഉണ്ടെങ്കിലും അതിൻറെ ഗ്രേഡ് വേറെ വേറെ ആയിരിക്കും.. അപ്പോൾ നമുക്ക് ആദ്യം എന്താണ് കരൾ വീക്കം എന്ന് മനസ്സിലാക്കാം..

ആദ്യം ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്ക് വരുന്ന ഒരു രോഗിയെ കാണുമ്പോൾ തന്നെ നമുക്ക് അവരുടെ ശരീരപ്രകൃതം വെച്ച മനസ്സിലാക്കാൻ കഴിയും ഇവർക്ക് ഫാറ്റി ലിവർ എന്നുള്ള രോഗം ഉണ്ടോ ഇല്ലയോ എന്നുള്ളത്.. അതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് ചിലപ്പോൾ സ്കിന്നിലെ നിറവ്യത്യാസങ്ങൾ കണ്ടു വരാം അതുപോലെതന്നെ മുടികൊഴിച്ചിൽ അനുഭവപ്പെടാം.. അതുപോലെ സ്കിൻ പ്രൊപ്പോഷൻ നോക്കിയാൽ അറിയാം അതായത് മുഖത്തുള്ള സ്കിന്നിനും അതുപോലെ കൈകാലുകളിൽ ഉള്ള സ്കിന്നിനും നോക്കിയാൽ തന്നെ നമുക്ക് വ്യത്യാസം കാണാൻ കഴിയും..

പക്ഷേ മിക്ക ഡോക്ടർമാരെയും ഫാറ്റി ലിവർ ഉണ്ട് എന്ന് പറഞ്ഞ് കാണിച്ചാൽ പറയുന്നത് ഇത് എല്ലാവർക്കും ഉള്ള കോമൺ പ്രശ്നമാണ് അതുകൊണ്ട് വലിയ കാര്യമാക്കാനില്ല നിങ്ങൾ നിങ്ങളുടെ ഭക്ഷണം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി എന്നൊക്കെയാണ് പറയാറുള്ളത്.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഈ ഒരു ഫാറ്റി ലിവർ എന്നുള്ള ഒരു അവസ്ഥയെ ഒരിക്കലും നിസ്സാരമായി കാണരുത് കാരണം ഇതിൽ നിന്നാണ് പല കോംപ്ലിക്കേറ്റഡ് ആയ അല്ലെങ്കിൽ മാരകമായ പല അസുഖങ്ങളും വരുന്നത് തന്നെ..

അപ്പോൾ നമ്മൾ ഈ ഒരു ഫാറ്റി ലിവർ തുടക്കത്തിൽ കാണുമ്പോൾ തന്നെ അതിനെ നിയന്ത്രിക്കുകയും അതിനുവേണ്ട മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്താൽ നമുക്ക് ഭാവിയിൽ ഉണ്ടാകുന്ന പലതരം കോംപ്ലിക്കേറ്റഡ് ആയ പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കുന്നതാണ്.. കാരണം ഈ ഒരു ഫാറ്റി ലിവർ എന്നുള്ള പ്രശ്നം കൊണ്ട് തന്നെ നമുക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=VdkvlJWYzwE