ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ അമിതവണ്ണം കാരണം പലതരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.. പലരും ഹോസ്പിറ്റലുകളിൽ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ് ഡോക്ടറെ എന്തെല്ലാം പരീക്ഷിച്ചിട്ടും ഈ ഒരു പൊണ്ണ് തടി കുറഞ്ഞു കിട്ടുന്നില്ല എന്നുള്ള പരാതി ഒരുപാട് ആളുകൾ പറയാറുണ്ട്.. പക്ഷേ ഭക്ഷണം കുറച്ച് മാത്രമേ കഴിക്കാറുള്ളൂ അതായത് അവരുടെ ജീവൻ നിലനിർത്താൻ മാത്രം.. അതുപോലെതന്നെ ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ വ്യായാമങ്ങൾ ചെയ്യുന്നുണ്ട്..
എന്തെല്ലാം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും വെയിറ്റ് കുറഞ്ഞു കിട്ടുന്നില്ല.. ഇത് രണ്ടുമൂന്നു ദിവസം മുൻപ് വിളിച്ച ഒരു സെലിബ്രിറ്റിയുടെ ഭാര്യ പറഞ്ഞ കാര്യങ്ങളാണ്.. പക്ഷേ ഇതിലെ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഭാര്യക്ക് വെയിറ്റ് കുറയ്ക്കാനാണ് പ്രശ്നം പക്ഷേ ഭർത്താവിന് ആണെങ്കിൽ വെയിറ്റ് കൂട്ടാനുള്ള പ്രശ്നമാണ്.. ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ഇടയിലുണ്ട്.. എന്തെല്ലാം പരീക്ഷിച്ചിട്ടും ഈ ഒരു തടി കുറഞ്ഞു കിട്ടുന്നില്ല അതുമാത്രമല്ല അവർ മറ്റൊരു കാര്യം കൂടി പറഞ്ഞു അവരുടെ മകൾക്ക് അവരെക്കാളും തടിയുണ്ട് എന്നുള്ളത്..
അപ്പോൾ രണ്ടുപേരും പലതരം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും അവർക്ക് വെയിറ്റ് കുറയ്ക്കാൻ മാത്രം കഴിയുന്നില്ല.. ഇത്തരം അമിതഭാരമൂലം ഉണ്ടാകുന്ന ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും അവരുടെ കൂടെ തന്നെയുണ്ട്.. അപ്പോൾ ഈ ഒരു വെയിറ്റ് കുറയ്ക്കാൻ ആയിട്ട് നമുക്ക് യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും.. ഇനി ഈ ഒരു അവസ്ഥയ്ക്ക് വല്ല ട്രീറ്റ്മെന്റുകളും ഉണ്ടോ.. ഉണ്ടെങ്കിൽ തന്നെ അവർ ഏതെല്ലാമാണ് അതുപോലെ ഇതിനുള്ള മരുന്നുകൾ ഉണ്ടെങ്കിൽ അത് ഏതാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് എല്ലാം നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം..
ഈയൊരു ശരീരഭാരം കുറയ്ക്കാൻ ആയിട്ട് നമ്മൾ ആദ്യം ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.. പഞ്ചസാര പ്രധാനമായും കുറയ്ക്കണമെന്ന് എല്ലാവർക്കും അറിയാവുന്നതാണ് അതുപോലെതന്നെ ഉപ്പ് കുറയ്ക്കുന്നതും വളരെ നല്ലതാണ്.. പലരും ബിപി കുറവാണ് എന്ന് കരുതി ഉപ്പ് ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…