ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് എല്ലാം തികഞ്ഞ ഒരു വിവാഹജീവിതം അല്ലെങ്കിൽ കുടുംബജീവിതം എന്നുള്ളത്.. അപ്പോൾ നല്ലൊരു കുടുംബ ജീവിതത്തിൻറെ ഒരു അടിസ്ഥാനമായ ഘടകം എന്ന് തന്നെ നമുക്ക് ഒരു ലൈംഗികബന്ധത്തെ പറയാം.. ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടേറെ വിവാഹമോചനങ്ങൾ വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്..
പൊതുവേ വിവാഹമോചനങ്ങൾ ഉണ്ടാകുന്നതിന് പലതരം കാരണങ്ങൾ ഉണ്ടെങ്കിലും കൂടുതലും അതിനുള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് ലൈംഗിക ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലരും അത് പുറത്തു പറയുന്നില്ല എന്നുള്ളതാണ് അതിൻറെ ഒരു പ്രധാന ഫോൾട്ട് എന്ന് വേണമെങ്കിൽ പറയാം.. അപ്പോൾ ഇന്ന് നമ്മുടെ ഒരു എല്ലാം തികഞ്ഞ ഒരു സംതൃപ്തമായ കുടുംബത്തിന് എന്തെല്ലാം ആവശ്യമാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത്.. ഇന്നത്തെ ലൈഫ് സ്റ്റൈൽ എന്നു പറയുന്നത് പൊതുവെ നമ്മുടെ ആരോഗ്യത്തെ നല്ല പോലെ ബാധിക്കുന്നുണ്ട്..
ജീവിതശൈലിയിലെ മാറ്റങ്ങളും അതുപോലെ നമ്മുടെ ഭക്ഷണ രീതി ക്രമങ്ങളും വ്യായാമം ഇല്ലായ്മയും എല്ലാം തന്നെ നമ്മളെ ഒരു നിത്യ രോഗിയാക്കി മാറ്റുന്നു.. ഇതെല്ലാം ശരിയല്ലാത്തതുകൊണ്ട് തന്നെ നമുക്ക് ഡയബറ്റിസ് വരുന്നു അതുപോലെ തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ വരുന്നു ഹാർട്ട് റിലേറ്റഡ് ആയ പ്രോബ്ലംസ് വരുന്നു ഇങ്ങനെ പലതരത്തിലുള്ള മാരകമായ ജീവിതശൈലി രോഗങ്ങളാണ് എല്ലാവരെയും ബാധിച്ചു കൊണ്ടിരിക്കുന്നത് ഇത് മൂലം ഒരുപാട് ബുദ്ധിമുട്ടുകളും അവശതകളും അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും..
അപ്പോൾ ഇത്തരം അസുഖങ്ങൾ വരുമ്പോൾ അത് നമ്മുടെ ജീവിതത്തെ മാത്രമല്ല ബാധിക്കുന്നത് നമ്മുടെ ലൈംഗിക ബന്ധത്തെയും വളരെ സാരമായി ബാധിക്കുന്നുണ്ട്.. ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ഭാവിയിലുള്ള കുടുംബ ജീവിതത്തെ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത്.. ഇപ്പോൾ സംതൃപ്തമായ ലൈംഗികതയ്ക്ക് നമ്മൾ എന്താണ് ചെയ്യേണ്ടത് അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. പ്രധാനമായും ഈ പറയുന്ന രണ്ടുമൂന്നു കാര്യങ്ങളിൽ ശ്രദ്ധിക്കണം.. നിങ്ങളെല്ലാവരും ലൈംഗിക ഹോർമോണുകളെ കുറിച്ച് കേട്ടിട്ടുള്ളവരായിരിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….