പലതരം ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും എല്ല് തേയ്മാനം എന്ന പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് പേരിൽ കണ്ടുവരുന്ന എല്ല് തേയ്മാനം എന്നുള്ള ഒരു പ്രശ്നത്തെക്കുറിച്ച് നമുക്ക് സംസാരിക്കാം.. ഈ ഒരു രോഗം കാരണം നമ്മുടെ കേരളത്തിൽ എടുക്കുകയാണെങ്കിൽ 20% ആളുകൾ ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. ഈ ഒരു അസുഖത്തിന് ആയിട്ട് സർജറി പോലുള്ള പലതരം ട്രീറ്റ്മെന്റുകൾ ചെയ്യുന്നുണ്ടെങ്കിൽ പോലും പലതരം മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ പോലും പലപ്പോഴും ഇതിൽ നിന്ന് ഒരു പൂർണ്ണമായ മോചനം ലഭിക്കാറില്ല..

പലപ്പോഴും ഇതിന് എക്സസൈസ് പറഞ്ഞു കൊടുക്കാറുണ്ടെങ്കിലും പലപ്പോഴും എക്സസൈസ് ചില ആളുകൾക്ക് സാധ്യമാകാതെ വരാറുണ്ട് അതായത് പ്രായമായതുകൊണ്ട് അതുപോലെ അമിതമായ വണ്ണം ഉള്ളതുകൊണ്ടും അത് കഠിനമായ വേദനകൾ കാരണവും പലപ്പോഴും എക്സസൈസ് ചെയ്യാൻ കഴിയാതെ വരുന്നു.. ഒരു വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഏതെല്ലാം ഭക്ഷണങ്ങൾ മാറ്റണം അതുപോലെ ഏതെല്ലാം ഭക്ഷണങ്ങൾ നമ്മൾ ദിവസവും കഴിക്കണം അതുപോലെ എന്തെല്ലാം സപ്ലിമെന്റുകൾ ദിവസവും എടുക്കണം എന്തെല്ലാം മരുന്നുകൾ കഴിക്കണം അതുപോലെ ഇതിന്റെ കൂടെ കുറച്ച് സിമ്പിൾ ആയ എക്സസൈസ് കൂടെ ഉൾപ്പെടുത്തിയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്..

എല്ല് തേയ്മാനം എന്ന് നമ്മൾ സാധാരണയായി പറയുമ്പോൾ പലപ്പോഴും അമിതവണ്ണം അല്ലെങ്കിൽ എല്ല് തേയ്മാനം മൂലമാണ് ഇത്തരം ഒരു പ്രശ്നം വരുന്നത് എന്നാണ് പലപ്പോഴും പറയാറുള്ളത്.. നമ്മുടെ ഭാരം ചുമക്കുന്ന ജോയിന്റുകൾ ആയിട്ടുള്ള കാൽമുട്ടുകൾ അതുപോലെതന്നെ നമ്മുടെ ഹിപ്പ് ജോയിന്റുകൾ ആണ് കൂടുതലായി ബാധിക്കുന്നത് ഈയൊരു വേദന അതുപോലെ തേയ്മാനം എന്ന് പറയുന്നത്.. അപ്പോൾ ഇത്തരത്തിലുള്ള തേയ്മാനം ഉള്ള ആളുകൾ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ ഷോൾഡർ അല്ലെങ്കിൽ ചെറുവിരലിൽ പോലും ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്..

അപ്പോൾ അങ്ങനെയാണെങ്കിൽ പ്രായവും അതുപോലെ അമിതഭാരവും മാത്രമല്ല ഇതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത്.. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്.. കാരണം നമ്മുടെ ശരീരത്തിൽ ദിവസവും ലക്ഷക്കണക്കിന് കോശങ്ങൾ നശിക്കുന്നുണ്ട് അതിൽ ഉൾപ്പെട്ടത് കൂടിയാണ് നമ്മുടെ ജോയിന്റിലെ കോശങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….