ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ലക്ഷണം എന്ന് തന്നെ പറയാം അതാണ് മൂത്രത്തിൽ പത കാണുക എന്നുള്ളത്.. എന്തുകൊണ്ടാണ് നമുക്ക് മൂത്രത്തിൽ ഇത്തരത്തിൽ പത കാണുന്നത്.. മൂത്രത്തിൽ പത കാണുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം അതിൽ പ്രോട്ടീൻ അളവ് കൂടുതൽ ഉള്ളതുകൊണ്ടാണ്.. സാധാരണയായിട്ട് നമ്മുടെ മൂത്രത്തിൽ അത്രയും പ്രോട്ടീൻ പോകാറില്ല.. നമ്മുടെ ശരീരത്തിലെ വൃക്കകൾ എന്നും പറയുന്നത് ശരിക്കും പറഞ്ഞാൽ ഒരു അരിപ്പ പോലെയാണ്..
അപ്പോൾ നമ്മുടെ ശരീരത്തിലെ രക്തത്തെ അത് ചായ അരിക്കുന്നത് പോലെ അരിച്ച് എടുക്കുകയാണ്.. അപ്പോൾ ഇത്തരത്തിൽ അരിച്ചു കഴിഞ്ഞു ഉള്ള മാലിന്യങ്ങളും അമിതമായ വെള്ളവും ആണ് കിഡ്നി നമ്മുടെ ശരീരത്തിലൂടെ മൂത്രമായി പുറന്തള്ളുന്നത്.. പക്ഷേ സാധാരണയായി ഇത്തരത്തിൽ മൂത്രം പോകുമ്പോൾ അതിലൊന്നും കൂടുതൽ പ്രോട്ടീൻ പോകാറില്ല.. ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മുടെ ചായ ആയിരിക്കുന്ന അരിപ്പയുടെ ദ്വാരങ്ങൾ വലുതായാൽ എന്താവും അതിലെ ചായപ്പൊടി മുഴുവൻ ചായയിലേക്ക് വീഴും..
അതുപോലെതന്നെയാണ് ഈ ഒരു വൃക്കകൾ അരിക്കുമ്പോൾ അതിലെ ദ്വാരങ്ങൾ വലുതായി വൃക്കകൾ അരിക്കുമ്പോൾ രക്തത്തിൽ ഉണ്ടാകുന്ന പ്രോട്ടീൻ മൂത്രത്തിൽ കാണപ്പെടുന്നത്.. നോർമൽ ആയിട്ട് നമ്മുടെ മൂത്രത്തിൽ പ്രോട്ടീൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. ഏകദേശം ഒരു ദിവസത്തെ മുഴുവൻ മൂത്രം എടുത്തു നോക്കിയാൽ അതിൽ 150 മില്ലി പ്രോട്ടീൻ മൂത്രത്തിൽ കാണപ്പെടാറുണ്ട്.. 30 മില്ലിയിൽ തുടങ്ങി 300 മില്ലി വരെ മൂത്രത്തിൽ ആൽബമിൻ കണ്ടുകഴിഞ്ഞാൽ അതിനെയാണ് മൈക്രോ ആൽബമിൻ യൂറിയ എന്ന് നമ്മൾ പറയുന്നത്..
ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഷുഗർ കാരണം വൃക്കകൾക്ക് ഉണ്ടാകുന്ന ബാധിപ്പ് വരുമ്പോഴാണ്.. ശരിക്കും പറഞ്ഞാൽ ഒരു പ്രമേഹ രോഗിക്ക് വൃക്കകൾ ബാധിക്കുന്നു എന്ന് നമ്മൾ അറിയുന്നത് തന്നെ ഇത്തരത്തിൽ നമ്മുടെ മൂത്രത്തിൽ കാണുന്ന മൈക്രോ ആൽബുമിൻ കൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….