ഗായത്രി രാവിലെ നേരത്തെ എഴുന്നേറ്റ് മുറ്റം അടിക്കുമ്പോൾ ആയിരുന്നു അയൽ വീട്ടിലെ ഏടത്തിയുടെ ചോദ്യം.. അല്ല മോളെ നിനക്ക് ഇതുവരെ കല്യാണം ഒന്നും ആയില്ലേ എന്ന്.. അപ്പോൾ അവൾക്ക് കുറച്ച് ദേഷ്യം വന്നു എങ്കിലും അവൾ മറുപടി പറഞ്ഞു ഇല്ല ഏടത്തി ആവുമ്പോൾ തീർച്ചയായും പറയുന്നതായിരിക്കും.. എന്നിട്ട് അവൾ ദേഷ്യം വന്നപ്പോൾ മുറ്റമടിക്കുന്നത് ഇടയിൽ മനസ്സിൽ പറഞ്ഞു അല്ലെങ്കിലും ആ തള്ളക്ക് എപ്പോഴും അറിയണം എൻറെ കല്യാണം ആയോ ആയോ എന്നുള്ളത്.. ഇവിടെയൊരു ശനിയുടെയും ചൊവ്വയുടെയും എല്ലാം കാരണം മനുഷ്യൻ ഇവിടെ നിറഞ്ഞു നിൽക്കുന്നത് അവർക്ക് അറിയണ്ടല്ലോ..
ഈ ചൊവ്വ ഗ്രഹത്തെ കണ്ടുപിടിച്ച മനുഷ്യനെ തല്ലിക്കൊല്ലണം.. അവൾ കൂടുതൽ ദേഷ്യത്തോടുകൂടി മുറ്റമടിക്കാൻ തുടങ്ങി.. ഗായത്രിയുടെ ജാതകത്തിൽ ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നീട് മുപ്പതാമത്തെ വയസ്സിൽ മാത്രമേ നടക്കുള്ളൂ എന്നായിരുന്നു പ്രവചനം. പക്ഷേ ഭാഗ്യം കൊണ്ട് 21 മത്തെ വയസ്സിൽ നടന്നില്ല.. ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസവും ഓരോരോ പയ്യന്മാരെ കൊണ്ടുവരുന്നുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല..
ഇന്നും തന്നെ കാണാൻ ആരോ വരുന്നുണ്ട് അവൾ അത് ഓർത്തുകൊണ്ട് പെട്ടെന്ന് മുറ്റമടിച്ച് കുളിക്കാൻ പോയി.. കുളികഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. ഗായത്രി വേഗം പോയി അകത്തുള്ള ജനാല വഴി നോക്കി.. നല്ല പൊക്കവും ഉണ്ട് അത്യാവശ്യം വണ്ണവും അതുപോലെ താടിയും ഇരുനിറവുമായ ഒരു മനുഷ്യൻ.. അയാളെ കണ്ടപ്പോൾ തന്നെ ഒരു ദേഷ്യക്കാരനെ പോലെ തോന്നി.. അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിക്കുന്നുണ്ട്.. ഗായത്രി വേഗം തന്നെ റൂമിൽ പോയി പെട്ടെന്ന് ഒരുങ്ങി എന്നിട്ട് അടുക്കളയിലേക്ക് പോയി ചായ ഇടാൻ തുടങ്ങി..
ഇതിപ്പോൾ കുറെയായി ദിവസവും നടക്കുന്നതുകൊണ്ട് തന്നെ അവൾക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല.. ഉമ്മറത്തു നിന്ന് അച്ഛൻ മോളെ എന്ന് വിളിക്കുന്നതിനു മുൻപേ തന്നെ ഗായത്രി ചായയുമായി ഉമ്മറത്തേക്ക് എത്തി.. അതിൽനിന്ന് ഒരു ഗ്ലാസ് ചായ എടുത്ത് ചെറുക്കന്റെ കയ്യിൽ കൊടുത്തിട്ട് അയാളെ ഒന്ന് നോക്കി..
പക്ഷേ അയാൾ അവളെ ഒന്നും നോക്കുന്നത് പോലുമില്ല.. അതിനുശേഷം അവൾ വാതിലിന് അരികിൽ പോയി നിന്നു.. എന്നാൽ ഇനി അവർക്ക് വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ എന്ന് ബ്രോക്കർ പറയുന്നതിനു മുൻപേ തന്നെ ഗായത്രി അവളുടെ റൂമിലേക്ക് നടന്നു അവളുടെ പിന്നാലെ അയാളും പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….